Tuesday 23 April 2024 03:55 PM IST : By സ്വന്തം ലേഖകൻ

വെണ്ടയ്ക്ക ഇങ്ങനെ തയാറാക്കിയാൽ കഴിക്കാത്തവർ പോലും കഴിച്ചു പോകും, രുചിയൂറും വെണ്ടയ്ക്ക മസാല!

bindi masala

വെണ്ടയ്ക്ക മസാല

1.വെണ്ടയ്ക്ക – അരക്കിലോ

2.കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

3.എണ്ണ – വറുക്കാൻ ആവശ്യത്തിന്

4.ഏലയ്ക്ക – രണ്ട്

ബേ ലീഫ് – ഒന്ന്

കറുവാപ്പട്ട – ഒരു കഷണം

5.സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

6.ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു വലി‌യ സ്പൂൺ

പച്ചമുളക് – ഒന്ന്, അരിഞ്ഞത്

7.തക്കാളി – ഒന്ന്, അരച്ചത്

8.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ

മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ

ഗരംമസാലപൊടി – ഒരു ചെറിയ സ്പൂൺ
ജീരകംപൊടി – അര ചെറിയ സ്പൂൺ

9.ഫ്രെഷ് ക്രീം – ഒരു വലിയ സ്പൂൺ

10.കസൂരി മേത്തി – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙വെണ്ടയ്ക്ക കഴുകി നന്നായി തുടച്ചുണക്കി ഒന്നരയിഞ്ചു നീളത്തിൽ മുറിക്കണം.

∙ഇതു ചെറുതായി വരഞ്ഞു രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു ചൂടായ എണ്ണയിൽ വറുത്തു കോരി മാറ്റി വയ്ക്കണം.

∙ഇതേ എണ്ണയിൽ നിന്നും രണ്ടു വലിയ സ്പൂൺ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റുക.

∙സവാള ചേർത്തു വഴറ്റി കണ്ണാടിപ്പരുവമാകുമ്പോൾ‌ ആറാമത്തെ ചേരുവ ചേർത്തു വഴറ്റണം.

∙തക്കാളി അരച്ചതും ചേർത്തു നന്നായി തിളച്ച് എണ്ണ തെളിയുമ്പോൾ പൊടികൾ ചേർത്തു വഴറ്റണം.

∙പച്ചമണം മാറുമ്പോൾ വറുത്തു വച്ചിരിക്കുന്ന വെണ്ടയ്ക്കയും ഫ്രെഷ് ക്രീമും ചേർത്തിളക്കി യോജിപ്പിക്കുക.

∙കസൂരി മേത്തി ചേർത്തിളക്കി വാങ്ങാം.