Monday 11 February 2019 03:16 PM IST : By സ്വന്തം ലേഖകൻ

കപ്പലണ്ടി ചേർത്ത രുചികരവും ഹെൽത്തിയുമായ ദോശ തയാറാക്കാം! (വിഡിയോ)

peanut-dosa21

കൊളസ്‌ട്രോൾ, ഷുഗർ എന്നീ രോഗമുള്ളവർ കപ്പലണ്ടി കഴിക്കുന്നത് വളരെ നല്ലതാണ്. നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിന് കപ്പലണ്ടി ഫലപ്രദമാണെന്നാണ് പൊതുവെ പറയുന്നത്. കപ്പലണ്ടി ചേർത്ത ഹെൽത്തി ദോശ തയാറാക്കുന്നത് എങ്ങനെയാണെന്ന് കണ്ടുനോക്കൂ... താഴെ വിഡിയോ നൽകിയിരിക്കുന്നു.

ചേരുവകൾ

ഇഡ്ഡലി അരി - 2 കപ്പ് 

കപ്പലണ്ടി - 1 കപ്പ് 

ഉലുവ - 1 ടീസ്‌പൂൺ 

ഉപ്പ്‌ - പാകത്തിന്

ഉണ്ടാകുന്ന വിധം

ഒരു പാത്രത്തിൽ അരിയും കപ്പലണ്ടിയും ഉലുവയും എടുത്തു വെള്ളം ചേർത്തു നന്നായി കഴുക്കിയെടുക്കുക. പിന്നീട് വെള്ളം ചേർത്ത് ആറു മണിക്കൂർ കുതിർത്തെടുക്കുക. ശേഷം നന്നായി അരച്ചെടുക്കുക. പിന്നീട് ആവശ്യത്തിന് ഉപ്പ് ചേർത്ത് മാവ് അരമണിക്കൂർ വയ്ക്കുക. ശേഷം ആവശ്യമെങ്കിൽ വെള്ളം ചേർത്ത് ദോശമാവ് പാകത്തിലാക്കി ദോശ ചുട്ടെടുക്കാം.