Friday 12 November 2021 02:53 PM IST : By സ്വന്തം ലേഖകൻ

ഊണിനു സ്പെഷ്യൽ മസാല പുലാവ്, അടിപൊളി രുചിയിൽ!

pilaf

മസാല പുലാവ്

1.ബസ്മതി അരി വേവിച്ചത് – 100 ഗ്രാം

2.നെയ്യ് – രണ്ടു വലിയ സ്പൂൺ

3.സവാള – ഒന്നിന്റെ പകുതി, അരിഞ്ഞത്

ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ‍

പച്ചമുളകു പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

4.മുളകുപൊടി – ഒരു ചെറിയ സ്പൂൺ

മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ‌ ചെറിയ സ്പൂൺ
ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

5.തക്കാളി – ഒന്ന്, നീളത്തിൽ അരിഞ്ഞത്

6.പച്ചക്കറികൾ വേവിച്ച് അരിഞ്ഞത് – 50 ഗ്രാം

7.സവാള വറുത്തത് – രണ്ടു ചെറിയ സ്പൂൺ

കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്തത് – ഓരോ ചെറിയ സ്പൂൺ

8.മല്ലിയില അരിഞ്ഞത് – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ചുവടുകട്ടിയുള്ള പാത്രത്തിൽ നെയ്യ് ചൂടാക്കി, മൂന്നാമത്തെ ചേരുവ വഴറ്റുക.

‌∙സവാള ഇളംബ്രൗൺ നിറമാകുമ്പോൾ നാലാമത്തെ ചേരുവ ചേർക്കുക.

∙മസാല മൂത്ത മണം വരുമ്പോൾ തക്കാളി അരിഞ്ഞതും ചേർത്തു വഴറ്റുക. ആവശ്യമെങ്കിൽ അൽപം വെള്ളം തളിച്ചു കൊടുക്കാം.

∙ഇതിലേക്കു പച്ചക്കറികളും ചേർത്തു വഴറ്റിയശേഷം വേവിച്ച ബസ്മതി അരിയും ചേർത്തിളക്കി വാങ്ങുക.

∙ഏഴാമത്തെ ചേരുവ വറുത്തതും മല്ലിയില അരിഞ്ഞതും കൊണ്ട് അലങ്കരിച്ചു വിളമ്പുക.