Monday 13 May 2024 04:10 PM IST : By സ്വന്തം ലേഖകൻ

അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധം നിറക്കൂട്ടുകളിൽ അടയാളപ്പെടുത്തുന്നു; ‘ലെഗസി’ ചിത്രപ്രദർശനത്തിന് തുടക്കം

legacy1 ഡോക്ടർ ശ്രീവിദ്യ ശ്രീകുമാർ പ്രദർശനം ഉദ്ഘാടനം ചെയുന്നു. സമീപം 'വനിത' വീട് ഡെപ്യൂട്ടി ചീഫ് എഡിറ്റോറിയൽ കോഡിനേറ്റർ സോനാ തമ്പി.

അന്താരാഷ്ട്ര മാതൃദിനത്തോടനുബന്ധിച്ച് കോട്ടയം പബ്ലിക് ലൈബ്രറി കാനായി കുഞ്ഞിരാമൻ ആർട്ട് ഗ്യാലറിയിൽ ചിത്രകാരികളായ അമ്മമാരും അവരുടെ മക്കളും ഉൾപ്പെടെ 48 ആർട്ടിസ്റ്റുകൾ ഒരുമിക്കുന്ന സംയുക്ത ചിത്രകലാപ്രദർശനത്തിന് തുടക്കം. ഡോ. ശ്രീവിദ്യ ശ്രീകുമാർ പ്രദർശനം ഉദ്ഘാടനം ചെയ്തു. വനിത വീട് ഡെപ്യൂട്ടി ചീഫ് എഡിറ്റോറിയൽ കോഡിനേറ്റർ സോനാ തമ്പി മുഖ്യ അതിഥിയായെത്തി. ഡോണ ജോളി ജേക്കബ്, ഷാനു രവീന്ദ്രനാഥ് എന്നിവർ ആശംസാപ്രസംഗം നടത്തി.

legacy2

അമ്മയും കുഞ്ഞും തമ്മിലുള്ള ജൈവബന്ധത്തിനപ്പുറമുള്ള ആത്മബന്ധത്തെ നിറക്കൂട്ടുകളിൽ അടയാളപ്പെടുത്താനുള്ള ശ്രമമാണ്  ലെഗസി. മാതൃത്വ ഭംഗിക്ക് അസാധാരണമായ അംഗീകാരം കിട്ടുന്ന ഇക്കാലത്ത് അപൂർവമായ ഒരു കൂട്ടായ്മയ്ക്കാണ് കോട്ടയം പബ്ലിക് ലൈബ്രറിയിലെ ആർട്ട് ഗാലറി സാക്ഷിയായത്.

ചിത്രകലയെന്ന മഹത്തായ കലയെ തലമുറകളിലേക്കു കൈമാറുകയും അതിനുവേണ്ട പ്രോൽസാഹനം നൽകുകയുമാണ് ഈ അമ്മമാർ. കൈമാറി കിട്ടിയ അമൂല്യമായ കലയെ ഒരു കുറവും വരുത്താതെ കാത്തുസൂക്ഷിക്കാൻ ഈ മക്കളും ശ്രമിക്കുന്നു. കൊച്ചി ‘മാറ്റ്മ ആർട് കളക്ടീവ്’ സംഘടിപ്പിക്കുന്ന ചിത്രപ്രദർശനം  ചിത്രകല ആസ്വാദകർക്ക് വേറിട്ട അനുഭവമായി. 10.30 മുതൽ വൈകിട്ട് 6.30 വരെയാണ് പ്രദർശനം. പ്രദർശനം 16ന് അവസാനിക്കും.