പഠിക്കുന്ന കൊച്ചിനെ ഡിസ്റ്റബർബ് ചെയ്യുവാണോ?: മകന്റെ ‘നീറ്റ് റൂം’: സായിയെ ട്രോളി നവ്യ: ക്യൂട്ട് വിഡിയോ Navya's Fun Moments with Son Sai
Mail This Article
അമ്മ മകന്‍ എന്നതിനപ്പുറം കട്ട ചങ്കുകളാണ് നവ്യ നായരും മകൻ സായിയും. സായിക്കൊപ്പമുള്ള രസകരമായ സ്നേഹ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ നവ്യ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ സായി കൃഷ്ണയുടെ മുറിയിൽ സർപ്രൈസ് എൻട്രിയുമായി നവ്യ എത്തിയതാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.
ഇരുവരും നടക്കുന്ന രസകരമായ സംഭാഷണവും സായിയുടെ മുറിയിലെ ദൃശ്യങ്ങളുമാണ് വിഡിയോയുടെ ഹൈലൈറ്റ്.
സായി പഠിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് നവ്യ മുറിയിലേക്ക് എത്തുന്നത്. ഇങ്ങനെയാണോ മുറി ഇടേണ്ടതെന്ന ചോദ്യത്തിന് പിന്നാലെയെത്തി സായിയുടെ മറുപടി. മുറി നീറ്റ് ആണെന്ന് സായി കൃഷ്ണ അമ്മയ്ക്ക് മറുപടി പറയുന്നുണ്ട്. അപ്പോൾ, ഇതാണോ നീറ്റ് റൂം എന്ന് ചോദിച്ച് മുറി മുഴുവൻ വിഡിയോയിൽ കാണിക്കുന്നുണ്ട്. 'ഇതാണോ നീറ്റ് റൂം' എന്ന് നവ്യ ചോദിക്കുമ്പോൾ പഠിക്കുന്ന കൊച്ചിനെ ഡിസ്റ്റർബ് ചെയ്യുന്ന അമ്മമാരെ കണ്ടിട്ടുണ്ടോ എന്ന് മറുചോദ്യം ചോദിക്കുകയാണ് സായി കൃഷ്ണ.
അമ്മയും മകനും തമ്മിലുള്ള രസകരമായ സംഭാഷണത്തിന് നിരവധി കമന്റുകളാണ് ലഭിച്ചിരിക്കുന്നത്. തങ്ങളുടെ മക്കളുടെ മുറി വെച്ചു നോക്കുകയാണെങ്കിൽ ഈ മുറി ക്ലീനാണെന്നാണ് ഒരു വിഭാഗം അമ്മമാർ ഇൻസ്റ്റഗ്രാം വിഡിയോയിൽ കമന്റ് ചെയ്തിരിക്കുന്നത്. ‘വല്യ കുഴപ്പമില്ലലോ, ഇവിടൊക്കെ ടേബിൾ കുളമായി കിടന്നാലും അതിനിടക്ക് ഇരുന്ന് പഠിക്കും. അതൊക്കെ വെച്ച് നോക്കുമ്പോ അവൻ സൂപ്പറാ.’– മറ്റൊരു അമ്മയുടെ കമന്റ്.
2001ൽ ഇഷ്ടം എന്ന സിനിമയിൽ നായികയായി എത്തി മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നവ്യ നായർ കലാലോകത്ത് സജീവമാണ്. വിവാഹത്തോടെ സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്ത താരം 2022ൽ ഒരുത്തി എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളസിനിമയിൽ സജീവമായി. സോഷ്യൽ മീഡിയയിലും സജീവമായ നവ്യ നർത്തകിയെന്ന നിലയിലും പ്രിയങ്കരിയാണ്.