Tuesday 07 December 2021 12:39 PM IST : By സ്വന്തം ലേഖകൻ

തീ കത്തിച്ച് നേരെ ആളിന്റെ വായിലേക്ക്, ഗുജറാത്തിൽ നിന്നുള്ള സ്‌പെഷൽ ‘ഫയർ പാനിപൂരി’; വിഡിയോ വൈറൽ

fire-panipuriiii

ഗുജറാത്തിൽ നിന്നുള്ള ഒരു വ്യത്യസ്ത വിഭവത്തിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ‘ഫയർ പാനിപൂരി’ എന്ന ഈ വിഭവം കത്തിച്ച് നേരെ വായിലേക്ക് ഇടുകയാണ് ചെയ്യുന്നത്. നോർത്ത് ഇന്ത്യക്കാരുടെ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണമാണ് പാനിപൂരി. ഈ പാനിപൂരിയിലാണ് തീ കൊണ്ടുള്ള പരീക്ഷണം. ഫൂഡ് ബ്ലോഗറായ കൃപാലി പട്ടേലാണ് ഈ വിഡിയോ പങ്കുവച്ചത്. അഹമ്മദാബാദിലെ തെരുവുകളിൽ ‘ഫയർ പാനിപൂരി’ പരീക്ഷിച്ചുവെന്നാണ് ഇവര്‍ പറയുന്നത്.

വിൽപ്പനക്കാരൻ സ്റ്റഫ് ചെയ്ത പാനിപൂരി കത്തിച്ച് വാങ്ങാനെത്തിയ ആളിന്റെ വായിലേക്ക് വയ്ക്കുന്നതാണ് വിഡിയോയിൽ. സ്റ്റഫ് ചെയ്ത പാനിപൂരിയിൽ കർപ്പൂരം വച്ചാണ് കത്തിക്കുന്നത്. എന്നാൽ പാനിപൂരി കത്തിക്കാൻ കർപ്പൂരം ഉപയോഗിക്കുന്നത് സുരക്ഷിതമാണോ എന്നാണ് വിഡിയോ കണ്ടവർ ചോദിക്കുന്നത്. വൈറൽ വിഡിയോ കാണാം: 

Tags:
  • Pachakam