Wednesday 03 February 2021 12:34 PM IST : By Vanitha Pachakam

ചപ്പാത്തിക്കും ചോറിനും ഒപ്പം ഈസി ബിണ്ടി ആലു മസാല!

bindi

ബിണ്ടി ആലു മസാല!

1. വെണ്ടയ്ക്ക - കാൽ കിലോ

2. ഉരുളക്കിഴങ്ങ് - 100 ഗ്രാം

3. എണ്ണ - രണ്ടു വലിയ സ്പൂൺ

4. ജീരകം - കാൽ ചെറിയ സ്പൂൺ

5. പച്ചമുളക് അരിഞ്ഞത് - ഒരു ചെറിയ സ്പൂൺ

കറിവേപ്പില - കുറച്ച്

ഇഞ്ചി അരച്ചത് - ഒരു ചെറിയ സ്പൂൺ

വെളുത്തുള്ളി അരച്ചത് - ഒരു ചെറിയ സ്പൂൺ

6. മഞ്ഞൾപ്പൊടി - കാൽ ചെറിയ സ്പൂൺ

7. മല്ലിപ്പൊടി - ഒരു ചെറിയ സ്പൂൺ

മുളകുപൊടി - കാൽ ചെറിയ സ്പൂൺ

ജീരകം പൊടിച്ചത് - കാൽ ചെറിയ സ്പൂൺ

ഉപ്പ് - പാകത്തിന്

8. തക്കാളി - 200 ഗ്രാം, ചെറുതായി അരിഞ്ഞത്

9. മല്ലിയില അരിഞ്ഞത് - അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ വെണ്ടയ്ക്ക വൃത്തിയാക്കി ഓരോന്നും രണ്ടാക്കി വയ്ക്കുക.

∙ ഉരുളക്കിഴങ്ങു തൊലികളഞ്ഞു മുറിച്ച്, മുക്കാൽ വേവിൽ വേവിച്ചു വാങ്ങുക.

∙ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ജീരകം മൂപ്പിക്കുക.

∙ ഇതിൽ അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റിയ ശേഷം മഞ്ഞൾപ്പൊടിയും വെണ്ടയ്ക്കയും ചേർത്ത് ഒരു മിനിറ്റ് വഴറ്റുക.

∙ പിന്നീട് അഞ്ചു മിനിറ്റ് ചെറുതീയിൽ അടച്ചു വച്ചു വേവിക്കുക. ഇതിലേക്കു വേവിച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേർത്തിളക്കിയ ശേഷം ഏഴാമത്തെ ചേരുവയും ചേർത്തു നന്നായി ഇളക്കുക.

∙ തക്കാളി ചേർത്തിളക്കി വീണ്ടും അടച്ചു ചെറുതീയിൽ വയ്ക്കുക. വെള്ളം മുഴുവൻ വലിഞ്ഞ്, മസാല വെണ്ടക്കയിലും ഉരുളക്കിഴങ്ങിലും പൊതിഞ്ഞിരിക്കണം.

∙ വെണ്ടക്കയും ഉരുളക്കിഴങ്ങും നന്നായി വെന്ത ശേഷം വാങ്ങി മല്ലിയില കൊണ്ടലങ്കരിച്ചു ചൂടോടെ വിളമ്പുക.