Thursday 04 March 2021 12:57 PM IST : By സ്വന്തം ലേഖകൻ

ചോറിനും ചപ്പാത്തിക്കും ഒപ്പം ചുരയ്ക്ക സബ്ജി, ഈസി റെസിപ്പി!

churakka

ചുരയ്ക്ക സബ്ജി

1.ചുരയ്ക്ക–700 ഗ്രാം, തൊലി മാറ്റി ഇടത്തരം വലുപ്പമുള്ള ചതുരകഷണങ്ങളാക്കിയത്

2.എണ്ണ – ഒന്നര വലിയ സ്പൂൺ

3.ജീരകം – അര ചെറിയ സ്പൂൺ

4.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

കായപ്പൊടി – കാൽ ചെറിയ സ്പൂൺ

പച്ചമുളക് – ഒന്ന്, അരിഞ്ഞത്

5.തക്കാളി – രണ്ടു ചെറുത്, കഷണങ്ങളാക്കിയത്

6.മല്ലിയില അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

7.വെള്ളം – രണ്ടു വലിയ സ്പൂണ്‍

8.ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙കുക്കറിൽ എണ്ണയൊഴിച്ച് ജീരകം മൂപ്പിക്കുക.

∙ഇതിൽ നാലാമത്തെ ചേരുവ ചേർത്ത് നന്നായി ഇളക്കിയ ശേഷം തക്കാളി ചേർക്കുക.

∙ഇതിൽ ചുരയ്ക്കാ കഷണങ്ങളും മല്ലിയിലയും വെള്ളവും ഉപ്പും ചേർത്ത് കുക്കർ മൂടി മൂന്നു വിസിൽ വരും വരെ വേവിക്കുക.

∙കുക്കർ തുറന്ന് വെള്ളമുണ്ടെങ്കിൽ വറ്റിക്കുക.

∙ഇത് റൊട്ടിക്കോ ചോറിനോ ഒപ്പം വിളമ്പാം.