Tuesday 10 October 2023 04:51 PM IST

ഭംഗിയുള്ള നായ്ക്കളെ ഏറെനേരം നോക്കി നിൽക്കാറുണ്ടോ?: അങ്ങനെ ചെയ്യുന്നത് അപകടം

Chaithra Lakshmi

Sub Editor

pets-language

കുട്ടികൾ വാശി പിടിച്ചതു കാരണമാണ് വീട്ടിൽ അരുമമൃഗങ്ങളെ വളർത്താമെന്നു തീരുമാനിച്ചത്. നായ്ക്കൾ വാലാട്ടുന്നതു സ്നേഹം കാണിക്കുന്നതാണെന്നുള്ള കേട്ടറിവുണ്ട്. വീട്ടിൽ നായയെ വളർത്തി തുടങ്ങിയപ്പോഴാണു മനസ്സിലാകുന്നത്. വാലാട്ടൽ മാത്രമല്ല, ഇടയ്ക്ക് നിലത്തു കിടന്നു കണ്ണിൽ നോക്കാതിരിക്കും. പൂച്ചയാണെങ്കിൽ നമ്മൾ ദേഷ്യപ്പെട്ടാൽ നിലത്തു വയറും കാണിച്ചു കിടക്കും. ഇതെന്താ സംഭവമെന്നു മനസ്സിലായതേയില്ല. വെറ്ററിനറി ഡോക്ടറാണു പറഞ്ഞുതന്നത്. ഇതിലൂടെയെല്ലാം അവർ ചില കാര്യങ്ങൾ പറയാൻ ശ്രമിക്കുകയാണെന്ന്. വാലാട്ടലും കുരയും ശബ്ദങ്ങളും മാത്രമല്ല അരുമകളുടെ ഭാഷ. അരുമമൃഗങ്ങളെ അടുത്തറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ.

അറിയാം സ്നേഹത്തിന്റെ ഭാഷ

∙ െചന്നായ്ക്കളും നായ്ക്കളും ഒരേ കുടുംബമാണ്. അതുെകാണ്ടു തന്നെ നായ്ക്കളുടെ ചില സ്വഭാവങ്ങൾ ചെന്നായ്ക്കളുടേതിനു സമാനമാണ്. ചെന്നായ്ക്കൾ കൂട്ടമായാണു ജീവിക്കാറ്. ഓേരാ സംഘത്തിനും ഒരു നേതാവുണ്ടാകും. ഇതേ രീതി നായ്ക്കൾക്കുമുണ്ട്. വളർത്തുനായ് അതിന്റെ ഉടമയെയാകും നേതാവായി കാണുന്നത്. നായ്ക്കൾ തന്റെ ഉടമയെ വിശ്വസിക്കുകയും വിശ്വസ്തത പ്രകടിപ്പിക്കുകയും ചെയ്യും. വാലാട്ടുന്നതു മാത്രമല്ല, നായ്ക്കളുടെ സ്നേഹപ്രകടനം. വാലാട്ടുന്നതിനൊപ്പം ദേഹം ഇളക്കുന്നതും ഉടമയോടുള്ള സ്നേഹപ്രകടനമാണ്.

∙ ഓർമയില്ലേ, മിന്നാരം സിനിമയിൽ േബാംബ് എറിഞ്ഞ ഉടമയ്ക്കു ത ന്നെ നൽകാൻ ശ്രമിക്കുന്ന നായയെ. വടിയോ ബോളോ എറിഞ്ഞാൽ നായ എടുത്തു നൽകും. ഇതിലൂടെ ഉടമയോടുള്ള വിശ്വസ്തത പ്രകടിപ്പിക്കുകയാണു ചെയ്യുന്നത്.

∙ പൂച്ച മലർന്നോ ചരിഞ്ഞോ കിടന്നു വയർ കാണിച്ചാണ് വിശ്വസ്തത പ്രകടിപ്പിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ പൂച്ചയുടെ വയറിൽ തൊടാ നോ നോവിക്കാനോ ശ്രമിക്കരുത്. ലോലമായ ഇടമായതിനാൽ അസ്വസ്ഥത അനുഭവപ്പെട്ടാൽ പൂച്ച മാന്താേനാ കടിക്കാനോ സാധ്യതയുണ്ട്. ചിലപ്പോഴെല്ലാം പൂച്ച കതകിലോ ഫർണിച്ചറിലോ ദേഹം ഉരസുന്നത് കണ്ടിട്ടില്ലേ.. ‘ ഇത് എന്റെ ഇടമാണ്’ എന്നത് അടയാളപ്പെടുത്താ ൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.

