Monday 18 February 2019 05:28 PM IST : By സ്വന്തം ലേഖകൻ

ലൈംഗികതയെ കുറിച്ചുള്ള അമിത ഭീതി; മസിൽമാനെ പേടിച്ച പെൺകുട്ടി; ഞെട്ടിപ്പിക്കുന്ന അനുഭവം, മറുപടി

sex-fear

അടുത്തമാസമാണ് മകളുടെ വിവാഹം. മകൾക്കു നേരത്തേ തന്നെ ലൈംഗികതയെക്കുറിച്ച് ഭയവും ആശങ്കയുമുണ്ടായിരുന്നു. എന്നാൽ, സുഹൃത്തായ ഒരു ഗൈനക്കോളജിസ്റ്റിന്റെ സഹായത്തോടെ ഈ ഭയം അകറ്റാൻ കഴിഞ്ഞുവെന്നു വിശ്വസിക്കുമ്പോഴായിരുന്നു അടുത്തിടെ മാധ്യമങ്ങളിൽ പ്രചരിച്ച ഒരു വാർത്ത മകളുടെ സ്വസ്ഥത കളഞ്ഞത്. മിസ്റ്റർ ഇന്ത്യയുമായി ഹോട്ടൽ മുറിയിലുണ്ടായ ലൈംഗികബന്ധത്തെ തുടർന്ന് കഠിനമായ രക്തസ്രാവത്തോടെ പെൺകുട്ടി ആശുപത്രിയിലായി എന്നായിരുന്നു വാർത്ത. മകളെ വിവാഹം കഴിക്കുന്നയാൾ കരുത്തുള്ള ശരീരമുള്ള ഒരു ജിംനേഷ്യം ട്രെയിനറാണ്. ഇത്തരം ആളുമായുള്ള സെക്സ് വേദനാജനകവും രക്തസ്രാവമുണ്ടാക്കുന്നതുമാണ് എന്നു മകൾ പേടിക്കുന്നു. ഇത്തരം ആൾക്കാർക്ക് ലൈംഗികപരമായി കൂടുതൽ ശക്തിയും വലുപ്പവും ഉണ്ടാകുമോ? മകൾക്കായി ഇതിനൊരു പരിഹാരം നിർദേശിക്കാമോ?

ആർമിയും സിആർപിഎഫും ഒന്നല്ല; ഉപ്പുതൊട്ടു കർപ്പൂരം വരെയുള്ള എല്ലാത്തിലും വ്യത്യാസമുണ്ട്! കുറിപ്പ് വൈറൽ

തിരക്കിൽ നിൽക്കുമ്പോൾ രാജീവ് പരമേശ്വരൻ എവിടേക്കു മറഞ്ഞു? ആ ചോദ്യത്തിന് ഇതാ ഉത്തരം

വിവാഹ വേഷത്തില്‍ രോഹിതും വധുവും ട്രെയിനിൽ; അമ്പരന്ന് സഹയാത്രികർ; വൈറലായി ഈ ചിത്രങ്ങൾ

പ്രിയ സഹോദരി,

ശാരീരികശക്തിയും ലൈംഗികശക്തി അഥവാ കഴിവും തികച്ചും വ്യത്യസ്തമായ രണ്ടു കാര്യങ്ങളാണ്. കായബലം ഉള്ള ഒരു വ്യക്തിക്ക് ലൈംഗിക ശക്തി കൂടുതൽ ഉണ്ടാകുമെന്നാണ് പൊതുവായി പലരും ധരിച്ചുവച്ചിരിക്കുന്നത്. അതുകൊണ്ടാണല്ലോ മസിൽമാനെ വിവാഹം കഴിക്കേണ്ടിവരുന്നതിൽ ഭീതി തോന്നുന്നത്. ചില സിനിമകളിലും അത്തരം ശക്തിപ്രകടനങ്ങളുടെ സൂചനകളുണ്ട്. ഒരിടത്തൊരു ഫയൽവാൻ എന്ന പത്മരാജൻ സിനിമയിൽ ഫയൽവാൻ ഭാര്യയായ പെൺകുട്ടിയെ ഒരു ഗോദായിലെന്ന പോലെ എടുത്തുയർത്തി കട്ടിലിലേക്ക് ഇട്ടാണ് ആദ്യരാത്രിയിൽ ശക്തിതെളിയിക്കുന്നത്. മിസ്റ്റർ ഇന്ത്യ ബലമായി ബന്ധപ്പെടാൻ ശ്രമിച്ചതിെന തുടർന്ന് അമിതരക്തസ്രാവം ഉണ്ടായി പെൺകുട്ടി ആശുപത്രിയിലായതും ശാരീരികമായ കരുത്തിനെ ഭയക്കണം എന്ന നിങ്ങളുടെ മകളുടെ ചിന്തയെ ഊട്ടിയുറപ്പിച്ചിട്ടുണ്ട്. ഈ ഭയം രണ്ടുരീതിയിലുള്ളതാകാം. ഒന്ന് നല്ല ശാരീരികശേഷിയുള്ളയാളുടെ കരുത്തിനു മുൻപിൽ പിടിച്ചുനിൽക്കാനാകുമോ എന്ന ഭയം. രണ്ട് ലിംഗവലുപ്പം സംബന്ധിച്ച ഭീതി. ശരീരവലുപ്പത്തിന് അനുപാതികമായാണ് ലിംഗവലുപ്പം എങ്കിൽ ബന്ധപ്പെടുമ്പോൾ കഠിനമായ വേദനയുണ്ടാകില്ലേ എന്നു തോന്നലുണ്ടാകാം.

