Tuesday 16 October 2018 12:29 PM IST : By തയാറാക്കിയത്: റോഷ്നി

സ്കൂട്ടിയുടെ കാര്യത്തിൽ കൺഫ്യൂഷൻ വേണ്ട; സ്റ്റൈലും മികവും ഒത്തിണങ്ങുന്ന പത്ത് സ്കൂട്ടറുകളെ പരിചയപ്പെടാം–ചിത്രങ്ങൾ

_REE1390

ഒരു സ്‌കൂട്ടര്‍ വാങ്ങാന്‍ പോയാല്‍ മൊത്തം കണ്‍ഫ്യൂഷൻ. ഏതെടുക്കണം? ഉപയോഗം മാത്രമല്ലല്ലോ, നല്ല കട്ട ലുക് ആയിരിക്കണ്ടേ ഒഴുകി ഒഴുകി അങ്ങു പോകുമ്പോൾ? അടുത്തിടെ വിപണിയിലെത്തിയ കുറച്ചു പുത്തൻ മോഡലുകള്‍ പരിചയപ്പെടാം. കരുത്തും യാത്രാസുഖവും സ്‌റ്റൈലും ഒത്തിണങ്ങിയ സ്‌കൂട്ടറുകളും അവയുടെ എക്സ് ഷോറൂം വിലയുമറിയാം. ഇതോടോപ്പം വിപണിയില്‍ മികച്ച വില്‍പനയുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളും അടുത്തറിയാം.

സുസുക്കി ബർഗ്‌മാന്‍ സ്ട്രീറ്റ് 125

Suzuki-Burgman-1

ഹരംകൊള്ളിക്കുന്ന ഡിസൈനാണ് ബർഗ്‌മാന്. സുസുക്കിയുടെ പ്രീമിയം മോഡല്‍. കണ്ടു മടുത്ത സ്‌കൂട്ടറുകളില്‍നിന്ന് ഈ മാക്‌സി സ്‌കൂട്ടര്‍ നമ്മളെ അൽപം ഒന്നു മാറ്റി നിര്‍ത്തും. ചെറിയ വിന്‍ഡ്ഷീല്‍ഡ് ഉള്ള സ്‌പോര്‍ട്ടി ഡിസൈന്‍. പൂര്‍ണമായും ഡിജിറ്റല്‍ കണ്‍സോള്‍, എല്‍ഇഡി തിളക്കമുള്ള ഹെഡ്‌ലൈറ്റ്, ടെയില്‍ ലാംപുകള്‍, മള്‍ട്ടി ഫങ്ഷന്‍ കീ സ്ലോട്ട്, മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യം, ഡിസ്‌ക് ബ്രേക്ക് എന്നിവയാണ് ബർഗ്‌മാന്റെ സവിശേഷതകള്‍. 21.5 ലീറ്ററാണ് സീറ്റിനടിയിലെ സ്റ്റോറേജ്. കൂടാതെ മുന്നില്‍ ഗ്ലവ് ബോക്‌സും ഉണ്ട്.

കാഴ്ചയില്‍ മാത്രമല്ല കരുത്തിലും ബർഗ്‌മാന്‍ പിന്നിലല്ല കേട്ടോ. 125സിസി ശേഷിയുള്ള എന്‍ജിന്റെ ഉ യര്‍ന്ന പവര്‍ 8.6 ബിഎച്ച്പി. ടോര്‍ക്ക് 10.2 എന്‍എം. അല്‍പം ഉയര്‍ന്ന സീറ്റിങ് ഉയരക്കുറവുള്ളവര്‍ക്ക് ചിലപ്പോ ൾ കുറച്ച് പ്രയാസം ഉ ണ്ടായേക്കാം.

സീറ്റ് ഹൈറ്റ്: 780 എംഎം

മൈലേജ്: 63 Kmpl (ARAI)