ആം സോ ഹാപ്പി

∙ സന്തോഷത്തിലാണെങ്കിൽ ശാന്തസ്വഭാവത്തോടെയിരിക്കാനാണു നായ്ക്കൾ ശ്രമിക്കുക. നായയുടെ ശരീരവും ശാന്തമായി കാണപ്പെടും. വായ് സാധാരണ രീതിയിൽ തുറന്നിരിക്കും. ചെവികൾ സ്വാഭാവികമായി ഉയർന്ന നിലയിലാകും കാണപ്പെടുക. വാലാട്ടുകയും ചെയ്യും.

∙ ചില നേരങ്ങളിൽ നായ്ക്കൾ തുള്ളിക്കളിക്കുന്നതു ക ണ്ടിട്ടില്ലേ ? സന്തോഷം പ്രകടിപ്പിക്കുകയാണ് അവ. കളിക്കാൻ ഇഷ്ടപ്പെടുമ്പോൾ ശരീരത്തിന്റെ പിൻഭാഗം ഉയരുന്ന രീതിയിൽ ചാടുകയും വാലാട്ടുകയും വാൽ ഉയർത്തിപ്പിടിക്കുകയും ചെയ്യും. ചെവികൾ സ്വാഭാവികമായ രീതിയിൽത്തന്നെയാകും. ആവേശത്തോടെ കുരയ്ക്കും.

ഞാൻ സമ്മർദത്തിലാണ് ഗയ്സ്...

∙ മനുഷ്യർക്കു മാത്രമല്ല, അരുമകൾക്കുമുണ്ടാകും മാനസികസമ്മർദം. ഉത്കണ്ഠയുള്ളപ്പോൾ നായ്ക്കളുടെ നിൽപ്പ് കണ്ടാൽത്തന്നെ തിരിച്ചറിയാനാകും. ഊർജസ്വലത കുറവാകും. ചെവികളും താഴ്ന്നിരിക്കും. കാലുകൾക്കിടയിലാകും വാലിന്റെ സ്ഥാനം. ചെവികൾ പിന്നിലേക്കാക്കുകയും കോട്ടുവായിടുകയും ചെയ്യാം. ഇതൊന്നുമല്ലെങ്കിൽ നിലത്തുകിടക്കുകയും കണ്ണുകളിൽ നോക്കുന്നത് ഒഴിവാക്കുകയും ചെയ്യും. ചിലപ്പോൾ ഉത്കണ്ഠയുള്ള നായ്ക്കൾ മുന്നിലെ പാദങ്ങൾ ഉയർത്താറുണ്ട്.

എനിക്ക് ദേഷ്യം വന്നാൽ...

∙ േദഷ്യം വന്നാൽ നായ് തല ഉയർത്തിപ്പിടിക്കും. ചുണ്ടുകൾ താഴേക്കാകും. േരാമങ്ങൾ എഴുന്നു നിൽക്കും.

∙ വഴിയിലെവിടെെയങ്കിലും ഭംഗിയുള്ള നായ്ക്കളെ കാണുമ്പോൾ കൗതുകം തോന്നി അവയെ നോക്കി നിൽക്കാൻ തോന്നാറില്ലേ. അങ്ങനെ ചെയ്യുന്നത് അപകടമാണ്. നായ്ക്കളുടെ കണ്ണിലേക്കു തന്നെ നോക്കുന്നത് അവയെ പ്രകോപിപ്പിക്കും. പരിചയമില്ലാത്ത നായ്ക്കളുടെ കണ്ണിലേക്കു നോക്കുന്നത് ഒഴിവാക്കണം.

∙ പൂച്ച വാലാട്ടുന്നത് ആവേശം കൂടുമ്പോഴോ അസ്വസ്ഥമാകുമ്പോഴോ ആണ്. വാലാട്ടുന്നതു കണ്ടു സ്നേഹം കൊണ്ടാണെന്നു കരുതി അടുക്കേണ്ട എന്നർഥം. അകന്നു നി ൽക്കാനുള്ള സിഗ്‌നലാണിത്.

∙ വേട്ടയാടൽ സ്വഭാവം ഉള്ളിലുള്ളതുകൊണ്ട് ചിലപ്പോൾ പൂച്ചകൾ ആളുകളെ ആക്രമിക്കാനുള്ള പ്രവണത കാണിച്ചേക്കാം. ചെറിയ പ്രായത്തിലേ ആളുകൾ നിയന്ത്രിക്കാൻ ശ്രമിക്കുമ്പോഴുള്ള ആക്രമണ പ്രവണത, മറ്റു പൂച്ചകളെ ആക്രമിക്കുക തുടങ്ങിയവ പ്രകടിപ്പിക്കാം. വേദനയോ രോഗമോ ബാധിച്ചിരിക്കുമ്പോൾ ആക്രമണ പ്രവണത കാണിച്ചാൽ വെറ്ററിനറി ഡോക്ടറെ കാണിക്കണം.

