Thursday 16 September 2021 04:18 PM IST : By Mareena Paappu

വഴുതനങ്ങ വറുത്തു തൈരു കറിയിൽ, ഇതുണ്ടെങ്കിൽ‌ ചോറു കാലിയാകുന്ന വഴി അറിയില്ല!

brinjal

വഴുതനങ്ങ വറുത്തു തൈരു കറിയിൽ

1.വഴുതനങ്ങ – രണ്ട് ഇടത്തരം

2.ഉപ്പ് – പാകത്തിന്

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

3.എണ്ണ – പാകത്തിന്

4.ജീരകം – അര ചെറിയ സ്പൂൺ

സവാള – രണ്ട്, പൊടിയായി അരിഞ്ഞത്

പച്ചമുളക് – രണ്ട്, പൊടിയായി അരിഞ്ഞത്

6.മുളകുപൊടി – ഒന്നര ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

6.തക്കാളി – രണ്ട്, പൊടിയായി അരിഞ്ഞത്

7.തൈര് – 250 മില്ലി

8.മല്ലിയില അരിഞ്ഞത് – കാൽ കപ്പ്

പാകം ചെയ്യുന്ന വിധം

∙വഴുതനങ്ങ വലിയ ചതുരക്കഷണങ്ങളാക്കി അരിഞ്ഞതിൽ ഉപ്പും മഞ്ഞൾപ്പൊടിയും പുരട്ടി കുറച്ചു സമയം വച്ചിരുന്ന ശേഷം അരക്കപ്പ് എണ്ണയിൽ വറുത്തു കോരി വയ്ക്കുക.

∙അല്‍പം എണ്ണ ചൂടാക്കി, നാലാമത്തെ ചേരുവ വഴറ്റുക.

∙ഇത് ഇളംബ്രൗൺ നിറമാകുമ്പോൾ തീ കുറച്ചശേഷം അഞ്ചാമത്തെ ചേരുവ വഴറ്റണം.

∙മണം വന്നു തുടങ്ങുമ്പോൾ തക്കാളി ചേർത്തു വഴറ്റി എണ്ണ തെളിയുമ്പോൾ വഴുതനങ്ങ ചേർത്തു വാങ്ങി ഒരു പരന്ന പാത്രത്തിലാക്കുക.

∙ഇതിനു മുകളിൽ കട്ടത്തൈരൊഴിച്ചു മല്ലിയില കൊണ്ടലങ്കരിച്ച് ഉടൻ തന്നെ വിളമ്പുക.