നെഞ്ചകങ്ങളിൽ നോവായ് പടർന്ന് വീണ്ടും ബാലു; കണ്ണുനനയിച്ച് ‘ഓമന തിങ്കൾ കിടാവോ’; വിഡിയോ

‘വാശിപിടിക്കരുത് വസന്തകുമാറിന്റെ പെട്ടിതുറക്കാനാകില്ല’; സൈനിക ഉദ്യോഗസ്ഥന്‍ ബന്ധുക്കളോട് പറഞ്ഞു; വേദന

വലുപ്പത്തെ പേടിക്കേണ്ട

എന്നാൽ, ശരീരവലുപ്പവും ലിംഗവലുപ്പവും തമ്മിൽ യാതൊരു അനുപാതവുമില്ല. വലിയ ശരീരമുള്ളവരിൽ ചെറിയ ലൈംഗികാവയവവും ചെറിയ ശരീരമുള്ളവരിൽ വലിയ ലൈംഗികാവയവവും ഉണ്ടാകാം. മാത്രമല്ല സംയോഗവേളയിൽ പുരുഷന്റെ ലിംഗം ഉദ്ധരിക്കുന്നതിനു സമാനമായി തന്നെ പെൺകുട്ടിക്ക് ലൈംഗിക ഉത്തേജനം ഉണ്ടാകുന്നുണ്ട്. അതിനേ തുടർന്ന് യോനിക്കുള്ളിൽ ഒരു ലൂബ്രിക്കേഷൻ സ്രവം ഉണ്ടാകും. പുരുഷലിംഗം പ്രവേശിക്കാൻ ഇതുമൂലം ബുദ്ധിമുട്ടുണ്ടാകില്ല. തന്നെയുമല്ല, പ്രസവസമയത്ത് കുഞ്ഞു പുറത്തുവരുന്നത് യോനിയിലൂടെയാണല്ലൊ. ഒരു കുഞ്ഞിനു കടന്നുവരാൻ പോന്നത്ര വഴക്കമുള്ളതാണ് യോനിയുടെ പേശികൾ.

ലൈംഗിക ബന്ധമെന്നത് ഒരു ഗുസ്തിയോ ബോക്സിങ്ങോ അല്ല എന്ന് ആദ്യം മനസ്സിലാക്കുക. അത് ഇണചേരാനുള്ള പങ്കാളികളുടെ ഊഷ്മളമായ അഭിനിവേശമാണ്. ഇണയോടുള്ള അതിതീവ്ര പ്രണയത്തിന്റെയും വൈകാരികമായ ഇഴുകിച്ചേരലിന്റെയും ഒടുവിൽ ഉണരുന്ന ആനന്ദാനുഭൂതിയാകണം ലൈംഗികത. അങ്ങനെ സംഭവിക്കണമെങ്കിൽ പങ്കാളികൾ ഇരുവർക്കും മാനസികമായ ഒരു അടുപ്പം വേണം. അത് പതിയെ വൈകാരിക അഭിനിവേശത്തിലേക്കും പരമമായ ആസ്വാദനത്തിലേക്കും എത്തുകയാണ് വേണ്ടത്.