വില: ` 74679

ടിവിഎസ് എന്‍ടോര്‍ക്

tvs_ntorq125

ബൈക്കിന്റെ പവര്‍ ഉള്ള സ്‌കൂട്ടര്‍ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കാണ് എന്‍ടോര്‍ക്ക്. തികച്ചും ഫീച്ചര്‍ റിച്ച് ആയ മോഡല്‍. സ്റ്റെന്‍ത് ബോംബര്‍ എയര്‍ക്രാഫ്റ്റ് ഡിസൈന്‍ എന്നാണ് എന്‍ടോര്‍ക്കിനെ ടിവിഎസ് വിശേഷിപ്പിക്കുന്നത്. ഡിജിറ്റല്‍ കണ്‍സോള്‍, മൊബൈല്‍ ചാര്‍ജിങ് സോക്കറ്റ് എന്നിവ കൂടാതെ ‘സ്മാര്‍ട് കണക്ട്’ സംവിധാനവുമുണ്ട്. ബ്ലൂടൂത്ത് വഴി സ്മാര്‍ട് ഫോണ്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളുമായി കണക്ട് ചെയ്യാം. എന്‍ടോര്‍ക് ആപ്പിലൂടെ ഫോണിലെ വിവരങ്ങള്‍ കണ്‍സോളില്‍ തെളിയും. മിസ്ഡ് കോള്‍, ഇന്‍കമിങ് കോള്‍, എസ്എംഎസ്, ബാറ്ററി ചാര്‍ജ് നില, ഹൈ സ്പീഡ് അലേര്‍ട്ട്, ലാസ്റ്റ് പാര്‍ക്ക് ചെയ്ത സ്ഥലം, ഇന്ത്യയുടെ മാപ്, എത്തിച്ചേരാന്‍ എടുത്ത സമയം, ദൂരം, റൂട്ട് എന്നിങ്ങനെ സകല വിവരങ്ങളും മനസ്സിലാക്കാം. സെഗ്‌മെന്റിലെ ഏ റ്റവും കരുത്തുറ്റ എന്‍ജിനാണ് എന്‍ടോര്‍ക്കിന്. 125സിസി ശേഷിയുള്ള എന്‍ജിന്റെ കരുത്ത് 9.8 ബിഎച്ച്പി. ടോര്‍ക് 10.5 എന്‍എം. മറ്റു സ്‌കൂട്ടറുകളെ അപേക്ഷിച്ചു ഭാരം കൂടുതലാണെങ്കിലും ഈസി ആയി കൈകാര്യം ചെയ്യാം.

സീറ്റിനടിയിലെ സ്റ്റോറേജ് 22 ലീറ്റര്‍ ആണ്. പെറ്റല്‍ ഡിസ്‌ക് ബ്രേക്കുകളാണ് മുന്‍ വീലുകള്‍ക്ക്.

സീറ്റ് ഹൈറ്റ്: 770 എംഎം

മൈലേജ്: 48 Kmpl (ARAI)

വില: `65,745

ഹോണ്ട ഗ്രാസിയ

Honda_Grazia

ആക്ടീവയുടെ മസ്‌കുലാര്‍ രൂപം വിട്ട് സ്‌റ്റൈലിഷ് ആകാ ന്‍ ആഗ്രഹിക്കുന്നവര്‍ക്കാണ് ഗ്രാസിയ. ഹോണ്ട 125 സിസി റിഫൈന്‍ഡ് എന്‍ജിനാണ് ഗ്രാസിയയിലും. സാധാരണ ഹോണ്ട സ്‌കൂട്ടറുകളില്‍ കാണുന്നതില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഗ്രാസിയില്‍ ഉണ്ട്. ഡിസ്‌ക് ബ്രേക്ക്, അലോയ്, മുന്നില്‍ യുഎസ്ബി ചാര്‍ജര്‍ ഉള്ള ഗ്ലവ് ബോക്‌സ്, മൂന്ന് സ്റ്റെപ് ഇക്കോ സ്പീഡ് ഇന്‍ഡിക്കേറ്ററോടുകൂടിയ ഡിജിറ്റല്‍ കണ്‍സോള്‍, സീറ്റ് തുറക്കാന്‍ പ്രത്യേക ബട്ടനോടുകൂടിയ മള്‍ട്ടി ഫങ്ഷന്‍ ഇഗ്‌നീഷന്‍, കോംബി ബ്രേക്ക് (പിന്‍ ബ്രേക്ക് പ്രയോഗിക്കുമ്പോള്‍ മുന്നിലും പിന്നിലും ഒരുപോലെ ബ്രേക്കിങ് ലഭിക്കുന്ന സംവിധാനം) ഇവയാണ് ഗ്രാസിയയിലെ സൗകര്യങ്ങള്‍. 18 ലീറ്ററാണ് സീറ്റിനടിയിലെ സ്റ്റോറേജ്.

