Wednesday 04 March 2020 04:27 PM IST : By സ്വന്തം ലേഖകൻ

കൊറോണ ഭീതിയില്‍ ലോകം; മാർച്ചിലെ ലോ‍ഞ്ചിംഗ് ഇവന്റ് റദ്ദാക്കി റെഡ്മി

mi

കൊറോണ ഭീതി ലോകമെങ്ങും പടരുമ്പോൾ സ്മാർട് ഫോൺ പ്രേമികൾക്ക് നിരാശയേകി പുതിയ വാർത്ത. വൈറസ് വൈറസ് വ്യാപകമായതിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് മാസത്തില്‍ നിശ്ചയിച്ചിരുന്ന എല്ലാത്തരം ലോഞ്ചിംഗ് പരിപാടികളില്‍ നിന്നും പിന്മാറുകയാണെന്ന് ഷവോമി അറിയിച്ചു. മാര്‍ച്ച് മാസത്തില്‍ റെഡ്മി നോട്ട് 9 സീരീസ് ആരംഭിക്കാന്‍ കമ്പനി പദ്ധതിയിട്ടിരുന്നെങ്കിലും ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവന്റുകള്‍ റദ്ദാക്കാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നു.

റെഡ്മി നോട്ട് 9, നോട്ട് 9 പ്രോ എന്നിവ മാര്‍ച്ച് 12 ന് പുറത്തിറക്കുമെന്നായിരുന്നു ഷവോമി പ്രഖ്യാപിച്ചിരുന്നത്. പുതിയ സാഹചര്യത്തിൽ എംഐ ആരാധകര്‍ക്കും ജീവനക്കാര്‍ക്കും മാദ്ധ്യമ സാഹോദര്യത്തില്‍ നിന്നുള്ളവര്‍ക്കുമായി ഓണ്‍ഗ്രൗണ്ട് ലോഞ്ച് ഇവന്റുകള്‍ റദ്ദാക്കാനുള്ള തീരുമാനമെടുത്തതായി ഷവോമി ട്വിറ്ററില്‍ കുറിച്ചു. എല്ലാത്തിനുമുപരിയായി ഉപോഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയുമാണ് വിലമതിക്കുന്നുവെന്നും ഷവോമി ട്വിറ്ററില്‍ കുറിച്ചു. അതേസമയം സ്മാര്‍ട്ട് ഫോണുകള്‍ ഓണ്‍ലൈനില്‍ അവതരിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.