Monday 01 April 2024 03:43 PM IST : By Julia Grayson

രാവിലെ എളുപ്പം നോക്കുന്നവർക്ക് വേണ്ടി ഇതാ ഒരു കിടിലൻ ബ്രേക്ക്ഫാസ്റ്റ് സ്മൂത്തി!

smoothieeeeeee

തടി കുറയ്ക്കാനും ആരോഗ്യം സംരക്ഷിക്കാനും ഈസിയായി തയാറാക്കാം ഓട്സ് സ്മൂത്തി.

ചേരുവകൾ

1.ഓട്സ് - കാൽകപ്പ്

2.വെള്ളം - രണ്ടേമുക്കാൽ കപ്പ്

3.ചിയ സീഡ് - ഒരു ടീസ്പൂൺ

4.കറുവാപ്പട്ട പൊടിച്ചത് - ഒരു നുള്ള്

5.ഈന്തപ്പഴം - മൂന്നെണ്ണം

6.ആപ്പിൾ – 1

തയാറാക്കുന്ന വിധം

∙കാൽ കപ്പ് ഓട്സിലേക്ക് മുക്കാൽ കപ്പ് വെള്ളം ഒഴിച്ച് കുതിരാനായി 15 മിനിറ്റ് മാറ്റി വയ്ക്കാം.

∙ഒരു ടീസ്പൂൺ ചിയസീഡ് കാൽ കപ്പ് വെള്ളം ഒഴിച്ച് അതും കുതിരാനായിട്ട് മാറ്റിവെക്കുക.

∙ശേഷം മിക്സിയുടെ വലിയ ജാർ എടുത്ത് അതിലേക്ക് കുതിർന്നുവന്ന ഓട്സ് വെള്ളത്തോടെ ഒഴിച്ചു കൊടുക്കാം.

∙ഒരു ആപ്പിൾ കട്ട് ചെയ്തതും അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഫ്ലാക്സ് സീഡും ഒരു നുള്ള് കറുവാപ്പട്ട പൊടിച്ചതും മൂന്ന് ഈന്തപ്പഴവും കൂടി ഇട്ടുകൊടുത്ത് നന്നായി അരച്ചെടുക്കുക.

∙ഒരു കപ്പ് വെള്ളം കൂടി ചേർത്ത് വീണ്ടും ഒന്നുകൂടി അരച്ചെടുക്കുക.

∙ശേഷം ഇതിലേക്ക് നേരത്തെ കുതിർത്തുവെച്ച ചിയ സീഡും കുറച്ച് സൺഫ്ലവർ സീഡും പിസ്ത അരിഞ്ഞതും കൂടി ഇട്ടു കൊടുക്കാം വളരെ ഹെൽത്തിയും ന്യൂട്രീഷ്യസുമായ ബ്രേക്ക്ഫാസ്റ്റ് സ്മൂത്തി റെഡിയായി.

Tags:
  • Easy Recipes
  • Pachakam
  • Cookery Video
  • Breakfast Recipes