Monday 10 January 2022 03:54 PM IST : By Ammu Mathew

ഇത്ര രുചിയിൽ പനീർ കഴിച്ചിട്ടുണ്ടാവില്ല, ഈസി ടേസ്‌റ്റി പനീർ ടിക്ക!

pantikka

പനീർ ടിക്ക

1.പനീർ – 200 ഗ്രാം

2.കശ്മീരി മുളകുപൊടി – നാലു ചെറിയ സ്പൂൺ

തന്തൂരി ചിക്കൻ മസാല – ഒരു ചെറിയ സ്പൂൺ

മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ജീരകംപൊടി – രണ്ടു ചെറിയ സ്പൂൺ

കസൂരി മേത്തി – ഒരു വലിയ സ്പൂൺ

ബ്ലാക്ക് സോൾട്ട് – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

ഇഞ്ചി–വെളുത്തുള്ളി അരച്ചത് – രണ്ടു ചെറിയ സ്പൂൺ

കട്ടത്തൈര് – രണ്ടു വലിയ സ്പൂൺ

3.കടുകെണ്ണ – മൂന്നു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙പനീർ ആറു കഷണങ്ങളായി മുറിച്ചു വയ്ക്കണം.

∙ഒരു വലിയ ബൗളിൽ രണ്ടാമത്തെ ചേരുവ യോജിപ്പിക്കുക.

ഇതിലേക്ക് കടുകെണ്ണ അൽപാൽപം വീതം ചേർത്തു കുഴമ്പു രൂപത്തിലാക്കുക.

∙ഈ മിശ്രിതം പനീറിൽ പുരട്ടി, രണ്ടു മണിക്കൂർ വയ്ക്കുക.

∙അവ്ൻ 200 Cൽ ചൂടാക്കിയിടുക.

∙പുരട്ടി വച്ചിരിക്കുന്ന പനീർ അലുമിനിയം ഫോയിലിൽ പൊതിഞ്ഞ്, ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ചു ബേക്ക് ചെയ്യണം. ചൂടോടെ ചട്നിക്കൊപ്പം വിളമ്പാം.