നോക്കൂ... ഞാൻ നിങ്ങളെ നോക്കാനേ പോകുന്നില്ല

സമ്മർദത്തിലാകുമ്പോൾ മാത്രമല്ല, ചിലപ്പോൾ നിങ്ങളോടുള്ള ദേഷ്യം കൊണ്ടാകും നായ് നിങ്ങളെ നോക്കാത്തത്. നിങ്ങൾ എന്റെ മൂഡ് കളഞ്ഞു എന്നാകും നായ്ക്കൾ ഉദ്ദേശിക്കുന്നത്. കോട്ടുവായിടുന്നതും ഇതേ അർഥമാകാം.

എനിക്കു വേദനയുണ്ട്

∙ മുറിവേറ്റ ഭാഗത്തു തുടർച്ചയായി വേദനയുണ്ടെങ്കിൽ അവ ആ ഭാഗത്തു നക്കിത്തുടച്ചു കൊണ്ടിരിക്കും. അമിതവേദനയാൽ മോങ്ങുകയും ചെയ്യും. ഇത്തരം സാഹചര്യത്തിൽ ഉടൻ തന്നെ വെറ്ററിനറി േഡാക്ടറെ കാണിക്കണം. അമിതമായ കുര, ആക്രമണ സ്വഭാവം, വസ്തുക്കൾ കടിക്കുക തുടങ്ങിയ സ്വഭാവവും പ്രകടമാക്കാറുണ്ട്.

∙ പൂച്ചകൾ ചിലപ്പോൾ പറമ്പിലെ ഏതെങ്കിലും െചടിയോ പുല്ലോ തിന്നുന്നതു കണ്ടിട്ടില്ലേ? വയറിന് അസ്വസ്ഥതയുള്ളപ്പോഴാണു പൂച്ച ഇങ്ങനെ ചെയ്യുന്നത്.

1957926694

എന്നെ പ്രോത്സാഹിപ്പിക്കൂ...

∙ നായ്ക്കൾക്ക്, പ്രത്യേകിച്ചു നായ്ക്കുട്ടികൾക്കു ചവയ്ക്കാവുന്ന തരം കളിപ്പാട്ടങ്ങൾ നൽകണം. ശിക്ഷ കൂടാതെയുള്ള കൃത്യമായ പരിശീലനം നൽകുന്നതു വഴി അനാവശ്യമായി വസ്തുക്കളും സാധനങ്ങളും കടിക്കുന്നതും മ റ്റും ഒഴിവാക്കാനാകും. നമ്മൾ ആഗ്രഹിക്കുന്നതു പോലെ പെരുമാറുമ്പോൾ ചെറിയ സമ്മാനവും പ്രോത്സാഹനവും നൽകാം. നമ്മൾ ആവശ്യപ്പെടുന്നതു േപാലെ പെരുമാറിയ ഉടൻ ഇതു നൽകിയാൽ മാത്രമേ താൻ ചെയ്തത് ഇഷ്ടപ്പെട്ടതുകൊണ്ടാണ് സമ്മാനവും പ്രോത്സാഹനവും കിട്ടിയതെന്ന് അവ മനസ്സിലാക്കൂ.

∙ പൂർവികരായ കാട്ടുപൂച്ചകളുടെ ചില സ്വഭാവസവിശേഷതകൾ വളർത്തുപൂച്ചകളിലും കാണാം. അതുകൊണ്ടു തന്നെ പൂച്ചകൾക്കു ഭക്ഷണവും വെള്ളവും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനുമുള്ള സൗകര്യമൊരുക്കുന്നതിനൊപ്പം വേട്ടയാടാനും കളിക്കാനും ഉയരങ്ങളിൽ കയറുന്നതിനും ഇടവും അവസരവുമൊരുക്കണം.

പ്രാഥമിക കൃത്യം പോലെ പ്രാധാന്യമുള്ളതാണു വേട്ടയാടാനുമുള്ള സൗകര്യം. എലിെയയോ മറ്റു ജീവിയെയോ ഇരയായി കിട്ടിയാൽ പൂച്ച അതിനെ തട്ടിക്കളിക്കുന്നതു ക ണ്ടിട്ടില്ലേ. ഇതു വേട്ടയാടാനുള്ള പരിശീലനമാണ്.

∙ വയർ നിറയെ ഭക്ഷണം കഴിച്ച് ഏെതങ്കിലുമൊരു മൂലയ്ക്കു ചുരുണ്ടി കൂടിക്കിടക്കുന്ന പൂച്ചയെ ഒന്നുഷാറാക്കാം. പതിവായി നൽകുന്ന ഭക്ഷണം മുഴുവനായി നൽകേണ്ട. കുറച്ചു ഭക്ഷണം നൽകുക. ബാക്കി ഭക്ഷണം ഒളിപ്പിച്ചു വ യ്ക്കുക. ഇതു കണ്ടുപിടിക്കാൻ അൽപം പരിശ്രമിക്കട്ടെ.

