Saturday 09 April 2022 04:09 PM IST : By സ്വന്തം ലേഖകൻ

സ്‌റ്റാര്‍ട്ടറായി വിളമ്പാം ഈസി ഡ്രാഗൺ പനീർ, ഈസി റെസിപ്പി!

paneer

ഡ്രാഗൺ പനീർ

1.പനീർ – 200 ഗ്രാം

2.മുട്ടവെള്ള – ഒരു മുട്ടയുടേത്

ഉപ്പ് – പാകത്തിന്

3.എണ്ണ – പാകത്തിന്

4.വറ്റൽ‌മുളകു ചതച്ചത് – ഒരു വലിയ സ്പൂൺ

വറ്റൽമുളക് – മൂന്ന്, വട്ടത്തിൽ അരിഞ്ഞത്

സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

ഇഞ്ചി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

വെളുത്തുള്ളി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

5.വെണ്ണ – 50 ഗ്രാം

സോയാസോസ് – ഒ‌രു ചെറിയ സ്പൂൺ

ചുവന്ന ഫൂഡ് കളർ – അൽപം

ഉപ്പ് – പാകത്തിന്

6.വെളുത്ത എള്ള് – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙പനീർ കഷണങ്ങളാക്കി, ഉപ്പും ചേർത്തടിച്ച മുട്ടവെള്ളയിൽ പൊതിഞ്ഞു ചൂടായ എണ്ണയിൽ വറുത്തു കോരണം.

∙ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി, നാലാമത്തെ ചേരുവ ചേർത്തു വഴറ്റുക.

∙നല്ല ബ്രൗൺ നിറമാകുമ്പോൾ അഞ്ചാമത്തെ ചേരുവ ചേർത്തിളക്കുക.

∙ഇതിലേക്കു പനീർ വറുത്തതും ചേർത്തിളക്കി വാങ്ങി എണ്ണു കൊണ്ട് അലങ്കരിച്ചു ചൂടോടെ വിളമ്പാം.