Monday 20 May 2024 12:25 PM IST : By സ്വന്തം ലേഖകൻ

ഈ ചേരുവ ചേർത്തു മത്തി പൊരിച്ചാൽ രുചി കൂടും, വെറൈറ്റി റെസിപ്പി!

sardine fryyyy

മത്തി പൊരിച്ചത്

1.മത്തി – ഒരു കിലോ

2.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

‌കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ

ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – മുക്കാൽ ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3.ചുവന്നുള്ളി – ഒരു കപ്പ്

കുരുമുളക് – ഒരു ചെറിയ സ്പൂൺ

കറിവേപ്പില – ഒരു തണ്ട്

പെരുംജീരകം – കാൽ ചെറിയ സ്പൂൺ

പച്ചമാങ്ങ, അരിഞ്ഞത് – അരക്കപ്പ്

വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙മത്തി കഴുകി വ‍ൃത്തിയാക്കി വയ്ക്കുക.

∙ഒരു ബൗളിൽ രണ്ടാമത്തെ ചേരുവ യോജിപ്പിക്കുക.

∙മൂന്നാമത്തെ ചേരുവ പാകത്തിനു വെള്ളം ചേർത്തരയ്ക്കണം.

∙ഇതു മത്തിയിൽ പുരട്ടി അരമണിക്കൂർ വയ്ക്കുക.

∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി കറിവേപ്പില വഴറ്റണം.

∙ഇതിലേക്കു തയാറാക്കിയ മത്തി ചേർത്തു തിരിച്ചും മറിച്ചുമിട്ടു വറുക്കണം.

∙ചൂടോടെ ചോറിനൊപ്പം വിളമ്പാം.