പൊട്ടേറ്റോ സ്‌റ്റിക്ക്സ്
1.ഉരുളക്കിഴങ്ങ് – മൂന്ന്
2.പച്ചമുളക് – രണ്ട്, പൊടിയായി അരിഞ്ഞത്
ജീരകം – അര ചെറിയ സ്പൂൺ
വറ്റൽമുളക് ചതച്ചത് – അര ചെറിയ സ്പൂൺ
ബ്രെഡ് – മൂന്നു സ്ലൈസ്, പൊടിച്ചത്
കോൺഫ്‌ളോർ – കാൽ കപ്പ്
മല്ലിയില – കാൽ കപ്പ്
ഉപ്പ് – പാകത്തിന്
3.എണ്ണ – വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
∙ഉരുളക്കിഴങ്ങു പുഴുങ്ങി പൊടിച്ചു വയ്ക്കുക.
∙ഒരു വലിയ ബൗളിൽ ഉരുളക്കിഴങ്ങു പൊടിച്ചതും രണ്ടാമത്തെ ചേരുവയും ചേർത്തു യോജിപ്പിക്കുക.
∙ചപ്പാത്തി മാവിന്റെ അയവിൽ കുഴച്ചു പരത്തി കത്തികൊണ്ടു കാൽ ഇഞ്ചു കനത്തിൽ മുറിച്ചു ചൂടായ എണ്ണയിൽ വറുത്തു കോരാം.
∙ചൂടോടെ സോസിനൊപ്പം വിളമ്പാം.