Thursday 13 June 2019 07:19 PM IST

ഈ മനസ്സുകൾക്ക് ഐഫൽ ഗോപുരത്തേക്കാൾ ഉയരം! മൂന്നടി പൊക്കമുള്ള ‘മാലാഖ’യെ ജീവിതത്തിലേക്ക് ക്ഷണിച്ച ആറടിക്കാരൻ പറയുന്നു, ‘ഇഷ്ടം മനസ്സിലല്ലേ’

Binsha Muhammed

ചിത്രങ്ങൾ: ഷെറി ലോപസ് ഫോട്ടോഗ്രഫി ചിത്രങ്ങൾ: ഷെറി ലോപസ് ഫോട്ടോഗ്രഫി

‘ചേട്ടായീ...എന്നെ പറ്റി നേരാം വണ്ണം അറിഞ്ഞിട്ടാണോ ഈ തീരുമാനം. നിങ്ങളുടെ അരയ്ക്കൊപ്പം പൊക്കം പോലും എനിക്കില്ല. ഒരു പക്ഷേ എന്നെ നേരിൽക്കണ്ടാൽ എന്നെ സ്വീകരിക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറിയെന്നിരിക്കും...ഒന്നൂടി ആലോചിച്ചിട്ട്...

അൽപം പരുങ്ങലോടെ ഏയ്ഞ്ചൽ പറഞ്ഞ ആ മുഴുമിക്കാത്ത വാക്കുകൾ കേട്ട് ഫോണിന്റെ അങ്ങേത്തലയ്ക്കൽ കുലുങ്ങാതെ ഒരേ നിൽപ് നിൽക്കുകയായിരുന്നു ജിനിൽ. എല്ലാം കേട്ട് ഒരു ദീർഘനിശ്വാസമെടുത്ത ശേഷം പിന്നാലെ പാസാക്കി മറുപടി.

‘ഏയ്ഞ്ചലേ...നിന്റെ പൊക്കവും വണ്ണവും ഒന്നും എനിക്കുമൊരു പ്രശ്നമേയല്ല. എന്നെ സ്നേഹിക്കാൻ മനസുള്ളൊരു പെണ്ണിനെയാണ് എനിക്ക് വേണ്ടത്. അത് നിനക്കുണ്ടെങ്കിൽ കൂടെപ്പോന്നോ...നിന്നെ ഞാൻ പൊന്നു പോലെ നോക്കിക്കോളാം.’

ഈ ജന്മം കേൾക്കാൻ സാധിക്കില്ലെന്ന് വിചാരിച്ച വാക്കുകളാണ് തന്റേടമുള്ളൊരു ആണൊരുത്തന്റെ നാവിൽ നിന്നും കേൾക്കുന്നത്. എല്ലാം കേട്ടു കഴിഞ്ഞപ്പോഴേക്കും നെടുവീർപ്പ് നിറകൺചിരിക്ക് വഴിമാറി. ഇന്നു വരെ ഒരു സിനിമയിലും ഒരു ഹീറോയും പറഞ്ഞു കേട്ടിട്ടില്ലാത്ത നല്ല കട്ട ഹീറോയിസം! സ്വകാര്യ ടയർ കമ്പനിയിലെ ജോലിക്കാരനാണ് ജിനിൽ. സർക്കാർ ജോലിക്കായി കഠിന പരിശീലനത്തിലാണ് ഏയ്ഞ്ചൽ. പിഎസ്‌സി കോച്ചിങ്ങിന് പോകുന്നതിനിടെയാണ് അപ്രതീക്ഷിതമായി ജീവിതം മറ്റൊരു വഴിയിലേക്ക് തിരിയുന്നത്.

