Friday 07 January 2022 03:59 PM IST : By സ്വന്തം ലേഖകൻ

ചോറിനും ചപ്പാത്തിക്കും ഒപ്പം കഴിക്കാം വെണ്ടയ്ക്ക–മാങ്ങാക്കറി, ഈസി റെസിപ്പി!

vendakka

വെണ്ടയ്ക്ക–മാങ്ങാക്കറി

1.തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്

ജീരകം – ഒരു ചെറിയ സ്പൂൺ

പച്ചമുളക് – രണ്ട്

ചുവന്നുള്ളി – മൂന്ന്–നാല്

കറിവേപ്പില – ഒരു തണ്ട്

പച്ചമാങ്ങാ – ഒന്നിന്റെ പകുതി, തൊലി കളഞ്ഞു കഷണങ്ങളാക്കിയത്

2.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

3.കടുക് – ഒരു ചെറിയ സ്പൂൺ

കറിവേപ്പില – ഒരു തണ്ട്

പച്ചമുളക് – രണ്ട്

4.വെണ്ടയ്ക്ക – 250 ഗ്രാം, രണ്ടിഞ്ചു കഷണങ്ങളാക്കിയത്

5.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

6.പച്ചമാങ്ങാ – ഒന്നിന്റെ പകുതി, തൊലി കളഞ്ഞു കഷണങ്ങളാക്കിയത്

7.വെള്ളം – ഒരു കപ്പ്

8.തക്കാളി – ഒന്ന്, ചതുരക്കഷണങ്ങളാക്കിയത്

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ അരച്ചു വയ്ക്കുക.

∙ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും പച്ചമുളകും താളിക്കുക.

∙ഇതിലേക്കു വെണ്ടയ്ക്ക ചേർത്തു നന്നായി വഴറ്റി മഞ്ഞൾപ്പൊടി ചേർത്തിളക്കണം. ഇതിൽ തേങ്ങ അരച്ചതും പച്ചമാങ്ങ കഷണങ്ങളാക്കിയതും വെള്ളവും ചേർത്തു വേവിക്കുക.

∙മാങ്ങയും വെണ്ടയ്ക്കയും വെന്ത ശേഷം വാങ്ങി തക്കാളി കൊണ്ട് അലങ്കരിക്കാം.