Wednesday 04 November 2020 04:18 PM IST : By സ്വന്തം ലേഖകൻ

മലബാർ കല്ല്യാണ ബിരിയാണി കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ അതൊന്ന് ട്രൈ ചെയ്തു നോക്കണം...

maldddf553

മലബാറിലെ വിവാഹ വീടുകളിൽ ഉണ്ടാക്കുന്ന നല്ല സ്‌പെഷൽ ബീഫ് ദം ബിരിയാണി കഴിച്ചിട്ടുണ്ടോ? എല്ലോടു കൂടിയ ബീഫ് ചേർത്ത് തയാറാക്കുന്ന ഈ മലബാർ ബിരിയാണിയുടെ രുചി കഴിച്ചു തന്നെ അറിയണം.

ചേരുവകൾ

ബീഫ് - 1 കിലോഗ്രാം (എല്ലോടു കൂടിയത്)

ജീരകശാല അരി - 1 കിലോ

വെള്ളം -1 ഗ്ലാസ് അരിക്ക് 11/2 ഗ്ലാസ് വെള്ളം 

ഓയിൽ - 5 ടേബിൾ സ്പൂൺ

ഏലക്കായ - 4 എണ്ണം

ഗ്രാമ്പു – 4 എണ്ണം

ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 3 ടേബിൾ സ്പൂൺ

പച്ചമുളക് ചതച്ചത് - 1 ടേബിൾ സ്പൂൺ

സവാള - 6 എണ്ണം

തക്കാളി - 5 എണ്ണം

കുരുമുളക് പൊടി - 11/2 ടീസ്പൂൺ

ഗരം മസാല പൊടിച്ചത് - 1 ടീസ്പൂൺ

മല്ലിപ്പൊടി - 1 ടീസ്പൂൺ

തൈര് - 3 ടേബിൾ സ്പൂൺ

ഉപ്പ്- ആവശ്യത്തിന് 

നെയ്യ്  - 4 ടേബിൾ സ്പൂൺ

അണ്ടിപ്പരിപ്പ് - 2 ടേബിൾ സ്പൂൺ

പട്ട - ഒരു കഷണം

പട്ടയില - 2,3 എണ്ണം

മല്ലിയില -ആവശ്യത്തിന്

പുതീനയില - ആവശ്യത്തിന് 

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam