Saturday 14 April 2018 01:59 PM IST : By സ്വന്തം ലേഖകൻ

വിഷുവർഷം നിങ്ങൾക്ക് എങ്ങനെ? ജ്യോതിഷ പണ്ഡിതൻ ഹരി പത്തനാപുരം ഗണിച്ച സമ്പൂർണ വിഷുഫലം

vishu_astro

അശ്വതി

മുൻവർഷങ്ങളിലെ സമാധാനക്കുറവുകൾ പൊതുവെ  ഈ വിഷുവർഷം പരിഹരിക്കപ്പെടും. തന്ത്രപരമായ  സമീപനം  എല്ലാ കാര്യത്തിലും  പുലർത്താൻ പരിശ്രമിക്കണം.  പൊതുവെ  ഉത്സാഹശീലരും ഊർജസ്വലരുമാണ് നിങ്ങൾ എങ്കിലും മുൻവർഷങ്ങളേക്കാൾ അൽപം തളർച്ച അനുഭവപ്പെടും.  എങ്കിലും തടസ്സങ്ങളെല്ലാം തട്ടിനീക്കി മുന്നേറാൻ സാധിക്കും. ഏതു കാര്യത്തിലും ആലോചിച്ചു മാത്രം തീരുമാനങ്ങൾ എടുക്കാൻ  ഈ വർഷം ശ്രദ്ധിക്കുക.  പെട്ടെന്നു അഭിപ്രായങ്ങൾ  പറയുകയും  തീരുമാനം എടുക്കുകയും  ചെയ്യുന്ന  നിങ്ങളുടെ രീതി നിയന്ത്രിക്കേണ്ടതാണ്.  ജോലി നഷ്ടപ്പെട്ട് വിഷമസ്ഥിതിയിൽ ആയിരുന്നവർക്ക് സ ന്തോഷകരമായ കാര്യങ്ങൾ ജീവിതത്തിൽ ഉണ്ടാകും.  കുടുംബ ജീവിതത്തിൽ അൽപം ആശങ്കയ്ക്കു  സാധ്യതയുള്ളതിനാൽ എല്ലാ കാര്യത്തിലും  സംയമനം പുലർത്തുക. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർധിക്കും.
ദുരഭിമാനവും  പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവവും നിയന്ത്രിക്കാൻ ശ്രമിക്കുക. രാഷ്ട്രീയ പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ  അൽപം ശ്രദ്ധ  പുലർത്തേണ്ടതാണ്. താമസ സ്ഥലമോ ജോലി സ്ഥലമോ മാറേണ്ട സാഹചര്യം ഈ വർഷം ഉണ്ടാകാം. വിദേശത്ത് പോകാൻ ആഗ്രഹിച്ച് കുറേക്കാലമായി വിഷമസ്ഥിതിയിൽ ആയിരുന്നവർക്ക് സന്തോഷകരമായ കാര്യങ്ങൾ ഉണ്ടാകും. വീണ്ടുവിചാരമില്ലാതെ പ്രവർത്തിക്കാതിരിക്കാൻ  ഈ വിഷുവർഷം ശ്രദ്ധിക്കുക.

ദോഷപരിഹാരം: കാഞ്ഞിരം രണ്ടെണ്ണം നട്ടുപിടിപ്പിച്ച് പരിപാലിക്കുക.

