സംഭവം കളറായി...മമ്മൂട്ടിയെയും മോഹൻലാലിനെയും സുരേഷ് ഗോപിയെയും അനുകരിച്ച് നിതാര
Mail This Article
മലയാള സിനിമയുടെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും സുരേഷ് ഗോപിയെയും അനുകരിക്കുന്ന മകൾ നിതാരയുടെ ക്യൂട്ട് വിഡിയോ പങ്കുവച്ച് നടയും അവതാരകയുമായ പേളി മാണി.‘Recreated a very special video…’ എന്ന കുറിപ്പോടെയാണ് പേളി വിഡിയോ പോസ്റ്റ് ചെയ്തത്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരെ ടാഗ് ചെയ്താണ് വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതരാണ് നടിയും അവതാരകയുമായ പേളി മാണി. പേളിയ്ക്ക് ഒപ്പം ഭർത്താവ് ശ്രീനിഷും മക്കളായ നിലയും നിതാരയുമെല്ലാം ആരാധകർക്ക് പ്രിയങ്കരരാണ്. 2024 ജനുവരിയിൽ ആയിരുന്നു പേളിയുടെ ഇളയ മകൾ നിതാരയുടെ ജനനം. നിതാരയുടെയും നിലയുടെയു ചിത്രങ്ങളും വിഡിയോകളുമെല്ലാം പേളി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.