Tuesday 18 June 2024 02:10 PM IST : By സ്വന്തം ലേഖകൻ

തനി നാടൻ ബീഫ് വരട്ടിയത്, വായിൽ കപ്പലോടും രുചി!

beeeeffffffj

ബീഫ് വരട്ടിയത്

1.ബീഫ് – ഒരു കിലോ

2.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

കശ്മീരി മുളകുപൊടി – മൂന്നു വലിയ സ്പൂൺ

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

മല്ലിപ്പൊടി – മൂന്നു വലിയ സ്പൂൺ

പെരുംജീരകം – ഒന്നര ചെറിയ സ്പൂൺ

തക്കോലം – ഒന്ന്

കുരുമുളക് – ഒരു വലിയ സ്പൂൺ

ഏലയ്ക്ക – അഞ്ച്

കറുവാപ്പട്ട – ഒരു ചെറിയ കഷണം

3.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

4.ഇഞ്ചി നീളത്തിൽ അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

വെളുത്തുള്ളി നാളത്തിൽ അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

തേങ്ങാക്കൊത്ത് – അരക്കപ്പ്

കറിവേപ്പില – രണ്ടു തണ്ട്

വറ്റൽമുളക് – രണ്ട്

5.ചുവന്നുള്ളി അരിഞ്ഞത് – ഒന്നരക്കപ്പ്

പാകം ചെയ്യുന്ന വിധം

∙ബീഫ് കഴുകി വൃത്തിയാക്കു കഷണങ്ങളാക്കി വയ്ക്കുക.

∙രണ്ടാമത്തെ ചേരുവ മിക്സിയിൽ നന്നായി അരച്ചു ബീഫിൽ പുരട്ടി കുക്കറിൽ വേവിച്ചു വയ്ക്കുക.

∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റണം.

∙പച്ചമണം മാറുമ്പോൾ ചുവന്നുള്ളി ചേർത്തു വഴറ്റുക.

∙കണ്ണാടിപ്പരുവമാകുമ്പോള്‍ വേവിച്ചു വച്ചിരിക്കുന്ന ബീഫ് അരപ്പോടു കൂടി ചേർത്തിളക്കണം.

∙തീ കുറച്ചു വച്ച് നന്നായി ഇളക്കി വരട്ടിയെടുക്കുക.

∙കറിവേപ്പില വിതറി വിളമ്പാം.