ഭരണി

ജോലിസംബന്ധമായ  കാര്യങ്ങളിൽ വിഷമം അനുഭവിച്ചു വന്നവർക്ക് സന്തോഷിക്കാനുള്ള അവസ്ഥ ഈ വിഷുവർഷം  പ്രതീക്ഷിക്കാം. എന്തെങ്കിലും ചെറിയ ആ ഗ്രഹം നടന്നില്ലെങ്കിൽപോലും  അതേക്കുറിച്ച് ആലോചിച്ച്  മനസ്സ്  വിഷമിപ്പിക്കുന്ന സ്വഭാവം  മാറ്റണം. സ്വപ്രയത്നത്താൽ  തന്നെ പല കാര്യങ്ങളും  നേടിയെടുക്കുന്നതിന് ഈ വർഷം നിങ്ങൾക്ക് സാധിക്കും.
മറ്റുള്ളവർക്ക് തോന്നാത്ത പല ആശയങ്ങളും തോ ന്നുമെങ്കിലും അത് മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിക്കാൻ ശ്രമിക്കാറില്ല. ആ ഉൾഭയം മാറ്റാൻ ഈ വർഷം തയാറാകണം. തൊഴിലുമായി ബന്ധപ്പെട്ട്  ധാരാളം യാത്ര ചെയ്യേണ്ടി വരും. തന്മൂലം  ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പൊതുവെ പ്രയോജനം ഉണ്ടാകും. മുൻകോപം നിയന്ത്രിക്കണം. നിങ്ങളുടെ തെറ്റുകൊണ്ട് അല്ലെങ്കിൽപോലും സഹപ്രവർത്തകരുമായുള്ള പ്രശ്നങ്ങൾ വിട്ടുവീഴ്ച ചെയ്ത് പരിഹരിക്കാൻ ശ്രമിക്കുക. പെട്ടെന്ന് അടുത്തു കൂടി ചങ്ങാത്തം  സ്ഥാപിക്കുന്നവർ  ചതിക്കുഴികൾ  ഒരുക്കാൻ സാധ്യത കാണുന്നുണ്ട്. സഹോദരങ്ങളുമായോ സഹോദര സ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യത  കൂടുതലാണ്. ഏതു കാര്യത്തിലും  ആദ്യം ധൃതി കാട്ടിയിട്ട് പിന്നീട് മന്ദഗതിയിൽ  ആകുന്ന സ്വഭാവം  നിങ്ങൾക്കുണ്ട്.  അതിൽ മാറ്റം വരുത്താൻ ശ്രമിക്കുക. ഇടപാടുകൾ കണിശമായി ചെയ്യാൻ ഈ വർഷം ശ്രദ്ധിക്കണം. അധിക ചെലവുകൾ  നിയന്ത്രിക്കണം.  

ദോഷപരിഹാരം: നെല്ലി നാലെണ്ണം  നട്ടുപിടിപ്പിച്ച് പരിപാലിക്കുക.


കാർത്തിക


വിവാഹം  നടക്കാതെ വിഷമസ്ഥിതിയിൽ ആയിരുന്നവർക്ക്  സന്തോഷകരമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. മുട ങ്ങിക്കിടന്ന പല പദ്ധതികളും സമയബന്ധിതമായി തീർക്കും. നിർബന്ധ ബുദ്ധി നിങ്ങൾക്ക് അൽപം കൂടുതലാണ്.  അത് നിയന്ത്രിക്കുക. പറയുന്ന ചില കാര്യങ്ങൾ തെറ്റിധരിക്കപ്പെടാൻ  സാധ്യതയുള്ളതിനാൽ സംസാരരീതിയിൽ ശ്രദ്ധ വേണം. നഷ്ടപ്പെട്ടു എന്നു കരുതിയിരുന്ന  പണം തിരികെ ലഭിക്കും. അർഹമായ അംഗീകാരങ്ങൾക്ക് കാലതാമസം  ഉണ്ടാകും. ജല വിഭവങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്കു നേട്ടം.  
തടസ്സപ്പെട്ടു കിടന്ന ഗൃഹനിർമാണം പൂർത്തിയാകും.  സുതാര്യതയുള്ള സമീപനത്താൽ എതിർപ്പുകളെ അതിജീവിക്കാൻ കഴിയും. കൂട്ടുകച്ചവടങ്ങൾ നടത്തി വരുന്നവർ ചതിക്കുഴികളിൽ പെടാതെ ശ്രദ്ധിക്കണം. ഉപരിപഠനത്തിനു  ശ്രമിക്കുന്നവർക്കു നേട്ടങ്ങൾ ഉണ്ടാകും. വാഹനോപയോഗത്തിൽ കൂടുതൽ ജാഗ്രത പുലർത്തുക. അപവാദം കേൾക്കാൻ സാധ്യത  ഉള്ളതിനാൽ എല്ലാ ബന്ധങ്ങളിലും ഈ  വർഷം കൂടുതൽ ശ്രദ്ധാലുവാകാൻ  ശ്രമിക്കുക. വിശ്വാസയോഗ്യമല്ലാത്ത എല്ലാ സാഹചര്യങ്ങളിൽ നിന്നും  പിന്മാറുക.  ധാരാളം  എതിർപ്പുകളെ  നേരിടേണ്ടിവരുന്ന വർഷമാണ്.  സുതാര്യ സമീപനത്താൽ  ഇവയൊക്കെ അതിജീവിക്കാൻ  കഴിയും.  ഔദ്യോഗിക ജീവിതത്തിൽ കൂടുതൽ ഉയർച്ചകൾ ഉണ്ടാക്കുന്നതിന് സാധിക്കും.  കൂടെക്കൂടെ അഭിപ്രായങ്ങൾ മാറ്റാതിരിക്കാൻ ശ്രമിക്കുക.