ആ കഥയുടെ ക്ലൈമാക്സ് കഴിഞ്ഞ ദിവസം കൊല്ലം എടക്കര ലിറ്റിൽ ഫ്ളവര്‍ പള്ളിയിൽ നടന്നു. ജൂൺ എട്ടിന് ശുഭമുഹൂർത്തത്തിൽ ആറടി പൊക്കക്കാരൻ ചെക്കൻ നാലടിയിലും താഴെ മാത്രം പൊക്കമുള്ള ആ പെണ്ണിനെ കൈപിടിച്ച് കൂടെക്കൂട്ടി. പറഞ്ഞും കേട്ടും അറിഞ്ഞവർ ആ അപൂർവ സംഗമത്തിന് സാക്ഷിയാകാൻ അവിടെയെത്തി, പുണ്യം ചെയ്ത ആ ദമ്പതികളെ മനസു തൊട്ടനുഗ്രഹിക്കാൻ. ബാക്കി കഥയും ഫ്ലാഷ് ബാക്കും അവർ തന്നെ പറയുകയാണ്. അഴകളവുകളും അംഗലാവണ്യങ്ങളും തേടിപ്പോകുന്നവരുടെ കാലത്ത് മൂന്നടിപൊക്കക്കാരിയെ ‘മനസാവരിച്ച കഥ’. ജിനിൽ ജോസിന്റേയും ഏയ്ഞ്ചൽ മേരിയുടേയും ജീവിത കഥ...

angel-5

‘ജീവന്‍ രക്ഷിക്കുന്ന അമാനുഷികരല്ല അവർ’; ഡോക്ടറുടെ തലയോട്ടി അടിച്ചുടച്ച സംഭവം; ഡോക്ടറുടെ കുറിപ്പ്

അരിശം മൂത്ത ഭർത്താവ് ഓടുന്ന കാറില്‍ നിന്നും ഭാര്യയെ തള്ളിയിട്ടു; കൊലപാതകശ്രമത്തിന് തെളിവായി വിഡിയോ ദൃശ്യങ്ങൾ!

angel-3

‘ആരോടും ദേഷ്യം ഇല്ല, ശാരീരികമായ ബുദ്ധിമുട്ടുകൾ ഉണ്ട്, ഞങ്ങൾക്ക് സ്വസ്ഥമായി ജീവിക്കണം’! മറുപടിയുമായി അമ്പിളിദേവി

ഇനി 9 ദിവസം കൂടി! വിനയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് വിഷ്ണുപ്രിയ, വിവാഹം 20 ന്

jini-1

മാട്രിമൊണി ടു മനസമ്മതം

ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ല ഒരു വിവാഹ ജീവിതം. ഇത്തിരിയുള്ളവനും ഒത്തിരിയുണ്ടെന്ന് ഭാവിക്കുന്നവരുടെ കാലമല്ലേ. എന്നെപ്പോലൊരു പെണ്ണിനെ സ്വീകരിക്കാൻ ആരെങ്കിലുമുണ്ടാകുമോ എന്ന ചിന്ത പണ്ടു മുതലേ അലട്ടിയിരുന്നു. ഒരു ഘട്ടത്തിൽ അത് മനസിനെ വല്ലാതെ അസ്വസ്ഥമാക്കിയപ്പോഴാണ് വിവാഹ സ്വപ്നങ്ങളൊക്കെ കുഴിച്ച് മൂടിയത്. ഇടയ്ക്കെപ്പോഴോ വീട്ടുകാരുടേയും കൂട്ടുകാരുടേയും കൊണ്ടു പിടിച്ച നിർബന്ധം. മാട്രിമൊണി സൈറ്റുകളിൽ രജിസ്റ്റർ ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം. എന്റെ പരിമിതികളറിയുന്ന അതിനേക്കാളേറെ മനസറിയുന്ന ഒരു ചെക്കനെ മാട്രിമോണിയൽ കോളങ്ങളും സൈറ്റുകളും കൊണ്ടു തരുമെന്നായിരുന്നു എല്ലാവരുടേയും ഉറപ്പ്. അവരുടെ നിർബന്ധവും അവരെല്ലാം കൂടി പകർന്നു നൽകിയ ആത്മവിശ്വാസവും എന്നെക്കൊണ്ട് ആ ‘കടും കൈ’ ചെയ്യിച്ചു. മൂന്നടി പൊക്കക്കാരി പെണ്ണ് ചെക്കനെ തേടി വിവാഹ മാട്രിമൊണിയിൽ സെറ്റിൽ പേര് രജിസ്റ്റര്‍ ചെയ്തു. പിന്നെ നടന്നത് ട്വിസ്റ്റാണ്... സിനിമയെ വെല്ലുന്ന നല്ല യമണ്ടൻ ട്വിസ്റ്റ്.

