Tuesday 21 May 2024 03:04 PM IST : By Julia Grayson

കുട്ടികളെ പച്ചക്കറി കഴിപ്പിക്കാൻ ഇതാ ഇങ്ങനെ തയാറാക്കി നൽകൂ!

salllad

ഭക്ഷണത്തിൽ സാലഡുകൾ ഉൾപ്പെടുത്തുന്നത് കൊണ്ട് ഗുണങ്ങൾ ഏറെയാണ്. വെജിറ്റബിൾസ് കഴിക്കാൻ പൊതുവെ കുട്ടികൾക്ക് മടിയാണ്. എന്നാൽ ഇത്തരത്തിൽ ഒരു സാലഡ് ഉണ്ടാക്കി കൊടുത്താൽ ആരായാലും കഴിച്ചു പോകും.

ചേരുവകൾ

•കുരുമുളകുപൊടി - ഒരു ടീസ്പൂൺ

•ഒറിഗാനോ - അര ടീസ്പൂൺ

•ഉപ്പ് - അര ടീസ്പൂൺ

•മയോണൈസ് - മൂന്ന് ടേബിൾ സ്പൂൺ

•ഒലിവ് ഓയിൽ - കാൽ

•നാരങ്ങാനീര് - മൂന്ന് ടേബിൾ സ്പൂൺ

•വേവിച്ച കിഡ്നി ബീൻസ് - അരക്കപ്പ്

•വേവിച്ച വെള്ള കടല – അരക്കപ്പ്

•ക്യാപ്സിക്കം അരിഞ്ഞത് - അരക്കപ്പ്

•ക്യാരറ്റ് അരിഞ്ഞത് - കാൽകപ്പ്

•ലെറ്റൂസ് അരിഞ്ഞത് - ഒരു കപ്പ്

•സ്പ്രിങ് ഒണിയൻ അരിഞ്ഞത് - അരക്കപ്പ്

•കുക്കുമ്പർ അരിഞ്ഞത് - അരക്കപ്പ്

•ടൊമാറ്റോ അരിഞ്ഞത് - ഒരു കപ്പ്

•പാസ്ത വേവിച്ചത് - ഒരു കപ്പ്

•ഫെറ്റ ചീസ് അരിഞ്ഞത് - ഒരു കപ്പ്

•പാഴ്സലി ലീഫ് അരിഞ്ഞത് - ഒരു കപ്പ്

തയ്യാറാക്കുന്ന വിധം

∙ഒരു വലിയ പാത്രത്തിലേക്ക് കുരുമുളക് പൊടിയും, ഒറിഗാനോയും, മയോണൈസും, ഒലിവ് ഓയിലും, നാരങ്ങാനീരും, ഉപ്പും ചേർത്ത് നന്നായി അടിച്ചെടുക്കുക.

∙ശേഷം അരിഞ്ഞുവെച്ച എല്ലാ വെജിറ്റബിൾസും, വേവിച്ച ബീൻസും,പാസ്തയും, ചീസും ചേർത്ത് എല്ലാം ഇളക്കിയെടുത്താൽ സാലഡ് റെഡി.

Tags:
  • Easy Recipes
  • Pachakam
  • Snacks
  • Non-Vegertarian Recipes