ദോഷപരിഹാരം: അത്തി മൂന്നെണ്ണം നട്ടുപിടിപ്പിച്ച് പരിപാലിക്കുക.

രോഹിണി

ഗൃഹനിർമാണത്തിനു ശ്രമിച്ച് കുറെക്കാലമായി തടസ്സങ്ങൾ നേരിടുന്നവർക്ക് ആഗ്രഹ സഫലീകരണത്തിനുള്ള സാഹചര്യം  ഈ വിഷുവർഷം ഉണ്ടാകും. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. ചെറുതായി എന്തെങ്കിലും രോഗം  തോന്നുമ്പോൾ തന്നെ മതിയായ ചികിത്സ തേടുക. ബുദ്ധിപൂർവമായ പ്രവർത്തനം കൊണ്ട് പല നിർണായകമായ സാഹചര്യങ്ങളെയും  അതിജീവിക്കാൻ ഈ വർഷം സാധിക്കും. ആരെയും  വകവച്ചു കൊടുക്കാത്ത സ്വഭാവരീതി ഉണ്ടെങ്കിൽ  അത് നിയന്ത്രിക്കാൻ ശ്രദ്ധിക്കുക.  പല ശത്രുക്കളെയും എതിർപ്പുകളെയും നേരിടേണ്ട സാഹചര്യം ഈ വർഷം ഉണ്ടാകാം. മറ്റുള്ളവർ അപവാദ പ്രചാരണത്തിന് ശ്രമിക്കാനുള്ള സാധ്യത ഉണ്ടാകും.  മനസ്സുപതറാതെ മുന്നോട്ടു പോകുക.  
  കൃഷിമേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്ക്  പ്രയോജനകരമായ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. മുൻകാലങ്ങളിൽ  നിർത്തിവച്ചിരുന്ന  ചില  പദ്ധതികൾ പുനരാരംഭിക്കാൻ സാധിക്കും. ജോലി യിൽ കൂടുതൽ  ഉയർച്ച  കൈവരിക്കാൻ കഴിയും.  വസ്തുതർക്കങ്ങൾ  പരിഹരിക്കാൻ സാധിക്കും.  പിതാവോ പിതൃതുല്യരോ ആയവരെക്കൊണ്ട്  മനസ്സിന് വേദന ഉളവാകുന്ന അവസ്ഥ  ഉണ്ടാകാം. നിങ്ങളുടെ  സ്വഭാവത്തിലുള്ള ചാഞ്ചല്യം  മറ്റുള്ളവർ മുതലാക്കാതിരിക്കാൻ ശ്രദ്ധിക്കുക. വ്യാപാര മേഖലയിൽ  കൂടുതൽ പണം മുടക്കേണ്ട  സാഹചര്യം ഉണ്ടാകും. ഇക്കാര്യത്തിൽ അറിവുള്ളവരുടെ ഉപദേശം തേടാൻ ശ്രമിക്കുക.

ദോഷപരിഹാരം: ഞാവൽ രണ്ടെണ്ണം നട്ടുപിടിപ്പിച്ച് പരിപാലിക്കുക.

