Monday 08 July 2024 03:19 PM IST : By Deepthi Philips

വെറും മൂന്നു ചേരുവ കൊണ്ട് കിടിലൻ മധുരം, തയാറാക്കാം അവൽ ഹൽവ!

avalllllhalwa

വെറും മൂന്നു ചേരുവ കൊണ്ട് കിടിലൻ ഹൽവ റെഡി ആക്കാം. എണ്ണയോ നെയ്യോ വേണ്ട എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.

ചേരുവകൾ

1.അവൽ - 1 കപ്പ്

2.ശർക്കര - 300 ഗ്രാംസ്

3.തേങ്ങ - ഒന്ന് ‌

തയാറാക്കുന്ന വിധം

• അവൽ നന്നായി വറുത്തു പൊടിച്ചു വെക്കുക.

• ശർക്കര അര കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി അരിച്ചു വെക്കുക.

•ഒരു തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും മൂന്നാം പാലും എടുക്കുക . എല്ലാം കൂടെ മൂന്നു കപ്പ് തേങ്ങാപാൽ വേണം.

•തേങ്ങാപ്പാലിൽ അവൽ പൊടിച്ചത് ഇട്ട് നന്നായി അരച്ചെടുക്കുക. ഇത് ഒരു പാനിലേക്കു ഒഴിച്ച് ഒരു കപ്പ് വെള്ളം കൂടി ഒഴിച്ച് അടുപ്പിൽ വെക്കാം. ചെറുതായി കുറുകുമ്പോൾ ശർക്കര പാനി കൂടി ഒഴിച്ച് നന്നായി വരട്ടി എടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റാം. ഹൽവ റെഡി.

∙തണുക്കുമ്പോൾ ഇഷ്ട്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം.

Tags:
  • Cookery Video
  • Desserts
  • Pachakam