Thursday 15 September 2022 12:52 PM IST : By സ്വന്തം ലേഖകൻ

കോവിഡു കാലത്തെ നായക്കുട്ടികൾ ഒത്ത നായ്ക്കളായി... ജനങ്ങളുമായി അടുപ്പം ഇല്ലാത്തതിനാൽ അക്രമകാരികൾ

dog-bite

എന്തുകൊണ്ടു തെരുവുനായ ആക്രമണം ഇപ്പോൾ ഇത്രയേറെ വർധിക്കുന്നു ? ഈ ചോദ്യത്തിന് ഒറ്റവാക്കിൽ ഉത്തരം പറയാൻ കഴിയില്ലെന്നു മൃഗസംരക്ഷണ മേഖലയിലെ വിദഗ്ധർ പറയുന്നു. പേവിഷത്തിനു കാരണമായ വൈറസിന്റെ ജനിതക ഘടനയിൽ മാറ്റം വന്നിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പഠനവിധേയമാക്കണമെന്നാണ് അവരുടെ നിർദ്ദേശം.

∙മഴയുടെ ഇടവേളയിൽ ടാർ റോഡുകളിൽ ചൂടു പറ്റി തെരുവുനായ്ക്കള്‍ കിടക്കും. ഇതിനു സമീപത്തു കൂടി പോകുമ്പോഴും ഇവ ആക്രമണ സ്വഭാവം പ്രകടിപ്പിക്കാം

∙ പ്രജനനകാലത്ത് ഇവ കൂടുതൽ ആക്രമകാരികളാകും.

∙ മുൻപ് ഇത്രത്തോളം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇപ്പോൾ ഓരോ കേസും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

∙കോവിഡ് കാലത്ത് ഉണ്ടായ നായകൾക്കു ജനങ്ങളുമായി അടുപ്പം ഉണ്ടാവാതെ വന്നതിനാൽ ഇപ്പോൾ ജനങ്ങളെ കാണുമ്പോൾ ആക്രമകാരികൾ ആകുന്നുണ്ട്.

∙ കേ‍ാവിഡുകാലത്തെ നായക്കുട്ടികൾ ഇപ്പേ‍ാൾ ഒത്ത നായ്ക്കളായി നാടു മുഴുവൻ കടിച്ചു കീറുകയാണ്. ഓരോ പ്രദേശത്തും ഉൾക്കൊള്ളാവുന്നതിലധികം തെരുവുനായ്ക്കളുണ്ടെന്നും വിദഗ്ധർ നിരീക്ഷിക്കുന്നു.