മകയിരം

സന്താനമുണ്ടാകാതെ മനോവിഷമം അനുഭവിക്കുന്നവർക്ക് സന്തോഷകരമാണ് ഈ വിഷുവർഷം. സ്ഥിരചിത്തതയോടെ മുന്നേറി ജീവിതത്തിൽ വലിയ വിജയങ്ങൾ കൈവരിക്കാൻ സാധിക്കും. വളർത്തുമൃഗങ്ങളിൽനിന്നോ ഇഴജന്തുക്കളിൽനിന്നോ ഭയം ഉണ്ടാകാം. തെറ്റിധാരണയുടെ പേരിൽ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ പിണങ്ങുന്നതിനുള്ള സാധ്യത ഉണ്ടാകാം.  വക്രബുദ്ധി അല്ലാത്തതിനാൽ  മറ്റുള്ളവരെ ഉള്ളു തുറന്ന് വിശ്വസിക്കുന്ന പ്രകൃതം നിങ്ങൾക്കുണ്ട്. അത് ചതിവിലേക്കും അമളിയിലേക്കും പോകാതിരിക്കാൻ ശ്രദ്ധിക്കുക. ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് പണം ചെലവഴിച്ച് ബാധ്യതകൾ  വരുത്താതിരിക്കാൻ ഈവർഷം ശ്രമിക്കുക.  മനസ്സിൽ വിരോധം സൂക്ഷിക്കുന്ന ചിലരിൽ നിന്നും പല പ്രകാരേണ ഉപദ്രവത്തിനു സാധ്യതകാണുന്നുണ്ട്. കച്ചവടക്കാർക്ക്  വലിയ നേട്ടങ്ങൾ പ്രതീക്ഷിക്കാം.  
കുടുംബജീവിതം അസ്വസ്ഥമാക്കിയിരുന്ന ചില തെറ്റിധാരണകൾ മാറിക്കിട്ടും. തൊഴിലുമായി ബന്ധപ്പെട്ട് ഒട്ടേറെ തടസ്സങ്ങൾ ഉണ്ടാകാം. ആത്മവിശ്വാസത്തോടെ അതിനെയൊക്കെ  അതിജീവിക്കാൻ ശ്രമിക്കുക. രക്തദൂഷ്യരോഗങ്ങൾ ബാധിക്കുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. ലഹരി പദാർഥങ്ങൾക്ക് അ ടിമപ്പെടാതെ ശ്രദ്ധിക്കുക. വിദ്യാഭ്യാസപരമായി കൂടു തൽ പുരോഗതി ഉണ്ടാകും. മറ്റുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ കൂടുതൽ സമയം ചെലവഴിക്കാതിരിക്കുക. കൂട്ടുകെട്ടുകൾ ദൗർബല്യമായി മാറരുത്.

ദോഷപരിഹാരം: കരിങ്ങാലി രണ്ടെണ്ണം നട്ടുപിടിപ്പിച്ച് പരിപാലിക്കുക.


തിരുവാതിര


സാമ്പത്തിക ബാധ്യതകൾ പരിഹരിക്കാൻ സാധിക്കുന്ന വിഷുവർഷമാണ് നിങ്ങൾക്കു  വരാൻ പോകുന്നത്. എത്ര ചെറിയ തുക ചെലവഴിച്ചാലും അത് എഴുതി സൂക്ഷിക്കാൻ ശ്രമിക്കുക. വാഹന സംബന്ധിയായി ഈ വർഷം അത്ര ഗുണകരമല്ലാത്തതിനാൽ യാത്രകളിൽ പ്രത്യേക കരുതലെടുക്കുക. വിദേശത്തു പോകാ ൻ തടസ്സങ്ങൾ നേരിടുന്നവർക്ക് ആഗ്രഹ സഫലീകരണം  പ്രതീക്ഷിക്കാം. ആവശ്യമില്ലാതെ  മറ്റുള്ളവരോട് വാക്കുപറയുന്ന സ്വഭാവം നിയന്ത്രിക്കുക.   
ഒരു കാര്യത്തിലും ഉറച്ചുനിൽക്കാത്ത ഒരു ചഞ്ചല സ്വഭാവം നിങ്ങൾക്കുണ്ട്.  അതു മാറ്റാൻ പരിശ്രമിക്കുക.  സഹനശക്തി നിങ്ങൾക്ക് വളരെ കുറവാണ്. അതും ബുദ്ധിമുട്ട്  ഉണ്ടാക്കും. അതിനാൽ സഹനത്തോടെയും സഹിഷ്ണുതയോടെയും  കാര്യങ്ങൾ െചയ്യാൻ ശ്രദ്ധിക്കുക. മറ്റുള്ളവരുടെ നിയന്ത്രണത്തിൽ കഴിയാതെ സ്വതന്ത്രമായി ജീവിക്കുക എന്ന  ആഗ്രഹം സഫലീകരിക്കും. അതിരു  കവിഞ്ഞ അഭിമാനബോധം കാരണം ആരോടും സഹായം അഭ്യർഥിക്കാത്ത നിങ്ങളുടെ സ്വഭാവ രീതി  മാറ്റാൻ  ശ്രമിക്കുക.  മാനസികമായി നിലനിന്ന സംഘർഷങ്ങൾ  ഒരുപരിധിവരെ മാറ്റാൻ സാധിക്കും. സംഘടനകളിൽ പ്രവർത്തിക്കുന്നവർക്ക് നേതൃഗുണം ഉണ്ടാക്കാൻ കഴിയും. സ്വന്തമായി ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പ്രയോജനകരമായ നേട്ടം പ്രതീക്ഷിക്കാം. ഒന്നിലധികം മേഖലകളിൽ നിന്നും വരുമാനം വന്നു ചേരും.