ഇന്നത്തെ കാലത്ത് വിവാഹത്തിനു മുൻപ് പുരുഷനും സ്ത്രീക്കും തുറന്നു സംസാരിക്കാനും ഇടപഴകാനും അപരിചിതത്വം അലിയിച്ചുകളയാനും സാഹചര്യങ്ങളുണ്ട്. ഇത് ലൈംഗികതയെ സംബന്ധിച്ച പല ഭീതികളേയും ഇല്ലാതാക്കും. നിങ്ങളുടെ മകൾക്കും ഇത്തരമൊരു സാവകാശം നൽകുന്നതു നന്നായിരിക്കും.

കൗൺസലിങ്ങ് നല്ലത്

നിങ്ങളുടെ മകളുടേത് ഒരു മാനസികപ്രശ്നമോ ഫോബിയയോ ഒന്നുമല്ല. മരുന്നുകഴിക്കേണ്ടതുമില്ല. വേണ്ടത്ര ലൈംഗികവിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത, നേരത്തേ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലാത്ത ഒരാൾക്കുണ്ടാകുന്ന സ്വാഭാവിക ഉത്കണ്ഠ മാത്രമാണ്. അമിതഭീതിയുള്ള ചില സ്ത്രീകൾ പുരുഷൻ ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ കാലുകൾ രണ്ടും കൂട്ടിപ്പിടിച്ച് ലിംഗം യോനിയിലേക്ക് പ്രവേശിപ്പിക്കാൻ പറ്റാത്ത നില കൈക്കൊള്ളുന്നു. ബന്ധപ്പെടലിനേക്കുറിച്ചുള്ള ഭീതി കൊണ്ട് അബോധ മനസ്സിൽ രൂപം കൊള്ളുന്ന പ്രതിരോധ മാർഗം മാത്രമാണ് ഇത്. ഇത്തരമൊരു അവസ്ഥ മൂന്നു മുതൽ അഞ്ചു ശതമാനം പേരിൽ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളു. ഇത്തരം ചില ഭവിഷ്യത്തുകൾ തടയാൻ മാര്യേജ് കൗൺസലറെയോ സെക്സ് കൗൺസലറെയോ കണ്ട് വിവാഹപൂർവ കൗൺസലിങ് നടത്തുന്നത് സഹായിക്കും.

കൗൺസലിങ്ങിലൂടെ പെൺകുട്ടിയുടെ യഥാർഥ ഭീതി മനസ്സിലാക്കാം. പുരുഷനോടുള്ള ഭീതിയാണോ, പുരുഷലിംഗത്തോടുള്ള ഭീതിയാണോ, അതോ യോനീസങ്കോചമുണ്ടാക്കുന്ന അവസ്ഥയായ വജൈനിസ്മസ് ആണോ. എന്നൊക്കെ. ആദ്യഘട്ടത്തിൽ ഒറ്റയ്ക്കുള്ള കൗൺസിലിങ്ങ് മതി. രണ്ടാമത്തെ ഘട്ടത്തിൽ സാധിക്കുമെങ്കിൽ വിവാഹം കഴിക്കാൻ പോകുന്നവർ ഇരുവരും കൂടി ഒരു കൗൺസലിങ്ങിന് പോവുക.ലൈംഗിക ഉത്തേജനം മുതൽ രതിമൂർച്ഛ വരെയുള്ള ഒാരോ ഘട്ടങ്ങളും എങ്ങനെയാണ് രൂപപ്പെടുന്നത് എന്നു മനസ്സിലാക്കിയെടുക്കുക. ആദ്യ ഒന്നോ രണ്ടോ സെഷനു ശേഷം വിലയിരുത്തൽ പോലെ

ഒറ്റയ്ക്കൊറ്റയ്ക്ക് കൗൺസലിങ്ങ് നടത്തുക. കുട്ടികളെ സയൻസും കണക്കുംസാമൂഹികശാസ്ത്രവും പഠിപ്പിക്കുന്നതുപോലെ ശരീരശാസ്ത്രവും പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയെയാണ് ഈ കത്ത് സൂചിപ്പിക്കുന്നത്.

സംശയങ്ങൾക്ക് മറുപടി നൽകുന്നത്;

ഡോ. എസ്. ഡി. സിങ്
കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ്
കിംസ് ഹോസ്പിറ്റൽ
കൊച്ചി
cochinsingh@gmail.com