Saturday 06 March 2021 12:08 PM IST : By Vanitha Pachakam

ചപ്പാത്തിക്കൊപ്പം കഴിക്കാം ആലു മട്ടർ ഗോബി, തയാറാക്കാം ഈസിയായി!

gopi

ആലു മട്ടർ ഗോബി

1. എണ്ണ - മൂന്നു വലിയ സ്പൂൺ

2. ജീരകം - ഒരു ചെറിയ സ്പൂൺ

3. ഉലുവ - അര ചെറിയ സ്പൂൺ

4. കോളിഫ്‌ളവർ - ഒരു ചെറുത്, പൂക്കൾ അടർത്തിയത്

ഗ്രീൻപീസ് - മുക്കാൽ കപ്പ്

5. ഉരുളക്കിഴങ്ങ് - രണ്ട്, വേവിച്ചു വലിയ കഷണങ്ങളാക്കിയത്

മഞ്ഞൾപ്പൊടി - ഒരു ചെറിയ സ്പൂൺ

മല്ലിപ്പൊടി - അര ചെറിയ സ്പൂൺ

മുളകുപൊടി - ഒരു ചെറിയ സ്പൂൺ

6. തക്കാളി - ഒരു വലുത്, പൊടിയായി അരിഞ്ഞത്

ഉപ്പ് - പാകത്തിന്

പഞ്ചസാര - അര ചെറിയ സ്പൂൺ

7. മല്ലിയില പൊടിയായി അരിഞ്ഞത് - രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ജീരകം മൂപ്പിക്കുക.

∙ ജീരകം നിറം മാറിത്തുടങ്ങുമ്പോൾ ഉലുവ ചേർത്ത് ഒരു മിനിറ്റ് വഴറ്റണം.

∙ ഇതിലേക്കു നാലാമത്തെ ചേരുവ ചേർത്ത് ഏതാനും മിനിറ്റ് വേവിക്കുക. ഇടയ്ക്കിടെ ഇളക്കണം.

∙ ഇതിൽ അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റി,നന്നായി യോജിപ്പിച്ച ശേഷം പാത്രം മുറുകെ അടച്ച് ആറ് - ഏഴു മിനിറ്റ് വേവിക്കുക. കോളിഫ്‌ളവർ വേവുന്നതാണ് കണക്ക്.

∙ പിന്നീട് പാത്രം തുറന്ന് ആറാമത്തെ ചേരുവ യോജിപ്പിച്ച ശേഷം വീണ്ടും അഞ്ചു മിനിറ്റ് വേവിച്ചു വാങ്ങുക.

∙ മല്ലിയില പൊടിയായി അരിഞ്ഞതു കൊണ്ട് അലങ്കരിച്ചു ചൂടോടെ വിളമ്പണം.