സീറ്റ് ഹൈറ്റ്: 766 എംഎം

മൈലേജ്: 55 Kmpl (ARAI)

വില : ` 66,169

അപ്രീലിയ എസ് ആര്‍ 150

x700-aprilia-sr-150-8

ഇറ്റാലിയന്‍ ടച്ച് ഉള്ള കിടിലന്‍ സ്‌കൂ ട്ടര്‍. യൂറോപ്യന്‍ ശൈലിയിലുള്ള ഡിസൈന്‍ ആണ് അപ്രീലയുടെ ആകര്‍ഷണം. 10.4 ബിഎച്ച്പി കരുത്തും 11.4 എന്‍എം ടോ ര്‍ക്കും ഉള്ള 150 സിസി ശേഷിയുള്ള എന്‍ജിന്‍ കരുത്തറ്റതാണ്. അതിനാല്‍ റൈഡിങ് ആസ്വദിക്കുന്നവര്‍ക്കു ഇഷ്ടമാകും. യൂണി സെക്‌സ് മോഡലാണ്. ക്ലാസിക് ഡിസൈന്‍ ശൈലിയില്‍ അനലോഗ് കണ്‍സോളാണിതിന്. മറ്റു മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഫീച്ചറുകള്‍ കുറവാണ്.

ഉയരക്കൂടുതലുള്ളവര്‍ക്കു കൂടുതല്‍ സൗകര്യപ്രദമാ യ സീറ്റിങ് പൊസിഷനാണ് അപ്രീലിയയുടേത്.

സീറ്റ് ഹൈറ്റ്: 780 എംഎം

മൈലേജ്: 50 Kmpl (ARAI)

വില: ` 73,214

യമഹ റേ സിആര്‍ സ്ട്രീറ്റ് റാലി

Yamaha-Ray-ZR-Street-Rally

യുവത്വം ആസ്വദിക്കുന്നവര്‍ക്കു വേണ്ടി ഡിസൈന്‍ ചെയ്ത മോഡല്‍. റേ സിആറിന്റെ ഏറ്റവും പുതിയ വേരിയന്റ് റാലി സ്ട്രീറ്റ് വിപണിയില്‍ എത്തി. ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മുന്‍ ഡിസ്‌ക് ബ്രേക് എന്നിവയാണ് പ്രത്യേകതകള്‍. 7.2 ബിഎച്ച്പി കരുത്തും 8.1 എന്‍എം ടോര്‍ക്കുമുള്ള 113 സിസി എന്‍ജിനാണ് ഇതില്‍. സീറ്റ് ഹൈറ്റ് ഉയരക്കുറവുള്ളവര്‍ക്കു പ്രയാസമുണ്ടാക്കില്ല.സീറ്റിനടിയിലെ സ്റ്റോറേജ് 17 ലീറ്റര്‍.

സീറ്റ് ഹൈറ്റ്: 775 എംഎം

മൈലേജ്: 66 Kmpl (ARAI)

വില: ` 57,898

ഹീറോ ഡ്യുവറ്റ് 125

hero-duet-125

ഉത്സവകാലം ആഘോഷമാക്കാന്‍ ഹീറോയുടെ സമ്മാനമാണ് ഡ്യുവറ്റ് 125. ഇപ്പോള്‍ വിപണിയിലുള്ള ഡ്യുവറ്റിന്റെ ശേഷി കൂടിയ മോഡല്‍. ഡിസൈനില്‍ ചില്ലറ പരിഷ്‌കാരങ്ങള്‍ ഒഴിച്ചാല്‍ വലിയ മാറ്റമൊന്നും ഇല്ല. മെറ്റല്‍ ബോഡിയാണ്. 8.7 ബിഎച്ച്പി കരുത്തും 10.2 എന്‍എം ടോര്‍ക്കും നല്‍ക്കുന്ന 125 സിസി എന്‍ജിന്‍. ഇന്ധനക്ഷമത വർധിപ്പിക്കുന്ന ഐ ഡിയല്‍ സ്റ്റാര്‍ട്ട് സ്റ്റോപ് സംവിധാനം ഈ സ്‌കൂട്ടറിന്റെ പ്രത്യേകതയാണ്. അനലോഗ് ഡിജിറ്റല്‍ കണ്‍സോളില്‍ സ്പീഡോ മീറ്റര്‍, ട്രിപ് മീറ്റര്‍ കൂടാതെ വാഹനം സർവീസിനു കൊടുക്കേണ്ട സമയം ഓര്‍മിപ്പിക്കുന്ന സർവീസ് ഇന്‍ഡിക്കേറ്ററും ഉണ്ട്. ഉടൻ വിപണിയിലെത്തും.

