കർണ്ണാടക പൊലീസിന്റെ പേടിസ്വപ്നമായിരുന്ന കാട്ടുകള്ളൻ വീരപ്പൻ പൂജിച്ച് ആരാധിച്ചിരുന്ന ഒരു ക്ഷേത്രമുണ്ട്. കർണ്ണാടകയിലെ ഗുണ്ടൽപ്പേട്ടിനു സമീപം ഒരു കുന്നിനു മുകളിലാണ് ആ ക്ഷേത്രം. ശ്രീകൃഷ്ണന്റെ ബാലരൂപമായ ഗോപാലസ്വാമിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഗുണ്ടൽപേട്ടിന്റെ പ്രകൃതിഭംഗി ക്ഷേത്രത്തെ അമ്പാടി പോലെ മനോഹരമാക്കുന്നു.
കർണ്ണാടക സർക്കാർ ബസ് സർവീസ് ആരംഭിച്ച ശേഷം ഗോപാലപേട്ട സഞ്ചാരികൾക്ക് പ്രിയപ്പെട്ട സ്ഥലമായി മാറി. വീരപ്പൻ തൊഴാൻ പോകുന്ന ക്ഷേത്രത്തിലേക്ക് സ്വാകാര്യ വാഹനത്തിൽ ആർക്കും പോകാൻ കഴിയില്ല. ആനയിറങ്ങുന്നത് പതിവായതു കൊണ്ടാണ് സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനത്തിനുള്ള അനുമതി നിഷേധിച്ചത്. എന്നിട്ടും വർഷങ്ങൾക്കു മുൻപ് നടി കാവ്യ മാധവനും ദിലീപും ഇവിടെയെത്തി... എന്തിനെന്നോ? ആ രഹസ്യം അറിയാൻ വിഡിയോ കണ്ടുനോക്കൂ...