Wednesday 11 November 2020 04:08 PM IST : By സ്വന്തം ലേഖകൻ

ഒരു സ്പെഷ്യൽ ഐറ്റം, ബേക്ക്ഡ് വെജിറ്റബിൾ ടെറൈൻ!

terrai

ബേക്ക്ഡ് വെജിറ്റബിൾ ടെറൈൻ

1.വഴുതനങ്ങ - 100 ഗ്രാം

പച്ച സുക്കിനി - 100 ഗ്രാം

കാപ്സിക്കം - 100 ഗ്രാം

കാരറ്റ് - 100 ഗ്രാം

തക്കാളി - 100 ഗ്രാം

2.ഒലിവ് ഓയിൽ - അര ചെറിയ സ്പൂൺ

വെളുത്തുള്ളി പൊടിയായി അരിഞ്ഞത് - ഒരു വലിയ സ്പൂൺ

രാമതുളസിയില - മൂന്ന്‌

കുരുമുളകു ചതച്ചത് - രണ്ടു ചെറിയ സ്പൂൺ

ഉപ്പ് - പാകത്തിന്

ചീസ്‌ സോസിന്

3.വെണ്ണ - രണ്ടു വലിയ സ്പൂൺ

4.മൈദ - ഒരു വലിയ സ്പൂൺ

5.പാൽ - 300 മില്ലി

6.ചീസ്‌ ഗ്രേറ്റ് ചെയ്തത് - 75 ഗ്രാം

ഉപ്പ് - പാകത്തിന്

വെളുത്ത കുരുമുളകുപൊടി - ഒരു ചെറിയ സ്പൂൺ

ജാതിക്ക പൊടിച്ചത് - ഒരു നുള്ള്

ക്രീം - രണ്ടു വലിയ സ്പൂൺ

7.മൊസെറല്ല ചീസ്‌ - പാകത്തിന്

പാകം ചെയ്യുന്ന വിധം

ഒന്നാമത്തെ ചേരുവ ഓരോന്നും കനം കുറച്ചരിയുക.

രണ്ടാമത്തെ ചേരുവ അരച്ചു പച്ചക്കറികളിൽ പുരട്ടി ഫ്രിഡ്ജിൽ വയ്ക്കുക.ഈ പച്ചക്കറികൾ ചൂടായ തവയിൽ തിരിച്ചും മറിച്ചമിട്ടു ഗ്രിൽ ചെയ്തു വയ്ക്കണം.

ചീസ് സോസ് തയാറാക്കാൻ നോൺ സ്റ്റിക്ക് പാനിൽ വെണ്ണ ചൂടാക്കി, അതിൽ മൈദ ചേർത്തു ചെറുതീയിൽ വച്ചു രണ്ടു–മൂന്നു മിനിറ്റ് ഇളക്കിയശേഷം അടുപ്പിൽ നിന്നും വാങ്ങുക.ഇതിലേക്കു പാൽ അല്പാല്പമായി ചേർത്തു കട്ടകെട്ടാതെ യോജിപ്പിക്കുക.വീണ്ടും അടുപ്പിൽ വച്ചു തിളക്കുമ്പോൾ ആറാമത്തെ ചേരുവ ചേർത്തിളക്കി വാങ്ങി വയ്ക്കുക.

ഇനി തയാറാക്കിയ പച്ചക്കറികൾ ഓരോ ലെയറായി നിരത്തി,അതിനു മുകളിൽ ചീസ്‌ സോസ് കനംകുറച്ചു നിരത്തി, മൊസെറല്ല ചീസ്‌ വിതറി വീണ്ടും അടുത്ത പച്ചക്കറി വച്ച്, പല ലെയറുകളായി സെറ്റ് ചെയ്യുക.

മൈക്രോവേവിൽ വച്ചു മൂന്നു മിനിട്ട് ബേക്ക്‌ ചെയ്യുക. ചൂടാറിയശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചു വിളമ്പാം.

കടപ്പാട്

സലിൻകുമാർ