സീറ്റ് ഹൈറ്റ്: 775 എംഎം

മൈലേജ്: NA

വില: NA

കൂൾ റൈഡിന് ഇ-സ്‌കൂട്ടർ

സ്‌കൂട്ടര്‍ ഓടിക്കാന്‍ അറിയില്ല. എന്നാല്‍ ഓടിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ, അതിനു ലൈസന്‍സ് ഒക്കെ വേണ്ട എന്നു ചോദിക്കുന്നവര്‍ക്കാണ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍. ഹെല്‍മറ്റ്, ലൈസന്‍സ് ഒന്നും വേണ്ട. ‘ ഇഷുറന്‍സ് അ ടച്ചോ’ എന്നു ടെന്‍ഷന്‍ അടിക്കണ്ട. ടൂ വീലര്‍ ഓടിക്കാനറിഞ്ഞാല്‍ മാത്രം മതി.

വിപണിയില്‍ സ്വീകാര്യത കൂടുതലുള്ള കുറച്ച് മോഡലുകള്‍ പരിചയപ്പെടാം. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ രണ്ടു വിധമുണ്ട്. ലൈസന്‍സ് ആവശ്യമുള്ളതും ഇല്ലാത്തതും. 25 കിലോമീറ്ററിലധികം വേഗമുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് ലൈസന്‍സ്, റെജിസ്‌ട്രേഷന്‍, ഹെല്‍മറ്റ് തുടങ്ങിയവ നിര്‍ബന്ധമാണ്.

അന്തരീക്ഷ മലിനീകരണം ഒട്ടുമില്ല എന്നതാണ് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മേന്മ. മാത്രമല്ല ചാര്‍ജ് ചെയ്യാന്‍ അധികം വൈദ്യുതിയും ആവശ്യമില്ല.

ഹീറോ ഫ്ലാഷ്

ഹീറോയുടെ ഇലക്ട്രിക് സ്‌കൂട്ടറാണ് ഫ്ലാഷ്. ഫുള്‍ ചാര്‍ജില്‍ 60 കിലോമീറ്റര്‍ സഞ്ചരിക്കാം. 12 വോള്‍ട്ട്, 24 ആംപിയറിന്റെ നാലു ബാറ്ററികളാണ്ഇതില്‍. കൂടിയ വേഗം മണിക്കൂറില്‍ 25 കിലോമീറ്റര്‍. 6-8 മണിക്കൂര്‍ എടുക്കും ബാറ്ററി ഫുള്‍ ചാര്‍ജ് ആകാന്‍. ഷോപ്പിങ് ബാഗുകള്‍ തൂക്കിയിടാന്‍ മുന്നില്‍ ഹുക്കുകള്‍ നല്‍കിയിട്ടുണ്ട്. നഗര യാത്രകള്‍, ഷോപ്പിങ് എന്നിവയ്ക്കു ഫ്ലാഷ് ധാരാളം.

വില ` 32,000

ഹീറോ ഒപ്റ്റിമ+

Hero-Electric-Optima-Plus-

ഫ്ലാഷിനേക്കാള്‍ വലുപ്പമുള്ള ഡിസൈന്‍. കാഴ്ചയില്‍ സധാരണ സ്‌കൂട്ടറുകളെപ്പോലെ തോന്നിപ്പിക്കും 12 വോള്‍ട്ട്, 24 ആംപിയറിന്റെ നാലു ബാറ്ററികളാണ് ഒപ്റ്റിമയിലും. മണിക്കൂറില്‍ 25-30 കിലോമീറ്റര്‍ വേഗം. ബാറ്ററി ചാര്‍ജ് ആകാന്‍ ചുരുങ്ങിയത് ആറു മണിക്കൂറെങ്കിലും വേണം. ഫുള്‍ ചാര്‍ജില്‍ 60 കിലോമീറ്റര്‍ ദൂരം പിന്നിടാം. സീറ്റിനടിയില്‍ സ്റ്റോറേജ് സൗകര്യം ഉണ്ട്.