ദോഷപരിഹാരം: കരിമരം ഒരെണ്ണം നട്ടുപിടിപ്പിച്ച് പരിപാലിക്കുക.

പുണർതം

ഒരിക്കലും നടക്കില്ല  എന്നു കരുതി മനസ്സു കൊണ്ടുപോലും  ഉപേക്ഷിച്ച പദ്ധതികൾ  അപ്രതീക്ഷിതമായി നടപ്പാക്കാൻ സാധിക്കുന്ന വിഷുവർഷമാണ് വരാൻ പോകുന്നത്. പല പ്രകാരത്തിൽ അധികമായ ചെലവുകൾ ഉണ്ടാകാം. തൊഴിൽമേഖലയിൽ മുൻപ് നിലനിന്ന അനിശ്ചിതത്വം മാറിക്കിട്ടും. ഹിതകരമല്ലാത്ത ചില വാർത്തകൾ കേൾക്കാൻ ഇടയാകും. വീട്ടമ്മമാർക്ക് സ ന്തോഷകരമായ കാര്യങ്ങൾ ഉണ്ടാകും. മുൻകോപം നിയന്ത്രിക്കാന്‍ ശ്രമിക്കുക. ദീർഘവീക്ഷണത്തോടെ മാത്രം പണം നിക്ഷേപിക്കാൻ ശ്രദ്ധിക്കുക.
വിദ്യാർഥികൾ ചീത്ത കൂട്ടുകെട്ടുകളിൽ പെടാതിരിക്കുക. പഠനത്തെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. സാഹസികമായ പ്രവൃത്തികളിൽനിന്ന് അകന്നുനിൽക്കാൻ കഴിവതും ശ്രമിക്കുക. പ്രായോഗിക ബുദ്ധിയോടെ കാര്യങ്ങൾ െചയ്യാൻ കഴിവുണ്ട്. അത് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രദ്ധിക്കുക. നല്ലതുപോലെ ചിന്തിച്ചു മാത്രം ഏ തിലും അഭിപ്രായം പറയാൻ ശ്രമിക്കുക. ആലോചനയില്ലാതെ പറയുന്ന കാര്യങ്ങൾ അബദ്ധത്തിൽ കലാശിക്കാനിടയുണ്ട്. സാഹിത്യ– കലാരംഗത്തു പ്രവർത്തിക്കുന്നവർക്കു നേട്ടം. ചെറിയ എതിർപ്പുകൾ ഉയരുമ്പോൾ തന്നെ പ്രവർത്തനങ്ങൾ ഉപേക്ഷിക്കുന്ന ശീലം മാറ്റാൻ ശ്രമിക്കുക. ജാമ്യം നിൽക്കുന്നതുപോലെയുള്ള കാര്യങ്ങളിൽ നിന്നു കഴിവതും അകന്നുനിൽക്കാനും ഈ വിഷുവർഷം  ശ്രമിക്കുക.

ദോഷപരിഹാരം: മുള നാലെണ്ണം നട്ടുപിടിപ്പിച്ച് പരിപാലിക്കുക.

