Wednesday 20 July 2022 11:40 AM IST : By Vanitha Pachakam

ഒരു ഈസി ലഞ്ച്; തയാറാക്കാം പുളിസാദം!

puli

പുളിസാദം

1. ജീര അരി - ഒന്നരക്കപ്പ്

2. ചൂടുെനയ്യ് - ഒന്നര വലിയ സ്പൂൺ

3. എണ്ണ - രണ്ടു വലിയ സ്പൂൺ

4. കടുക് - ഒരു െചറിയ സ്പൂൺ

5. ഉഴുന്നുപരിപ്പ് - ഒരു െചറിയ സ്പൂൺ

കടലപ്പരിപ്പ് - ഒരു വലിയ സ്പൂൺ

വറ്റൽമുളക് - ആറ്, മുറിച്ചത്

കറിവേപ്പില - രണ്ടു തണ്ട്

മഞ്ഞൾപ്പൊടി - കാൽ ചെറിയ സ്പൂൺ

6. വാളൻപുളി - ഒരു വലിയ നെല്ലിക്ക വലുപ്പത്തിൽ

7. കായംപൊടി - ഒരു െചറിയ സ്പൂൺ

ഉപ്പ് - പാകത്തിന്

ശർക്കര പൊടിച്ചത് - ഒരു െചറിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ അരി നന്നായി വേവിച്ച് അതിൽ നെയ്യ് േചർത്തിളക്കി വയ്ക്കണം.

∙ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം അഞ്ചാമത്തെ േചരുവ േചർത്തു മൂപ്പിച്ചു വാങ്ങുക.

∙ പുളി അരക്കപ്പ് വെള്ളത്തിൽ പിഴിഞ്ഞെടുത്ത് ഏഴാമത്തെ േചരുവ േചർത്തിളക്കി തിളപ്പിക്കണം.

∙ ഇത് ചൂടോടെ തന്നെ വേവിച്ചു വച്ചിരിക്കുന്ന ചോറിൽ ചേർത്തിളക്കുക.

∙ ഇതിലേക്കു വറുത്തു വച്ചിരിക്കുന്ന അഞ്ചാമത്തെ ചേരുവയും േചർത്തിളക്കി ചൂടോടെ വിളമ്പാം.