Tuesday 24 May 2022 02:30 PM IST : By സ്വന്തം ലേഖകൻ

മഖനി ദാൽ, ചപ്പാത്തിക്കും പറാത്തയ്ക്കുമൊപ്പം കിടിൽ രുചി!

dalmakh

മഖനി ദാൽ

1.രാജ്മ – 1 കപ്പ്

2.എണ്ണ – രണ്ടു വലിയ സ്പൂൺ

വെണ്ണ – 100 ഗ്രാം

3.ഇഞ്ചി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

വെളുത്തുള്ളി – 12 അല്ലി, അരിഞ്ഞത്

സവാള – രണ്ടു ചെറുത്, അരിഞ്ഞത്

4.പച്ചമുളക് – നാല്, നീളത്തിൽ അരിഞ്ഞത്

തക്കാളി – നാലു ചെറുത്, അരിഞ്ഞത്

5.ഗരംമസാലപ്പൊടി – രണ്ടു ചെറിയ സ്പൂൺ

മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

6.ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙രാജ്മ 12 മണിക്കൂർ കുതിർത്തശേഷം ആറു കപ്പ് വെള്ളം ചേർത്തു കുക്കറിൽ നന്നായി വേവിച്ചെടുക്കുക.

∙എണ്ണയും വെണ്ണയും യോജിപ്പിച്ചു ചൂടാക്കി മൂന്നാമത്തെ ചേരുവ ചേർത്തു വഴറ്റുക.

∙സവാള വഴന്നു വരുമ്പോൾ നാലാമത്തെ ചേരുവ ചേർത്തു വഴറ്റുക.

∙ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേർത്തിളക്കി വേവിച്ചു വച്ചിരിക്കുന്ന പയറും ചേർത്ത് പാകത്തിനുപ്പു ചേർത്തു തിളപ്പിച്ചു വാങ്ങുക.