Monday 26 October 2020 03:58 PM IST : By സ്വന്തം ലേഖകൻ

ഡോഫോഡി ആപ്പ് വഴി കൺസൾട്ടേഷൻ; ആശുപത്രിയിൽ പോകാതെ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണാം...

dofodyy644334

ആശുപത്രിയിൽ പോകാതെ ഓൺലൈൻ വഴി ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഒരു ആപ്പ്. 'ഡോഫോഡി' എന്ന പേരിലുള്ള ഈ ആപ്പ് വഴി മെസ്സേജ്, ഫോൺ, വിഡിയോ കോൾ എന്നീ ഓപ്‌ഷനുകളിലൂടെ ഡോക്ടറുമായി ആരോഗ്യപ്രശ്നങ്ങൾ ചർച്ച ചെയ്യാം. ആവശ്യമെങ്കിൽ മരുന്നുകൾ കുറിച്ചു വാങ്ങാം. 

ഡോക്ടർ സൗമ്യ സരിൻ പങ്കുവച്ച കുറിപ്പ് വായിക്കാം; 

കോവിഡ് വന്നതിനുശേഷം കുട്ടികളെയും കൊണ്ട് ആശുപത്രികളിൽ  പോകാൻ അച്ഛനമ്മമാർക്ക് പേടിയാണ്. അതിന് ഒരു പരിഹാരം നമ്മുടെ പേജിലൂടെ കാണാൻ ശ്രമിക്കുകയാണ്! ഇനി മുതൽ "ഡോഫോഡി" ( Dofody) എന്ന ആപ്പിലൂടെ നിങ്ങൾക്ക് ഞാനുമായി നിങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ നേരിട്ട് ചർച്ച ചെയ്യാം. 

ഇതിൽ നിങ്ങൾക്ക് തന്നെ എങ്ങിനെ കൺസൾട് ചെയ്യണമെന്ന് സെലക്ട് ചെയ്യാനാകും. അതായത് വിളിച്ചു സംസാരിക്കണോ ( audio chat) അതോ നേരിട്ട് വീഡിയോ കാൾ ( video chat) വേണോയെന്നെല്ലാം നിങ്ങൾക്ക് തീരുമാനിക്കാം. ഇതെല്ലാം നിങ്ങൾ ഇൻസ്റ്റാൾ ചെയ്ത 'ഡോഫോഡി' ആപ്പിലൂടെയാണ് സാധ്യമാകുക. ഞാൻ നിങ്ങളെ വിളിക്കുന്നതും ഈ ആപ്പിലേക്ക് ആയിരിക്കും. മരുന്നിന്റെ കുറിപ്പടി ആവശ്യമെങ്കിൽ അതടക്കം ഈ ആപ്പിലൂടെ എനിക്ക് തരാനാകും. 

നിങ്ങൾ ചെയ്യണ്ടത് ഇത്രമാത്രം. ഗൂഗിൾ പ്ളേ സ്റ്റോറിൾ നിന്ന്‌ Dofody ആപ്പ് ഡൗൺലോഡ് ചെയ്യുക. അതിൽ ' Dr Soumya Sarin' എന്ന പ്രൊഫൈൽ സെലക്ട് ചെയ്ത് അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യുക. കുട്ടികളുടെ വിഭാഗത്തിന് ( Pediatrics) കീഴെയായിരിക്കും എന്റെ പ്രൊഫൈൽ ഉണ്ടാകുക. ഡോഫോഡി ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു. https://play.google.com/store/apps/details?id=com.dofody

ഈ ആപ്പ് കുറച്ചു ചെറുപ്പക്കാരുടെ സംരംഭമാണ്. ശാരീരിക പരിമിതികൾ  അനുഭവിക്കുന്ന കുറച്ചു പേരും ഇതിന്റെ അണിയറയിലുണ്ട്. ഇപ്പോഴത്തെ ആപ്പിൽ  രജിസ്റ്റർ ചെയ്യാൻ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത ഒരു മൊബൈൾ നമ്പർ ആവശ്യമാണ്. അതുകൊണ്ട് തന്നെ വിദേശത്തുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകാം. എന്നാൽ വിഷമിക്കേണ്ട, രണ്ടാഴ്ചക്കുള്ളിൽ പുതിയ വേർഷൻ ഇറങ്ങുന്നുണ്ട്. അതിൽ  ലോകത്ത്  എവിടെയുള്ളവർക്കും ഈ സൗകര്യം ഉപയോഗിക്കാനാകും. പുതിയ ആപ്പ് റെഡി ആയാൽ  ഉടൻ നിങ്ങളെ അറിയിക്കുന്നതാണ്.  

ഈ ആപ്പ് ഉപയോഗിക്കുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ഈ നമ്പറിൽ നിങ്ങൾക്ക് ബന്ധപ്പെടാം. Customer Care Mob Number : 8100771199