Wednesday 11 July 2018 03:39 PM IST : By സ്വന്തം ലേഖകൻ

ഒന്നുഷാറായാൽ മതി, അറബിക് സ്‌പെഷ്യൽ ബോൾ ഗ്രേപ്സ് ജ്യൂസ് റെഡി!

ball-grape-juice

രുചികരമായ ഈ അറബിക് സ്പെഷ്യൽ മുന്തിരി ജ്യൂസ് വീട്ടിൽതന്നെ തയാറാക്കാം എളുപ്പത്തിൽ.

ചേരുവകൾ

കറുത്ത മുന്തിരി - അരക്കിലോ
പഞ്ചസാര -  1/4 കപ്പ്
നാരങ്ങാനീര് - 1 ടീസ്പൂൺ
വെള്ളം - 2 കപ്പ്

തയാറാക്കുന്ന വിധം

അരക്കിലോ മുന്തിരിയിൽ കുറച്ചെടുത്ത് അതിന്റെ സ്കിൻ കളഞ്ഞ് തണുപ്പിക്കാൻ വയ്ക്കുക. പിന്നീട് ബാക്കിയുള്ള മുന്തിരി നന്നായി കഴുകി രണ്ടു കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഇതൊന്നു തണുത്തതിനുശേഷം ഒന്ന് ഉടച്ചെടുക്കുക. കുരുവുള്ള മുന്തിരിയാണെങ്കിൽ അത് മാറ്റിയെടുക്കുക. മിക്സിയിൽ ഇട്ടു നന്നായി അരയ്ക്കുക. ശേഷം അരിച്ചെടുക്കുക. ഇതിലേക്ക് കാൽ കപ്പ് പഞ്ചസാരയും ഒരു ടേബിൾസ്പൂൺ നാരങ്ങാനീരും ഒഴിക്കുക. ഒടുവിൽ നേരത്തെ സ്കിൻ മാറ്റിവച്ചിട്ടുള്ള മുന്തിരി ഇട്ടുകൊടുത്തു തണുപ്പിച്ചു സെർവ് ചെയ്യാവുന്നതാണ്.

റെസിപ്പി: റിയാനാ ബില്ലാസ്