എപ്പോഴും വീട്ടിൽ ഉള്ള ചേരുവകൾ മതി വായിൽ ഇട്ടാൽ അലിഞ്ഞുപോകും പുഡിങ്. ഇളനീർ സ്റ്റാമിന വർദ്ധിപ്പിക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ഘടനയും ഇലാസ്തികതയും മെച്ചപ്പെടുത്തുന്നു. ഈ പുഡിങ്ങിൽ ഇളനീരും പഞ്ചസാരയുമാണ് പ്രധാനമായും ചേർക്കുന്നത്. അതീവ രുചിയുള്ള ഈ പുഡിങ് എങ്ങനെ തയാറാക്കുന്നു എന്ന് നോക്കാം.
ചേരുവകൾ
1.ഇളനീർ – 1
2.പഞ്ചസാര - 1/4 കപ്പ്
3.കോൺഫ്ലവർ - 1/4 കപ്പ്
തയാറാക്കുന്ന വിധം
•മിക്സിയുടെ വലിയ ജാറിലേക്ക് ഇളനീരിന്റെ കാമ്പും വെള്ളവും, പഞ്ചസാരയും ചേർത്ത് നന്നായി അരച്ചെടുക്കുക.
•ഇത് ഒരു പാനിലേക്ക് ഒഴിച്ച് കോൺഫ്ലവറും കൂടെ ചേർത്തു കട്ടയില്ലാതെ ഇളക്കി യോജിപ്പിക്കുക.
•ശേഷം തീ ഓൺ ചെയ്യാം. കൈ വിടാതെ ഇളക്കിക്കൊണ്ടിരിക്കണം. ചെറുതായി കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യാം. എണ്ണ തടവിയ പാത്രത്തിലേക്ക് ഒഴിച്ച് തണുക്കുമ്പോൾ മുറിച്ചെടുക്കാം.