Tuesday 05 March 2024 10:59 AM IST : By Deepthi Philips

വേനൽ ചൂടിൽ ഉള്ളം കുളിർപ്പിക്കാൻ വെറൈറ്റി ഡ്രിങ്ക്!

summer drnk

വേനൽ ചൂടിൽ ഉള്ളം തണുപ്പിക്കാനും നോമ്പുകാലത്തെ ക്ഷീണം അകറ്റാനും ഇതാ ഒരു അടിപൊളി ഡ്രിങ്ക്. ഇതെങ്ങനെ തയാറാക്കുന്നു എന്നു നോക്കാം.

ചേരുവകൾ

1.ചിയ സീഡ്സ് - രണ്ടു ടേബിൾ സ്പൂൺ

2.പാല്‍ - ഒരു ലിറ്റർ

3.കസ്റ്റാർഡ് പൗഡർ - രണ്ട് ടേബിൾ സ്പൂൺ

4.ബദാം - 1/4 കപ്പ്

5.പിസ്ത - 1/4 കപ്പ്

6.പഞ്ചസാര - 1/4 കപ്പ്

7.ഡേറ്റ്സ് കുരുകളഞ്ഞത് - 14 എണ്ണം

8.വെള്ളം - മുക്കാൽ കപ്പ്

തയാറാക്കുന്ന വിധം

•ചിയ സീഡ്സ് മുക്കാൽ കപ്പ് വെള്ളത്തിലിട്ടു യോജിപ്പിച്ചു വയ്ക്കണം.

∙മറ്റൊരു പാത്രത്തിവ രണ്ടു ടേബിൾ സ്പൂൺ കസ്റ്റാർഡ് പൗഡറും 1/2 കപ്പ് പാലും കൂടി ഒഴിച്ച് ഇളക്കി മാറ്റി വയ്ക്കുക.

∙മിക്സിയുടെ ചെറിയ ജാർ എടുത്ത് അതിലേക്ക് പിസ്തയും ബദാമും പഞ്ചസാരയും ഇട്ടു നന്നായി പൊടിച്ചെടുക്കുക. ഇത് കസ്റ്റാർഡ് ഉണ്ടാക്കാനുള്ള പാത്രത്തിലേക്ക് ഇട്ടതിനുശേഷം ഒരു കപ്പ് പാൽ ഒഴിച്ച് നന്നായി ഇളക്കിയെടുക്കുക. കട്ടയില്ലാതെ വേണം ഇളക്കി എടുക്കാൻ.

∙ബാക്കി പാൽ കൂടെ ഒഴിച്ച് ഇത് അടുപ്പിലേക്ക് വെക്കാം. കൈവിടാതെ ഇളക്കി നന്നായി തിളപ്പിക്കുക.

∙തിളച്ചു വരുമ്പോൾ നേരത്തെ യോജിപ്പിച്ചു വച്ച കസ്റ്റാർഡ് പൗഡർ ഒന്നുകൂടെ ഇളക്കിയതിനു ശേഷം ഇതിലേക്ക് ഒഴിച്ചുകൊടുക്കാം. നല്ലപോലെ കുറുകി തിളച്ചു വരുമ്പോൾ ഇത് ഓഫ് ചെയ്ത് വാങ്ങി വയ്ക്കാം തണുക്കാൻ ആയിട്ട് മാറ്റിവയ്ക്കുക.

∙ശേഷം കുരുകളഞ്ഞ. ഡേറ്റ്സ് മിക്സിയുടെ ജാറിലേക്ക് ഇട്ട് കുറച്ചു വെള്ളം കൂടെ ഒഴിച്ച് നന്നായി അരച്ചതിനുശേഷം കസ്റ്റാർഡ് കൂട്ടിലേക്ക് ഒഴിച്ചു കൊടുക്കാം.

∙കുറച്ച് ഐസ് കൂടെ ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കാം. വേനൽ ചൂടിനെ ശമിപ്പിക്കാനുള്ള ഹെൽതി ഡ്രിങ്ക് തയാർ.

Tags:
  • Easy Recipes
  • Pachakam
  • Snacks
  • Cookery Video