Wednesday 31 March 2021 12:16 PM IST : By ദീപ പീറ്റർ

പുളിപ്പില്ലാത്ത പെസഹ അപ്പവും തേങ്ങാപ്പാലും മധുരവും കുറുക്കിയെടുത്ത പെസഹ പാലും; റെസിപ്പി വിഡിയോ

indri-appam.jpg.image.845.440

പെസഹ വ്യാഴം ആഘോഷമാക്കുന്നതിന്റെ തിരക്കിലാണ് വിശ്വാസികള്‍. യേശു പന്ത്രണ്ട് ശിഷ്യന്മാരോടൊപ്പം പെസഹ ആചരിച്ചതിന്റെ ഓര്‍മ്മയ്ക്കായാണ് വീടുകളില്‍ പെസഹ ആചരിക്കുന്നത്. ഇതിനായി തയാറാക്കുന്നതാണ്‌ പുളിപ്പില്ലാത്ത പെസഹ അപ്പവും തേങ്ങാപ്പാലും മധുരവും കൂടി കുറുക്കിയെടുക്കുന്ന പെസഹ പാലും. റെസിപ്പി ഇതാ... 

പെസഹ അപ്പം

ചേരുവകള്‍ (ഒരു അപ്പത്തിന്)

•  വറുത്ത  അരിപ്പൊടി   - 1 കപ്പ്  

•  ഉഴുന്ന് - 1/4 കപ്പ് 

•  കുരുമുളക് - 8-10 മണികള്‍ 

•  ജീരകം - 1/4 ടീസ്പൂൺ 

•  തേങ്ങാ ചിരകിയത് - 1/2 കപ്പ് 

•  ഉപ്പ് ആവശ്യത്തിന്

•  വെള്ളം - 1 കപ്പ്

പെസഹ പാല്‍

ചേരുവകള്‍

•  വറുത്ത അരിപ്പൊടി - 3 ടേബിള്‍ സ്പൂണ്‍

•  ശര്‍ക്കര - 70 ഗ്രാം

•  വെള്ളം - 1/2 കപ്പ്

•  തേങ്ങാപ്പാല്‍ - 1 1/2 കപ്പ് (ഒന്നാം പാലും രണ്ടാം പാലും ഒരുമിച്ച്)

•  ഏലയ്ക്കാ പൊടി - 1/4 ടീസ്പൂണ്‍ (ഇഷ്ടമുണ്ടെങ്കില്‍ ജീരകപ്പൊടിയും ചുക്കുപൊടിയും കൂടി ചേര്‍ക്കാവുന്നതാണ്)

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam