Thursday 04 August 2022 03:02 PM IST

‘മെസേജ് നോട്ടിഫിക്കേഷൻ... തുറന്നു നോക്കുമ്പോള്‍ ലൈംഗികാവയവത്തിന്റെ ചിത്രം’: എക്ബിഷനിസം കൂടുന്നോ?

Shyama

Sub Editor

exhibitionism

കുട്ടികളുെട മുന്നില്‍ നഗ്നത കാട്ടി എന്ന കുറ്റത്തിന് പ്രമുഖ സിനിമാ നടനെ പൊലീസ് അറസ്റ്റ് ചെയ്തതോെട നഗ്നതാ പ്രദര്‍ശനം വാര്‍ത്തകളില്‍ നിറയുകയാണ്. പൊലീസ് പറയുന്നത് ഇങ്ങനെ. തൃശൂര്‍ എസ്.എന്‍.പാര്‍ക്കിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറിലിരിക്കുകയായിരുന്നു നടന്‍. പതിനൊഎഴുതാനിഷ്ടമുള്ളതുകൊണ്ട് ഇൻസ്റ്റഗ്രാമിൽ സ്വന്തം അക്കൗണ്ട് കൂടാതെ മൗനി എന്ന പേരിൽ ഒരു അക്കൗണ്ട് കൂടി തുടങ്ങിയിരുന്നു. വ ല്ലപ്പോഴും കുത്തിക്കുറിക്കുന്നതൊക്കെ പോസ്റ്റ് ചെയ്യാന്‍ ഒരിടം. പബ്ലിക് അക്കൗണ്ട് ആണെങ്കിലും പുതുതായി തുടങ്ങിയതു കൊണ്ട് എന്നെയറിയാവുന്ന വളരെ കുറച്ചു പേർ മാത്രമേ അതിലും ഉണ്ടായിരുന്നുള്ളൂ. അങ്ങനെയിരിക്കെ ഒരു മെസേജ് നോട്ടിഫിക്കേഷൻ വരുന്നു. തുറന്ന് നോക്കുമ്പോ ഒരാളുടെ ലൈംഗികാവയത്തിന്റെ ചിത്രം. ഒപ്പം ‘ഇത്രയും നല്ലത് കിട്ടിയിട്ട് വേണ്ടേ?’ എന്നൊക്കെ വളരെ മോശം മെസേജുകളും.

ആദ്യമായിട്ടായിരുന്നു അത്തരമൊരു അനുഭവം. തരിച്ചു പോയി. മെസേജ് ബ്ലോക്ക് ചെയ്തു. ഫേക്ക് അക്കൗണ്ട് ആണെന്ന് എനിക്കുറപ്പായിരുന്നു. േകസ് െകാടുക്കാനാണ് ആദ്യം ആലോചിച്ചത്. ഇതുപോലെയുള്ള പതിനായിരം കേസുകളിലൊന്നായി അതു െകട്ടിക്കിടക്കുമല്ലോ എന്നൊക്കെ ഒാർത്ത് പ്ലാന്‍ മാറ്റി. ‘നീയും ഒരു ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി സൗഹൃദം സ്ഥാപിച്ച് അയാളെ തിരിച്ചറിയാനാകുമോ എന്നു േനാക്കെ’ന്നു പറഞ്ഞത് കൂട്ടുകാരനാണ്. വെറുതേ വിടാൻ തയാറല്ലാത്തതു കൊണ്ട് ഞാന്‍ ഫേക്ക് അക്കൗണ്ട് തുടങ്ങി. റിക്വസ്റ്റ് അയാൾ സ്വീകരിച്ചതു മുതല്‍ വളരെ മോശമായ മെസേജുകളാണ് വന്നിരുന്നത്. പതിയെ അയാൾ കൂടുതല്‍ വിവരങ്ങളും ഫോട്ടോയും നമ്പറും ശബ്ദസന്ദേശവും അയച്ചു. ഫോട്ടോ കണ്ടപ്പോഴാണ് ഞെട്ടിയത്. എന്റെ ഉറ്റ സുഹൃത്തിന്റെ നാലു വര്‍ഷമായുള്ള കാമുകനായിരുന്നു കക്ഷി. വളരെ മാന്യനായ, കുറച്ച് മാത്രം സംസാരിക്കുന്ന ‘പാവം’

ഈ സംഭവത്തോെട ചുറ്റുമുള്ള ആളുകളെ മുഴുവൻ സംശയദൃഷ്ടിയോടെ മാത്രം നോക്കുന്ന മാനസികാവസ്ഥയായി. സുഹൃത്താണ് കൂടുതല്‍ തളര്‍ന്നത്. പിന്നീട് അവള്‍ എനിക്ക് ഏറ്റവും കൂടുതൽ പിന്തുണയും തന്നു. അവൾ വഴി അവൻ ഇമോഷനൽ ബ്ലാക്‌മെയിലിങ് തുടങ്ങിയപ്പോള്‍ ഞാൻ കേസ് കൊടുത്തു. നേരിട്ടല്ലല്ലോ പ്രദര്‍ശിപ്പിച്ചത്, അതുകൊണ്ട് ജയിലിടാനുള്ള വകുപ്പില്ല എന്നൊക്കെയാണ് െപാലീസുകാര്‍ പറഞ്ഞത്. ഒടുവില്‍ രക്ഷിതാക്കളെ കൊണ്ട് മാപ്പ് ചോദിപ്പിച്ചു. ഇതാണ് ആണുങ്ങൾ ഉപയോഗിക്കുന്ന അടുത്ത തന്ത്രം.

ഇന്നും അങ്ങനൊരു ഫോട്ടോ കണ്ടാൽ ചിലപ്പോൾ കുറ ച്ചു സമയത്തേക്ക് ഡൗൺ ആയിപ്പോകും. പക്ഷേ, അതു കഴിഞ്ഞ് പൊരുതും. ഇനിയൊരാള്‍ക്കും ഇങ്ങനെയൊരു അനുഭവം ഉണ്ടാകാതിരിക്കാന്‍ ഞങ്ങൾ ഇനിയും ഇനിയും പറയും. ഞാനീ യുദ്ധം നടത്തിയത് ഒരാളെ തകർത്തു കളയാനൊന്നുമല്ല. മോശമായൊരു സിസ്റ്റത്തിനെതിരെയാണ് ഈ യുദ്ധം.

ന്നും അഞ്ചും വയസ്സുള്ള രണ്ടു കുട്ടികള്‍ അരികിലൂെട കടന്നു പോകവേ ആയിരുന്നു നഗ്നതാ പ്രദര്‍ശനം. കുട്ടികള്‍ മാതാപിതാക്കളോടു പറഞ്ഞു. െപാലീസിലും പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ആളെ കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും.

ഫ്ലാഷിങ് എന്നറിയപ്പെടുന്ന നഗ്നതാ പ്രദര്‍ശനം നമ്മുടെ നാട്ടിലും ഉണ്ടെന്ന് ഐക്യരാഷ്ട്ര സംഘടന ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ മുരളി തുമ്മാരുകുടി സോഷ്യൽമീഡിയയിലൂടെ പറഞ്ഞത് മാസങ്ങള്‍ക്കു മുന്‍പാണ്. പക്ഷേ, മിക്ക പുരുഷന്മാര്‍ക്കും പറഞ്ഞതത്ര ഇഷ്ടപ്പെട്ടില്ല. ‘ഏതു നൂറ്റാണ്ടിലെ കാര്യമാണ് സുഹൃത്തേ, ഈ പ റയുന്നത്. നമ്മുടെ നാട്ടിൽ ഇപ്പോഴതൊന്നും ഇല്ല’ എന്നുള്ള എതിര്‍പ്പുമായെത്തി.

സ്ത്രീകള്‍ പറയുന്നതു മറിച്ചാണ്. ഇത്തരം സാഹചര്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന ‘വനിത’യുെട ചോദ്യത്തിന് ബഹുഭൂരിപക്ഷം സ്ത്രീകളും രണ്ടാമതൊന്ന് ആലോചിക്കാതെ ഉത്തരം പറഞ്ഞു, ‘ഉണ്ട്’ കാലാകാലങ്ങളായി സഹിച്ചിട്ടും പരാതിപ്പെട്ടിട്ടും പോരാടിയിട്ടും ഇ തൊക്കെ ആവർത്തിക്കപ്പെടുന്നതിന്റെ രോഷമുണ്ട് ഓരോ പെൺശബ്ദത്തിലും...

ഞെട്ടിച്ച് ആ മെസേജ്–അനസൂര്യ, മലയാളം വിദ്യാർഥി, മലപ്പുറം

എഴുതാനിഷ്ടമുള്ളതുകൊണ്ട് ഇൻസ്റ്റഗ്രാമിൽ സ്വന്തം അക്കൗണ്ട് കൂടാതെ മൗനി എന്ന പേരിൽ ഒരു അക്കൗണ്ട് കൂടി തുടങ്ങിയിരുന്നു. വ ല്ലപ്പോഴും കുത്തിക്കുറിക്കുന്നതൊക്കെ പോസ്റ്റ് ചെയ്യാന്‍ ഒരിടം. പബ്ലിക് അക്കൗണ്ട് ആണെങ്കിലും പുതുതായി തുടങ്ങിയതു കൊണ്ട് എന്നെയറിയാവുന്ന വളരെ കുറച്ചു പേർ മാത്രമേ അതിലും ഉണ്ടായിരുന്നുള്ളൂ. അങ്ങനെയിരിക്കെ ഒരു മെസേജ് നോട്ടിഫിക്കേഷൻ വരുന്നു. തുറന്ന് നോക്കുമ്പോ ഒരാളുടെ ലൈംഗികാവയത്തിന്റെ ചിത്രം. ഒപ്പം ‘ഇത്രയും നല്ലത് കിട്ടിയിട്ട് വേണ്ടേ?’ എന്നൊക്കെ വളരെ മോശം മെസേജുകളും.