പൂയം

വിദേശത്ത് പോകാൻ ആഗ്രഹിച്ച് കുറച്ചുകാലമായി സാങ്കേതികമായും  മറ്റും തടസ്സങ്ങൾ വന്നിരുന്ന ആളുകൾക്ക് ആഗ്രഹസഫലീകരണത്തിന് ഇടയാകുന്ന വിഷുവർഷമാണ് വരാൻ പോകുന്നത്. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രയോജനകരമായ വർഷമാണ്. നിർഭയമായി മുന്നോട്ടു പോയാൽ ഒട്ടുമിക്ക പ്രവർത്തനങ്ങളും വിജയത്തിൽ എത്തിക്കാൻ കഴിയും. ഭ ക്ഷണകാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്താൻ നോക്കുക.  ഭക്ഷ്യവിഷബാധപോലെയുള്ള കാര്യങ്ങൾക്ക് അടിക്കടി  സാധ്യത കാണുന്നു.
വളരെക്കാലമായി അകന്നു കഴിയുന്ന ചിലർ  പെട്ടെന്ന് അടുത്തു കൂടാൻ  ശ്രമിക്കും. അത് താൽക്കാലിക ലാഭത്തിനോ ചതിക്കുന്നതിനോ എന്ന് നല്ലപോലെ  മനസ്സിലാക്കി പ്രതികരിക്കുക.  വാഗ്ദാനങ്ങളിൽ പെട്ടുള്ള ജീവിതരീതി നിയന്ത്രിക്കാൻ ശ്രമിക്കുക. മറ്റുള്ളവരുടെ  സ്വകാര്യകാര്യങ്ങളിൽ ഇടപെടാതെ നോക്കുക.  മറ്റുള്ളവരെ അനുകരിച്ച് കാര്യങ്ങൾ ചെയ്യാതിരിക്കാ‍ൻ  ശ്രദ്ധിക്കുക.  മാനസികവും ബുദ്ധിപരവുമായ ആക്രമണങ്ങളെ നേരിടേണ്ട സ്ഥിതി ഉണ്ടായേക്കാം. എല്ലാ ബുദ്ധിമുട്ടുകളെയും തരണം ചെയ്ത് ലക്ഷ്യസ്ഥാനത്ത് എത്താൻ നിങ്ങൾക്ക് സാധിക്കും. നയപരമായ നീക്കങ്ങൾക്കൊണ്ട് കാര്യങ്ങൾ സാധ്യതയിൽ എത്തും.  സന്താനങ്ങളെച്ചൊല്ലി ഉത്കണ്ഠ വർധിക്കും.  ഊഹക്കച്ചവടത്തിൽ ചെറിയ നഷ്ടങ്ങൾ സംഭവിക്കാം. ഗൃഹത്തിന്റെ അറ്റകുറ്റപ്പണി നടത്താൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരം ഉണ്ടാകും.

ദോഷപരിഹാരം: അരയാൽ വീടിന് ദോഷമാകാത്ത അകലത്തിൽ രണ്ടെണ്ണം  നട്ടുപിടിപ്പിച്ച്  വളർത്തുക.

ആയില്യം

സമൂഹത്തിൽ മാന്യവും ഉന്നതവുമായ സ്ഥാനമാനങ്ങൾ അലങ്കരിക്കുന്നതിനു സഹായകമായ പല കാര്യങ്ങളും ഈ വിഷുവർഷം ഉണ്ടാകാം. ഒരേസമയം ഒ ട്ടേറെ വിഷയങ്ങളിൽ ഇടപെടാതിരിക്കാൻ ശ്രമിക്കുക.  വളരെ അടുത്തു സഹകരിക്കുന്ന ചില ആളുകളുമായി  തെറ്റിധാരണയുടെ പേരിൽ  അകലാൻ ഇടയുള്ള വർഷമാണിത്. സ്വഭാവത്തിൽ സൗമ്യത വരുത്താൻ ശ്രദ്ധിക്കുക. എടുത്തുചാട്ടം നല്ലതുപോലെ നിയന്ത്രിക്കുക. കിട്ടില്ല എന്ന് കരുതി മനസ്സുകൊണ്ട് ഉപേക്ഷിച്ച ധനം തിരികെ ലഭിക്കും. ജോലി സംബന്ധിയായി  ഉയർച്ച കാത്തിരിക്കുന്നവർക്ക് കുറെയേറെ തടസ്സങ്ങൾക്കുശേഷം അതു  ലഭിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് ഈ വർഷം സാധ്യത ഏറുന്നതിനാൽ ആഡംബരചെലവുകൾ  നിയന്ത്രിക്കുക.  


