Saturday 19 May 2018 02:44 PM IST : By സ്വന്തം ലേഖകൻ

മധുരം ഇഷ്ടപ്പെടാത്തവർക്ക് രുചികരമായ ബ്രെഡ് സ്പൈസി കേക്ക്! തയാറാക്കുന്നത് ഇങ്ങനെ..

chicken-cake

ബ്ലാക്ക് ഫോറസ്റ്റ്  വൈറ്റ് ഫോറസ്റ്റ് പോലുള്ള മധുരക്കേക്കുകൾ ഇഷ്ടപ്പെടാത്തവർക്ക് രുചികരമായ ബ്രെഡ് സ്പൈസി കേക്ക്. ഒരുതവണ രുചിച്ചുനോക്കിയാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നും. അത്രയ്ക്ക് സ്വാദാണ് ഈ വിഭവത്തിന്.

ആവശ്യമുള്ള സാധനങ്ങൾ


1) ചിക്കൻ - 1/2 കിലോഗ്രാം

2) മുളക് പൊടി - 2 സ്പൂൺ

3) മഞ്ഞൾപൊടി - 1/4 സ്പൂൺ

4) ഉപ്പ് - ആവശ്യത്തിന്

ചിക്കനിൽ ഈ ചേരുവകൾ ചേർത്ത് വേവിച്ച് പിച്ചിയിട്ട് മാറ്റിവയ്ക്കുക.

5) സവാള ചെറുതായരിഞ്ഞത് - 3 എണ്ണം

6) പച്ചമുളക്  അരിഞ്ഞത് - 2 എണ്ണം

7) ഇഞ്ചി വെളുത്തുള്ളി അരച്ചത് - 1 സ്പൂൺ

8 ) കുരുമുളക്പൊടി - 1/2 സ്പൂൺ

9) ഗരംമസാല - 1/2 സ്പൂൺ

10) ഉപ്പ് - ആവശ്യത്തിന്

11) എണ്ണ -  2 വലിയ സ്പൂൺ

ഉണ്ടാക്കുന്ന വിധം

ഒരു പാനിൽ  എണ്ണയൊഴിച്ച്  അഞ്ചു മുതൽ ഏഴു വരെയുള്ള ചേരുവകൾ ചേർത്ത് വഴറ്റുക. അതിലേക്ക് പൊടികളും ഉപ്പും വേവിച്ച ചിക്കനും ചേർത്ത് വഴന്നാൽ തീ ഓഫാക്കുക.

കേക്ക് തയാറാക്കാൻ വേണ്ട ചേരുവകൾ

1) ബ്രെഡ് - 10 - 12 എണ്ണം

2) പശുവിൻ പാൽ - 1 കപ്പ്

3) മുട്ട - 4- 5 എണ്ണം

4) കുരുമുളക് പൊടി - 1 സ്പൂൺ

5) കാരറ്റ് ഗ്രേറ്റ്‌ ചെയ്തത് -  അലങ്കരിക്കാൻ

6) മല്ലിയില അരിഞ്ഞത് - അലങ്കരിക്കാൻ

7) നെയ്യ് / ഓയിൽ - 1 വലിയ സ്പൂൺ

8) ഉപ്പ് - ആവശ്യത്തിന്

9) വറുത്ത അണ്ടിപ്പരിപ്പ് , വറുത്ത മുന്തിരി - അലങ്കരിക്കാൻ

തയാറാക്കുന്ന വിധം

മുട്ടയിൽ ഉപ്പും കുരുമുളക് പൊടിയും ചേർത്തടിച്ചു വയ്ക്കുക. പാലിലും ഉപ്പും കുരുമുളക് പൊടിയും ചേർത്തടിച്ചു വയ്ക്കുക. ഒരു നോൺസ്റ്റിക് പാനിൽ നെയ്യ് /ഓയിൽ തടവി ചൂടായാൽ തീ ഓഫാക്കുക. ബ്രെഡ് കട്ട് ചെയ്ത് ആദ്യം പാലിലും പിന്നെ മുട്ടയിലും മുക്കി നെയ്യ് തടവിയ പാനിൽ ഒരു ലെയർ നിരത്തുക. ചിക്കൻ ഫില്ലിങ്ങ് മുകളിൽ നിരത്തുക. വീണ്ടും ബ്രെഡ് പാലിലും മുട്ടയിലും മുക്കിയത് നിരത്തുക. മുകളിൽ മല്ലിചെപ്പ്, കാരറ്റ് ഗ്രേറ്റ്‌ ചെയ്തത്, വറുത്ത അണ്ടിപ്പരിപ്പ് , മുന്തിരി ഇട്ടു കൊടുക്കുക. അടുപ്പിൽ വച്ച് 15 മിനിട്ട് ചെറിയ തീയിൽ വേവിക്കുക. വെന്താൽ അഞ്ചു മിനിറ്റ് മറിച്ചിട്ട് വേവിച്ച് ഉപയോഗിക്കാം.

റെസിപ്പി തയാറാക്കിയത്: ജെസ്‌ന