മില്ലറ്റുകളിൽ ധാരാളം പ്രോട്ടീനും, ന്യൂട്രിയൻസും, ആന്റിഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു. ഇതു ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മൂലം കൊളസ്ട്രോളും, പ്രമേഹവും, അമിതവണ്ണവും കുറയും. ഇതാ മില്ലറ്റു കൊണ്ട് ഈസി ബ്രേക്ക്ഫാസ്റ്റ് റെസിപ്പി.
ചേരുവകൾ
•വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ
•പനീർ, ഗ്രേറ്റ് ചെയ്തത് - 1 കപ്പ്
•പച്ചമുളക്, അരിഞ്ഞത് - 2 ടീസ്പൂൺ
•ഇഞ്ചി, അരിഞ്ഞത് - 2 ടീസ്പൂൺ
•കാപ്സിക്കം, അരിഞ്ഞത് - 1/4 കപ്പ്
•സവാള, അരിഞ്ഞത് - 1/2 കപ്പ്
•മല്ലിയില, അരിഞ്ഞത് - 1/4 കപ്പ്
•സ്പ്രിങ് അണിയൻ, അരിഞ്ഞത് - 1/4 കപ്പ്
•ഉരുളക്കിഴങ്ങ്, പുഴുങ്ങി ഉടച്ചത് - 1/2 കപ്പ്
•മില്ലറ്റ് പൊടി - 1 കപ്പ്
തയാറാക്കുന്ന വിധം
•ഒരു പാനിൽ രണ്ടു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു സവാളയും ഇഞ്ചിയും പച്ചമുളകും ഇട്ടു ചെറുതായി വഴറ്റിയെടുക്കുക.
∙വഴന്നു കഴിഞ്ഞാൽ കാപ്സിക്കം അരിഞ്ഞതു ചേർക്കാം.
∙ഇതിലേക്ക് അരക്കപ്പ് ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചതും, ഒരു കപ്പ് ഗ്രേറ്റ് ചെയ്ത പനീറും ചേർത്തു നന്നായി വഴറ്റുക.
∙ഒരു കപ്പ് മില്ലറ്റ് പൊടി കൂടെ ചേര്ത്തു നന്നായി കുഴഞ്ഞു ഒരു ഉണ്ട പരുവത്തിൽ ആകുന്ന വരെ മയത്തിൽ ഇളക്കിയെടുക്കുക. ഇതു ചൂടാറാൻ മാറ്റിവയ്ക്കാം.
•കുറച്ചു ചൂടാറി വന്നാൽ ഒരു പാൻ അടുപ്പിൽ ചെറിയ ചൂടിൽ വയ്ക്കുക.
∙തയാറാക്കിയ മാവിൽ നിന്ന് കുറേശ്ശെ എടുത്ത് ഒരു വാഴയിലയിൽ എണ്ണ തടവിയതിന് ശേഷം അതിലേക്ക് പരത്തി കൊടുക്കാം. ഒരുപാട് കനം കുറച്ച് പരത്തരുത്. ഓരോന്നായി ഇതുപോലെ പരത്തിയെടുക്കുക.
∙ചെറിയ തീയിൽ തിരിച്ചും മറിച്ചും ഇട്ട് ചുട്ടെടുക്കാം. സ്വാദിഷ്ടമായ ബ്രേക്ക്ഫാസ്റ്റ് റെഡി.