വില: ` 41,500

ഹീറോ ഫോട്ടോണ്‍ 72വി

Hero-Electric-Photon-

പവര്‍ കൂടിയ ഇലക്ട്രിക് സ്‌കൂട്ടറാണ് ഫോട്ടോണ്‍. ഈ സ്‌കൂട്ടര്‍ ഓടിക്കാന്‍ റജിസ്‌ട്രേഷനും ലൈസന്‍സും വേണം. മണിക്കൂറില്‍ 45 കിലോമീറ്ററാണ് ഉയര്‍ന്ന വേഗം. ബാറ്ററി പൂര്‍ണമായും ചാര്‍ജ് ആകാന്‍ ആറ് മണിക്കൂര്‍ വേണം. 50 കിലോമീറ്റര്‍ സഞ്ചരിക്കാം. വാറന്റി ഒരു വര്‍ഷം.

വില: ` 64,000

സ്‌കൂട്ടര്‍ വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

∙ ഓടിച്ചു നോക്കിയ ശേഷം മാത്രമേ സ്‌കൂട്ടര്‍ തിരഞ്ഞെടുക്കാവൂ.

∙ കുറച്ചു ദൂരം ഓടിക്കുമ്പോള്‍ മുന്നോട്ടാഞ്ഞ് ഇരിക്കേണ്ടി വരുന്നില്ലെന്നു ഉറപ്പാക്കണം. അല്ലെങ്കില്‍ തോള്‍ വേദന, നടുവേദന എന്നിവ ഉണ്ടാകാം.

∙ ആദ്യമായി സ്‌കൂട്ടര്‍ ഓടിക്കാന്‍ തുടങ്ങുന്നവര്‍ നല്ല പരിചയം ആയശേഷം മാത്രം പവര്‍ സ്‌കൂട്ടറിലേക്കു മാറുക.

∙ പാർക് ചെയ്യുമ്പോള്‍ തിരിക്കാനും വളയ്ക്കാനും പ്രയാസമില്ലെന്നു ഉറപ്പുവരുത്തുക.

∙ ഉയരം കുറഞ്ഞവര്‍ സീറ്റ് ഹൈറ്റ് കുറവുള്ള സ്‌കൂട്ടര്‍ തിര ഞ്ഞെടുക്കുന്നതാണ് ഉചിതം.

∙ ഇരുന്നു നോക്കിയ ശേഷം കാല്‍ നന്നായി നിലത്തുറപ്പിക്കാമോ എന്നു നോക്കുന്നത് നന്നായിരിക്കും.

പ്രത്യേക സാഹചര്യങ്ങളില്‍ നിര്‍ത്തുമ്പോള്‍ കാല്‍ സൗകര്യപ്രദമായി നിലത്തുറപ്പിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അത് ബുദ്ധിമുട്ടായിരിക്കും. കാല്‍കുഴ വേദനിക്കും.

∙ ഭാരം കൂടുതലുള്ള സ്‌കൂട്ടറുകള്‍ കൈകാര്യം ചെയ്യാന്‍ പ്രയാസം തോന്നാം.

∙ ഉയരമുള്ളവര്‍ സ്‌കൂട്ടര്‍ ഓടിക്കുമ്പോള്‍ ലെഗ് സ്‌പെയിസില്‍ കാല്‍ സുഖമായി വയ്ക്കാന്‍ പറ്റുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. മുന്‍ ഫെന്‍ഡറില്‍ കാല്‍മുട്ട് തട്ടുന്നുണ്ടെങ്കില്‍ ആ മോഡലുകള്‍ ഒഴിവാക്കാം.

∙ ഇന്‍ഡിക്കേറ്ററുകള്‍ക്കു ബസര്‍ നല്‍കുന്നതാണ് നല്ലത്. ഇന്‍ഡിക്കേറ്റര്‍ ഓണ്‍ ആണോ എന്ന ആശയക്കുഴപ്പം ഒഴിവാക്കാം.

∙ മുന്നോട്ടു ചരിഞ്ഞ സീറ്റ് ഉള്ള മോഡലുകളില്‍, പിന്നിലിരിക്കുന്നവര്‍ മുന്നോട്ടാഞ്ഞു പോകുന്നതിനാല്‍ ഓടിക്കുന്നവര്‍ക്കു പ്രയാസം ഉണ്ടാക്കും. നിരപ്പായ സീറ്റുകളാണ് നല്ലത്.