Friday 12 February 2021 05:14 PM IST

കാഞ്ഞിരപ്പള്ളി പുളിക്കൽ വീടിന് ടിപ്പിൾ ഭംഗി വരാൻ ഒരു കാരണമുണ്ട്; മൂന്നു തട്ടിലായാണ് വീടിരിക്കുന്നത്...

Sreedevi

Sr. Subeditor, Vanitha veedu

veedu1

ചുറ്റുപാടുകളുമായി ഇഴുകിച്ചേർന്ന് നിൽക്കുമ്പോഴേ ഒരു വീടിനു പൂർണത ലഭിക്കൂ. ഭൂമിയുടെ സ്വാഭാവികസൗന്ദര്യം ഉടച്ചുകളഞ്ഞ് തട്ടു നികത്തിയും മരങ്ങൾ മുഴുവൻ വെട്ടിക്കളഞ്ഞും വീട് വയ്ക്കുമ്പോൾ നഷ്ടമാകുന്നത് ഈ സ്വാഭാവികസൗന്ദര്യമാണ്. കാഞ്ഞിരപ്പള്ളി തമ്പലക്കാടുള്ള പുളിക്കൽ വീട് സുന്ദരമാകുന്നത് അത് ഒരേക്കർ റബർ തോട്ടത്തിനു നടുവിൽ നിൽക്കുമ്പോഴാണ്.  

veedu2

ഭൂമിയുടെ ചരിവ് അനുസരിച്ച് മൂന്ന് തട്ടുകളിലായാണ് ദ് കോൺക്രിയേറ്റേഴ്സ് ആർക്കിടെക്ചറൽ സ്റ്റുഡിയോയിലെ ആർക്കിടെക്ട് ദീപക് തോമസ്  മുറികൾ ക്രമീകരിച്ചിരിക്കുന്നത്. ഭൂമിയുടെ സ്വാഭാവികചരിവുകൾക്ക് കോട്ടം തട്ടാത്തതുകൊണ്ടുതന്നെ സ്വാഭാവികവെളിച്ചവും വായുസഞ്ചാരവും ഏറ്റവും സുഗമമായി മുറികളിലൂടെ കയറിയിറങ്ങും.

veedu3

വിശാലമായ എന്നാൽ ലളിതമായ ഇടങ്ങൾ വേണം എന്നതായിരുന്നു വീട്ടുകാരുടെ പ്രധാന ആവശ്യം.  ലിവിങ്–ഡൈനിങ്–ഫാമിലി ലിവിങ്–അടുക്കള എന്നിവ കൂടാതെ നാല് കിടപ്പുമുറികളും കോർട്‌യാർഡും ചേർന്നതാണ് പുളിക്കൽ വീട്.

veedu4

മുറികളെ തമ്മിൽ ബന്ധിപ്പിക്കുന്നത് കോർട്‌യാർഡ് ആണ്. മുകളിൽ ഗ്ലാസ് ഇട്ട ഈ കോർട്‌യാർഡ് അകത്തളത്തെ പ്രകൃതിയുമായി ചേർത്തു നിർത്തുന്നതിലും വലിയ പങ്ക് വഹിക്കുന്നു. കോർട്‌യാർഡിന്റെ സാന്നിധ്യം കൂടാതെ, ഡബിൾ ഹൈറ്റ് ആയ മുറികളും ഭിത്തികളുടെ എണ്ണം കുറച്ചതുമൊക്കെ വീടിന്റെ വിശാലത കൂടുതൽ തോന്നിക്കുന്നു.

veedu5

2790 ചതുരശ്രയടിയുള്ള ഈ വീടിന് കന്റെംപ്രറി ശൈലിയാണ് നൽകിയിരിക്കുന്നത്. മേൽക്കൂര വാർത്ത് ട്രസ് ഇട്ട് ഓട് പതിപ്പിച്ചു. വിട്രിഫൈഡ് ടൈലും ലെപോത്ര ഗ്രാനൈറ്റുമാണ് നിലത്തു വിരിച്ചത്.

veedu6

യുപിവിസി ജനലുകളും തേക്കു കൊണ്ടുള്ള വാതിലുകളും വീടിന്റെ മാറ്റ് കൂട്ടുന്നു. മൾട്ടിവുഡ് ആണ് കബോർഡുകളുടെ നിർമാണസാമഗ്രി.

veedu7

കടപ്പാട്: ദീപക്  തോമസ്, ആർക്കിടെക്ട്, ദ് കോൺക്രിയേറ്റേഴ്സ് ആർക്കിടെക്ചർ സ്റ്റുഡിയോ, കട്ടപ്പന, കൊച്ചി

ഫോൺ: 9744253123, 9961090889 Mail id: ar.deepakthomas@gmail.com