Friday 08 June 2018 05:15 PM IST : By സ്വന്തം ലേഖകൻ

ഡയറ്റിലാണോ? വിശപ്പ് മാറുന്നില്ലേ? ഹെൽത്തി ന്യൂട്ടറി സാലഡ് കഴിച്ചു തുടങ്ങിക്കോളൂ...

salad-veg-corn

ആരോഗ്യത്തിനും അമിതവണ്ണം കുറയ്ക്കാനുള്ള ഡയറ്റിനും ഉത്തമമാണ് പച്ചക്കറി സാലഡുകൾ. അത്തരത്തിലൊരു ഹെൽത്തി ന്യൂട്ടറി സാലഡാണ് താഴെ പരിചയപ്പെടുത്തുന്നത്. ഈ വെജ് സാലഡ് ഏറെ രുചികരവും പോഷക സമ്പുഷ്ടവുമാണ്, ഒപ്പം വിശപ്പ് മാറുകയും ചെയ്യും.

ആവശ്യമുള്ളവ

കാബേജ് - 1/4 കപ്പ്‌ ( ചെറുതായി അരിഞ്ഞത്)
തക്കാളി - 1/4 കപ്പ്‌ ( ചെറുതായി അരിഞ്ഞത്)
കുക്കുമ്പർ -1/4 കപ്പ്‌ ( ചെറുതായി അരിഞ്ഞത്)
കാരറ്റ് -1/4 കപ്പ്‌ ( ചെറുതായി അരിഞ്ഞത്)
റെഡ് കാപ്സികം -1/4 കപ്പ്‌ ( ചെറുതായി അരിഞ്ഞത്)
യെല്ലോ കാപ്സികം - 1/4 കപ്പ്‌ ( ചെറുതായി അരിഞ്ഞത്)
ഗ്രീൻ കാപ്സികം - 1/4 കപ്പ്‌ ( ചെറുതായി അരിഞ്ഞത്)
ഒലിവ് - 2 ടേബിൾ  സ്പൂൺ
കോൺ - 2 ടേബിൾ  സ്പൂൺ

ഡ്രസിങ്

ആപ്പിൾ ഗ്രേറ്റ്  ചെയ്തത് - 1 കപ്പ്‌
ലെമൺ ജ്യൂസ് - 1 ടേബിൾ സ്പൂൺ
ഡ്രയിഡ് ഒറിഗാനോ - 1/2 സ്പൂൺ
റൈസിൻസ് - 1 ടേബിൾ സ്പൂൺ
ഹണി - 1 ടേബിൾ  സ്പൂൺ
മിന്റ്  ലീഫ്‌സ്  - ആവശ്യത്തിന്
ഉപ്പ്‌  - ആവശ്യത്തിന്

ഒരു പാത്രത്തിലേക്ക് എല്ലാ പച്ചക്കറികളും ഇട്ടു ഒരുമിച്ചു ഇളക്കി ചേർക്കുക. ഡ്രസിങ്ങിന് ഉള്ള സാധനങ്ങൾ എല്ലാം മുകളിൽ തൂവി കൊടുക്കുക. രുചികരവും പോഷക സമ്പുഷ്ടവുമായ ഹെൽത്തി ന്യൂട്ടറി സാലഡ് തയാർ.

റെസിപ്പി: ജെസ്നി ഷമീർ