Wednesday 26 September 2018 11:47 AM IST : By സ്വന്തം ലേഖകൻ

വൈഫൈയോ, മൊബൈൽ ഡാറ്റയോ ഇല്ലാതെ വിഡിയോ, ടെക്സ്റ്റ് ചാറ്റ് ചെയ്യാം; വിഡിയോ കണ്ടുനോക്കൂ

ratheesh-r-walkietooth

ഇന്റര്‍നെറ്റ് ആവശ്യമില്ലാതെ ഒരു മൊബൈൽ ക്യാമറയിലെ ദൃശ്യം മറ്റൊരു മൊബൈൽ ക്യാമറയിൽ ലൈവായി കാണാൻ കഴിയും. ഒപ്പം പരസ്പരം ചാറ്റും ചെയ്യാം. വാക്കിടൂത്ത് എന്നുപറയുന്ന ആപ്ലിക്കേഷനാണ് ഇതിനു സഹായിക്കുന്നത്. വൈഫൈയോ മൊബൈൽ ഡാറ്റയോ ആവശ്യമില്ലാതെ ഹോട്ട് സ്പോട്ട് മാത്രം ഓണാക്കി രണ്ടു മൊബൈലിലെ ക്യാമറകൾ പ്രവർത്തിപ്പിക്കാൻ കഴിയുമെന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത. ഡാറ്റ സേവ് ചെയ്യാം എന്നതാണ് ഈ ആപ്ലിക്കേഷൻ കൊണ്ടുള്ള പ്രയോജനം. ഈ ആപ്പ് എങ്ങനെയാണ് സെറ്റ് ചെയ്യേണ്ടതെന്ന്  രതീഷ് ആർ മേനോൻ പങ്കുവച്ച വിഡിയോയിൽ കാണാം;