Tuesday 21 July 2020 02:01 PM IST : By സ്വന്തം ലേഖകൻ

നിങ്ങളുടെ റെസിപ്പി ഓഫ് ദി ഡേ ഇതാകട്ടെ! മഷ്റൂം പാലക്

Mashroom palak Curry

മഷ്റൂം പാലക്

1. ചീര വേവിച്ച് അരച്ചത് – 150 ഗ്രാം

2. കൂൺ – 200 ഗ്രാം, അരിഞ്ഞത്

3. എണ്ണ – പാകത്തിന്

4. വെളുത്തുള്ളി അരി‍ഞ്ഞത് – ഒരു വലിയ സ്പൂൺ

ജീരകം – ഒരു ചെറിയ സ്പൂൺ

5. സവാള അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

തക്കാളി അരിഞ്ഞത് – രണ്ടു വലിയ സ്പൂണ്‍

പച്ചമുളക് അരിഞ്ഞത് – ഒരു െചറിയ സ്പൂൺ

6. മുളകുപൊടി – അര െചറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ

7. ജീരകംപൊടി – അര െചറിയ സ്പൂൺ

ഫ്രെഷ് ക്രീം – ഒരു വലിയ സ്പൂൺ

കസൂരി േമത്തി – അര െചറിയ സ്പൂൺ

വെണ്ണ – ഒരു വലിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ചീരയും കൂണും തയാറാക്കി വയ്ക്കുക.

∙എണ്ണ ചൂടാക്കി വെളുത്തുള്ളിയും ജീരകവും മൂപ്പിച്ച ശേഷം അഞ്ചാമത്തെ ചേരുവ ചേർത്തു നന്നായി വഴറ്റുക.

∙ ഇതിേലക്ക് ആറാമത്തെ േചരുവ േചർത്തു വഴറ്റി ചീരയും കൂണും േചർത്തിളക്കി വേവിക്കുക.

∙ വെന്ത ശേഷം ഏഴാമത്തെ േചരുവ േചർത്തിളക്കി വാങ്ങുക.