Tuesday 04 June 2024 11:12 AM IST : By Deepthi Philips

പഞ്ചസാരയും പാലും വേണ്ട, തീ പോലും കത്തിക്കാതെ കിടിലൻ ഡിസേർട്ട്!

dessrtmangooo

പഞ്ചസാരയും പാലും വേണ്ട, തീ പോലും കത്തിക്കാതെ കിടിലൻ ഡിസേർട്ട്!

വെറും നാലു ചേരുവകൾ കൊണ്ട് തീ പോലും കത്തിക്കാതെ കിടിലൻ ഡിസേർട്ട് ഉണ്ടാക്കാം...

ചേരുവകൾ

1.മാങ്ങ – ഒന്ന്

2.സബ്ജ സീഡ്സ് - നാല് ടേബിൾ സ്പൂൺ

3.തേങ്ങപാൽ - മൂന്ന് കപ്പ്

4.തേൻ - രണ്ട് ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

∙മൂന്ന് കപ്പ് തേങ്ങപാലിലേക്ക് സബ്ജ സീഡ്സ് ഇട്ടതിനുശേഷം നന്നായി ഇളക്കി യോജിപ്പിച്ച് 15 മിനിറ്റ് മാറ്റിവെക്കാം.

∙ശേഷം ഒരു മാങ്ങ ചെറുതാക്കി അരിഞ്ഞെടുക്കുക.

∙ഈ സമയം കൊണ്ട് സബ്ജ സീഡ്സ് നല്ല പോലെ കുതിരും. ഇതിലേക്ക് രണ്ടു ടേബിൾ സ്പൂൺ തേൻ കൂടി ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക.

∙അതിനുശേഷം ഒരു ഗ്ലാസ് എടുത്തിട്ട് അതിലേക്കു സബ്ജ സീഡ്സ് കുറച്ച് ഇട്ടുകൊടുക്കുക.

∙ശേഷം മാങ്ങ ഇടാം വീണ്ടും സബ്ജ സീഡ്സ് ഇട്ട് കൊടുക്കാം അങ്ങനെ ലെയറുകൾ ആക്കി ഗ്ലാസ് ഫില്‍ ആക്കുക. രുചികരമായ ഡിസേർട്ട് റെഡി.

Tags:
  • Easy Recipes
  • Desserts
  • Pachakam