angel-4

സ്നേഹിക്കാനൊരു പെണ്ണിനെ വേണം’

angel-2

ആ കഥ പറഞ്ഞത് ജിനിൽ– ഞാൻ വിളിക്കുമ്പോൾ ആദ്യം കേട്ടത് ഏയ്ഞ്ചലിന്റെ ചുറ്റുപാടുകളെക്കുറിച്ചല്ലായിരുന്നു. അവൾ പറഞ്ഞത് അവളുടെ പരിമിതികളെക്കുറിച്ച് മാത്രം. മാട്രിമൊണിയൽ സൈറ്റിൽ ഫോട്ടോ അപ്‍ലോഡ് ചെയ്യാത്തതു കൊണ്ടു കൂടിയാകണം വിശദമായി തന്നെ പറഞ്ഞു. എന്നെ സ്വീകരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല എന്നു വരെ പറഞ്ഞു. എനിക്ക് ആറടി അടുപ്പിച്ച് പൊക്കമുണ്ടെന്ന് കൂടി കേട്ടപ്പോൾ പുള്ളിക്കാരി ടെൻഷനായി... പറഞ്ഞതെല്ലാം ഞാൻ കേട്ടിരുന്നതേയുള്ളൂ. ഒടുക്കം എന്റെ തീരുമാനം ഞാനങ്ങ് പറഞ്ഞു. പൊക്കവും പൊക്കക്കുറവുമൊക്കെ രൂപത്തിലല്ലേ. എന്നെ സ്നേഹിക്കാൻ ആവുമെങ്കിൽ എന്റെ കൂടെപ്പോരാൻ പറഞ്ഞു. രൂപത്തിൽ ചെറുതെണെങ്കിലും സ്നേഹിക്കാനുള്ള വലിയ മനസൊക്കെയുണ്ട് ചേട്ടാ എന്നായിരുന്നു പുള്ളിക്കാരിയുടെ മറുപടി. വേറൊന്നും എനിക്കറിയേണ്ടതില്ലായിരുന്നു. പണമോ...പ്രതാപമോ... ഒന്നും. കണ്ണും പൂട്ടി അതങ്ങുറപ്പിച്ചു. അങ്ങനെ മാലാഖയായി അവൾ എന്റെ ജീവിതത്തിലേക്ക് വന്നു. – ജിനിലിന്റെ വാക്കുകളിൽ പ്രണയം.

മനം പോലെ മാംഗല്യം

മനസു കൊണ്ട് അടുത്താൽ ഒന്നും ഒന്നിനും തടസമാകില്ല. ഞങ്ങളുടെ ജീവിതം തന്നെയാണ് അതിന്റെ ഏറ്റവും വലിയ ഉദാഹരണം. കൊല്ലംകാരി പെണ്ണിനെ തൃശൂരിലേക്ക് പറഞ്ഞയക്കുന്നതിനുള്ള ടെൻഷൻ എന്റെ വീട്ടുകാർക്കുണ്ടായിരുന്നു. ഇതിലും വലിയ പരിമിതി മറികടന്നവരല്ലേ ഞങ്ങൾ. പിന്നാണോ ഈ കുഞ്ഞു കാര്യം. ഇക്കഴിഞ്ഞ ജൂൺ എട്ടിന് കൊല്ലം എടക്കരയിലെ പള്ളിയിൽ വച്ചായിരുന്നു കല്യാണം. നാട്ടാരും വീട്ടാരും ഞങ്ങളെ സ്നേഹിക്കന്നുവരുമുൾപ്പെടെ നൂറ് കണക്കിന് പേരാണ് ഞങ്ങളെ അനുഗ്രഹിക്കാനെത്തിയത്. അതിലും വലുത് വേറെന്തു വേണം. – ഏയ്ഞ്ചൽ ചോദിക്കുന്നു.

കുറ്റം പറച്ചിലുകാരും സഹതാപ സംഘങ്ങളും ആവോളമുണ്ടായിരുന്നു. ഈ തീരുമാനം ഇത്തിരി കടന്നു പോയില്ലേ എന്ന് ചോദിച്ചവർ വരെയുണ്ട്. ആയിരം കുടത്തിന്റെ വായ്മൂടിക്കെട്ടാൻ എളുപ്പമാണ്. ഇജ്ജാതി ടീംസിനെ പറഞ്ഞ് മനസിലാക്കാൻ വല്യ പാടല്ലേ. അതു കൊണ്ട് അക്കൂട്ടങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ പോയില്ല. എനിക്ക് തോന്നുന്ന പെണ്ണിനെ ഞാൻ കെട്ടി. അത്ര തന്നെ. –ജിനിൽ പറഞ്ഞു നിർത്തി.