സർക്കാർ, ഔദ്യോഗിക വിഭാഗങ്ങളിൽ നിന്നും അനുകൂല തീരുമാനങ്ങൾ ഉണ്ടാകാം. വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല തീരുമാനം എ ടുക്കാൻ സാധിക്കും. സാവധാനം മാത്രം ഉന്നതിയിൽ എത്തുന്ന ജീവിതരീതിയാണ് നിങ്ങൾക്ക് എന്നതിനാ ൽ ധൃതി പിടിച്ചുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കുക.  ജീവിത പങ്കാളിയുമായി അഭിപ്രായവ്യത്യാസത്തിന് സാധ്യതയുള്ളതിനാൽ ശ്രദ്ധയോടെ എല്ലാക്കാര്യവും ചെയ്യാൻ ശ്രമിക്കുക. എല്ലാ സാഹചര്യത്തിലും  മനസ്സാന്നിധ്യം കൈവിടാതെ പ്രവർത്തിക്കുക. മറ്റുള്ളവരെ കണ്ണുമടച്ച് വിശ്വസിക്കുന്ന  സ്വഭാവരീതി പലപ്പോഴും  അബദ്ധങ്ങളിൽ ചെന്നു ചാടുന്നതിന് ഇടയാക്കും.

ദോഷപരിഹാരം: നാകമരം ഒരെണ്ണം  നട്ടുപിടിപ്പിച്ച്  പരിപാലിക്കുക.

മകം

കർമമേഖലയിൽ കൂടുതൽ ഉയർച്ചകൾ ഉണ്ടാക്കുന്നതിന് സാധിക്കുന്ന വിഷുവർഷമാണ് വരുന്നത്.  ഏറെ കഷ്ടപ്പെട്ടിട്ടും നടപ്പാക്കാൻ കഴിയാതെ ബുദ്ധിമുട്ടിയിരുന്ന പല പദ്ധതികളും നടപ്പാക്കാൻ സാധിക്കും.   സാമ്പത്തിക ക്രയവിക്രയങ്ങളിൽ  കൂടുതൽ ജാഗ്രത പുലർത്തണം. അടുത്ത ബന്ധുക്കളുടെ ആകസ്മികമായ ദുരിതങ്ങൾ മനസ്സിനെ തളർത്തും.  ഔദ്യോഗിക ജീവിതത്തിൽ ഉത്തരവാദിത്തങ്ങൾ വർധിക്കും.  അത് സ ത്യസന്ധതയോടെ ചെയ്തു തീർക്കാൻ  പരിശ്രമിക്കുക.  ജീവിതത്തിലെ സുപ്രധാനമായ ചില തീരുമാനങ്ങൾ എടുക്കാൻ ഈ വിഷുവർഷം  നിങ്ങൾക്ക് സാധിക്കും. മുൻകോപം മൂലമുള്ള സംസാരം അൽപം നിയന്ത്രിക്കാൻ ശ്രദ്ധിക്കുക.  
ആത്മാർഥത കൊണ്ടാണെങ്കിൽ പോലും നിങ്ങൾ പറയുന്ന ചില കാര്യങ്ങൾ മറ്റുള്ളവർ തെറ്റിദ്ധരിക്കാൻ ഇടയുണ്ട്.  ആരുടെയും സഹായം സ്വീകരിക്കാതെ  ഉന്നതിയിൽ എത്തണമെന്ന ചിന്താഗതി  ഉള്ളതിനാൽ മറ്റുള്ളവരോട് സഹായം ചോദിക്കാൻ നിങ്ങൾ മടിക്കാറുണ്ട്. അത് പലപ്പോഴും  കിട്ടേണ്ട അവസരങ്ങൾ  ഇ ല്ലാതാക്കും എന്നതിനാൽ ദുരഭിമാനം  ഉപേക്ഷിക്കും.  ലഹരിവസ്തുക്കളിലുള്ള  ആസക്തി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും.  ഭൂമിയിടപാടിലൂടെ ലാഭമുണ്ടാക്കാൻ സാധിക്കും.  ആവശ്യമില്ലാത്ത ചിന്തകൾക്ക് കടിഞ്ഞാൺ ഇടാൻ ശ്രമിക്കുക.  ഉന്നതസ്ഥാനീയരുമായി ബന്ധം സ്ഥാപിക്കുന്നതിനു സാധിക്കും.  വിദേശ ധനാഗമനത്തിനുള്ള സാഹചര്യമുണ്ടാകാം.

ദോഷപരിഹാരം: പേരാൽ ഒരെണ്ണം വീടിന് ദോഷമാകാത്ത അകലത്തിൽ നട്ടുപിടിപ്പിച്ച് വളർത്തുക.

