Wednesday 18 July 2018 04:50 PM IST : By സ്വന്തം ലേഖകൻ

സേർച്ച് ഹിസ്റ്ററി ഒളിപ്പിക്കാനുണ്ട് ചില ട്രിക്കുകൾ; പുതിയ ഫീച്ചറുമായി യൂ ട്യൂബ്–വിഡിയോ

search

ഫോർ–ജി, ഫൈവ്–കാലത്ത് ഇന്റർനെറ്റിലും സ്മാർട്ട് ഫോണിലും ചുറ്റിത്തിരിയുന്നവരാണ് നമ്മൾ. ആപ്ലിക്കേഷനുകളും നോട്ടിഫിക്കേഷനുകളും ഗതി നിർണയിക്കുന്ന ഇക്കാലത്ത് പലരും അറിയാതെ പോകുന്ന ചില സംഗതികളുണ്ട്. പ്രത്യേകിച്ച് ജനപ്രിയ വിഡിയോ ആപ്ലിക്കേഷനായ യൂ ട്യൂബിൽ ചുറ്റിത്തിരിയുന്നവർ ഒരു നിമിഷമൊന്ന് ശ്രദ്ധിച്ചാൽ പല അബദ്ധങ്ങളിൽ നിന്നും നമുക്ക് രക്ഷപ്പെടാനാകും.

യൂ ട്യൂബിൽ നമ്മൾ തിരയുന്ന സേർച്ച് ഹിസ്റ്ററിയും വിഡിയോ കണ്ടന്റും നമുക്ക് തലവേദന സൃഷ്ടിക്കുമ്പോൾ അതിന് തടയിടാൻ ഒരു മാർഗമുണ്ടെന്ന് പറയുകയാണ് ഐടി–ടെക് വിദഗ്ധനായ രതീഷ് ആർ മേനോൻ. കുട്ടികളോ മുതിർന്നവരോ അപരിചിതരോ ആരുമായിക്കൊള്ളട്ടെ അവരിൽ നിന്നെല്ലാം നമ്മുടെ സേർച്ച് ഹിസ്റ്ററി മറച്ചു വയ്ക്കാൻ സഹായിക്കുന്ന പുതിയ ഫീച്ചറാണ് രതീഷ് ഒരു വിഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.

രതീഷിന്റെ വിഡിയോ കാണാം;