Saturday 15 September 2018 11:32 AM IST : By സ്വന്തം ലേഖകൻ

ഗ്രൂപ്പ് അഡ്മിൻമാർക്ക് കൂടുതൽ അവകാശങ്ങളും അധികാരവും; പുത്തൻ പരിഷ്കാരവുമായി വാട്സാപ്പ്!

whatsaap-group-chat

വാട്സാപ്പിൽ ഗ്രൂപ്പ് അഡ്മിൻമാർക്ക് കൂടുതൽ അധികാരം ഏർപ്പെടുത്തി പുതിയ പരിഷ്കാരം. ഇനിമുതൽ ഗ്രൂപ്പ് സംഭാഷണങ്ങളിൽ ഏർപ്പെടുമ്പോൾ അഡ്മിൻമാർക്ക് മറ്റ് അംഗങ്ങളെക്കാൾ കൂടുതൽ അവകാശങ്ങൾ ലഭിക്കും. ഏതൊക്കെ അംഗങ്ങൾക്ക് ഗ്രൂപ്പിൽ മെസേജ് അയക്കാമെന്ന് അഡ്മിന് തീരുമാനിക്കാം. ടെക്സ്റ്റ്, ഫോട്ടോ, വിഡിയോ, ഓഡിയോ, ജിഫ് മെസേജുകൾക്ക് എല്ലാം ഈ തീരുമാനം ബാധകമാണ്.

അംഗങ്ങൾക്ക് സന്ദേശം അയയ്ക്കുന്നതിൽ മാത്രമേ അഡ്മിന് നിയന്ത്രണം ഏർപ്പെടുത്താനാകൂ. എന്നാൽ അവർക്ക് ഗ്രൂപ്പിൽ വരുന്ന എല്ലാ മെസേജുകൾ കാണാനും അതിന് പ്രതികരിക്കാനും സാധിക്കും. പക്ഷേ പ്രതികരണം അഡ്മിന് മാത്രമേ കാണാനാകൂ. അതിനായി മെസേജ് അഡ്മിൻ എന്ന ഓപ്ഷനും അവതരിപ്പിച്ചിട്ടുണ്ട്.

ഈ സൗകര്യം ലഭിക്കുന്നതിനായി അഡ്മിൻ ചെയ്യേണ്ടത്;

വാട്സാപ്പിൽ ഗ്രൂപ്പ് ഇൻഫോയിൽ പോയി 'ഗ്രൂപ്പ് സെറ്റിങ്സിൽ' 'സെന്റ്  മെസേജസിൽ' ക്ലിക്ക് ചെയ്യണം. ഐഒഎസിലും ആൻഡ്രോയിഡിലും ഇത് ലഭ്യമാണ്. 'ഓൾ പാർടിസിപ്പന്റ്സ്', 'ഒൺലി അഡ്മിൻസ്' എന്നീ രണ്ട് ഓപ്ഷനുകൾ കാണാം. അതിൽ ആദ്യത്തേതിൽ ക്ലിക്ക് ചെയ്യുകയാണെങ്കിൽ നേരത്തെ ഉണ്ടായിരുന്നതുപോലെ തന്നെ എല്ലാവർക്കും ഗ്രൂപ്പിൽ മെസേജ് ചെയ്യാനാകും. രണ്ടാമത്തെ ഓപ്ഷനാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ അഡ്മിന്‍മാർക്ക് മാത്രമേ മെസേജ് ചെയ്യാനാകൂ. ഏതെങ്കിലും ഗ്രൂപ്പ് അംഗത്തിന് മെസേജ് ചെയ്യണമെന്നുണ്ടെങ്കിൽ അഡ്മിന്‍ അയാളെക്കൂടി അഡ്മിനാക്കണം.