∙ ചലിപ്പിക്കുന്ന കളിപ്പാട്ടങ്ങൾ ഉപയോഗിച്ചു വേട്ടയാടൽ അനുകരിക്കാൻ സഹായിക്കാം. മാന്താനും കീറാനും കാർഡ്ബോർഡ് േബാക്സ് നൽകാം.

∙ പൂച്ചകൾ ചില സാധനങ്ങൾ തട്ടിക്കളിക്കുന്നതിനു പിന്നിൽ പല കാരണങ്ങളുണ്ടാകാം. വേട്ടയാടാനോ കളിക്കാനോ ഉള്ള ഇഷ്ടം കൊണ്ടാകാം. അതല്ലെങ്കിൽ മടുപ്പ് മാറ്റാൻ വേണ്ടിയാകാം. ഈ സമയങ്ങളിൽ ഒരു ടവ്വലോ സ്ക്രാച്ചിങ് േപാസ്‌റ്റോ നൽകിയാൽ മതി.

എനിക്കും വേണം മീ ടൈം

ചിലപ്പോഴെങ്കിലും പേടിച്ചതുപോലെ തോന്നാറില്ലേ. ഒളിച്ചിരിക്കുക, അമിതമായി അണയ്ക്കുക പോലെയുള്ള ല ക്ഷണങ്ങൾ പ്രകടമാകും. ഇത്തരം സാഹചര്യങ്ങളിൽ അ രുമകളെ തനിച്ചിരിക്കാൻ അനുവദിക്കുക. ഉടമകളും നായ്ക്കളുടെ അടുത്തു ചെല്ലേണ്ട.

∙ ചില പൂച്ചകൾക്കു ഫോബിയ ഉണ്ടാകാം. മറ്റു പൂച്ചകളെയോ അപരിചിതരെയോ കാണുമ്പോൾ ഇവർ അസ്വസ്ഥരാകാം. ഇത്തരം സാഹചര്യം ഒഴിവാക്കി തനിച്ചിരിക്കാൻ അവയ്ക്ക് സൗകര്യമൊരുക്കാം.

വേണം കരുതൽ

∙ പൂച്ചകൾ നക്കുന്നതു ശരീരം വൃത്തിയാക്കാൻ വേണ്ടിയാണ്. ചിലപ്പോൾ സ്നേഹം പ്രകടിപ്പിക്കുന്നതിനു വേണ്ടി ഉടമകളെയും നക്കാറുണ്ട്. സ്നേഹപ്രകടനവും നക്കുന്നതും അമിതമാകുന്നതു രോഗലക്ഷണമാകാനിടയുണ്ട്. വെറ്ററിനറി ഡോക്ടറെ കാണിക്കാൻ മറക്കരുത്.

∙ കൃത്യമായ പരിശീലനം കിട്ടിയ അരുമകൾ പുറത്തു പോയോ അവർക്കായി നൽകിയ സൗകര്യം ഉപയോഗിച്ചോ പ്രാഥമികകൃത്യങ്ങൾ നിർവഹിക്കും. എങ്കിലും ഇടയ്ക്ക് വീടിനുള്ളിലോ മുറ്റത്തോ പ്രാഥമിക കൃത്യങ്ങൾ നിർവഹിച്ചെന്നു വരാം. വൃക്ക സംബന്ധമായ പ്രശ്നങ്ങളോ മറ്റു ശാരീരിക പ്രശ്നങ്ങളോ ഉണ്ടെങ്കിൽ ഇങ്ങനെ സംഭവിക്കാം. ഈ അവസ്ഥയിൽ വെറ്ററിനറി േഡാക്ടറെ കാണിക്കണം.

∙ ഗർഭിണികൾ പൂച്ചയുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുന്നതാണു നല്ലത്. പൂച്ചയുടെ സ്രവങ്ങൾ കൈ കൊണ്ടു തൊടുകയും ചെയ്യരുത്. ഇങ്ങനെ ചെയ്യുന്നതു മൂലം ചില സാഹചര്യങ്ങളിൽ ഗർഭിണികളിൽ ടോക്സോപ്ലാസ്മോസിസ് എന്ന അവസ്ഥയുണ്ടാകാനും ഗർഭസ്ഥ ശിശുവിനെ ദോഷകരമായി ബാധിക്കാനും ഇടയുണ്ട്.

ചൈത്രാലക്ഷ്മി

വിവരങ്ങൾക്കു കടപ്പാട്:

‍േഡാ. വെസ്റ്റിൻ വർഗീസ്

സീനിയർ വെറ്ററിനറി സർജൻ

ജില്ലാ വെറ്ററിനറി സെന്റർ, തൃശൂർ