പൂരം

കൃഷി മേഖലയുമായി ബന്ധപ്പെട്ടു  പ്രവർത്തിക്കുന്നവർക്കു കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കും. വ്യക്തിപരമായി നടക്കേണ്ട പല കാര്യങ്ങളിലും തടസ്സങ്ങൾ ഉണ്ടാകാം. സഹപ്രവർത്തകരുമായി എപ്പോഴും നല്ല ബന്ധം തുടരാൻ ശ്രമിക്കുക. ഏറ്റെടുത്ത  പ്രവ ർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയും. കുറേക്കാലമായി മനസ്സിനെ വല്ലാതെ അലട്ടിയിരുന്ന പല കാര്യങ്ങൾക്കും പരിഹാരം ഉണ്ടാക്കാൻ സാധിക്കും. വിദ്യാർഥികൾക്കു പഠനത്തിൽ അലസതയുണ്ടാകാൻ ഇടയുണ്ട്.  മോശം കൂട്ടുകെട്ടുകളിൽ പെടാതെ ശ്രദ്ധിക്കുക.  അമിതമായ ആവേശവും എടുത്തു ചാട്ടവും നിയന്ത്രിക്കാൻ ശ്രമിക്കുക.  
ഏതു ചുറ്റുപാടിലും  പതറാതെ  മുന്നോട്ടു പോകാ ൻ ശ്രമിക്കുക. മുടങ്ങിക്കിടന്ന നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ സാധിക്കും. കുടുംബകാര്യങ്ങളിൽ ശ്രദ്ധ കുറയുന്നതുമൂലം  ജീവിതപങ്കാളിയുമായി  അഭിപ്രായ വ്യത്യാസം ഉണ്ടാകാം.  ലളിതമായ ജീവിതശൈലി പാലിക്കാൻ ശ്രമിക്കുന്നത് ഗുണഫലങ്ങൾ നൽകും. ചില യാത്രകൾ അവസാന നിമിഷം മാറ്റി വയ്ക്കേണ്ട സ്ഥിതി ഉണ്ടാകാം. പൊതു സേവന രംഗത്ത്  പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. ബാഹ്യപ്രേരണകൾ ഉണ്ടാകുമെങ്കിലും വിദഗ്ധ ഉപദേശം തേടാതെ ഒന്നിലും  പണം മുടക്കാതെ നോക്കുക. കൂട്ടുകച്ചവടം നടത്തുന്നവർ അലസത ഉപേക്ഷിക്കണം.  ചില ആരോപണങ്ങളെ നേരിടേണ്ട സാഹചര്യം  ഈ വർഷം ഉണ്ടാകാം.

ദോഷപരിഹാരം: ചമത (പ്ലാശ്) ഒരെണ്ണം നട്ടുപിടിപ്പിച്ച് പരിപാലിക്കുക.

ഉത്രം


ധീരമായ തീരുമാനങ്ങൾ എടുക്കുന്നതിനു സാധിക്കുന്ന  വിഷുവർഷമാണ് വരാൻ പോകുന്നത്. അയൽക്കാരുമായി  സൗഹാർദപരമായ ബന്ധം തുടരാൻ ശ്രമം നടത്തുക. തെറ്റിദ്ധാരണയുടെ പേരിൽ ആരുമായും കലഹിക്കാതിരിക്കുക. മറ്റുള്ളവരെ സ്വന്തം വഴിക്ക് കൊണ്ടുവരുന്നതിനുള്ള കഴിവ്  നിങ്ങൾക്കുള്ളതാണ്. അ ത് നേരായ രീതിയിൽ ഉപയോഗപ്പെടുത്താൻ ഈ വർഷം ശ്രമിക്കുക. ചെറിയ തോതിൽ മുറിവ് പറ്റുന്നതിനും വാഹന സംബന്ധിയായും  അത്ര നല്ലതല്ലാത്തതിനാൽ അശ്രദ്ധയോടെ ഒരു കാര്യവും  െചയ്യാതിരിക്കാൻ  ശ്രദ്ധിക്കുക. ഒറ്റയടിക്ക്  വലിയ തുക സമ്പാദിക്കാം എന്ന  തരത്തിൽ മോഹനവാഗ്ദാനങ്ങളുമായി ആളുകൾ അടുത്തു കൂടാൻ ശ്രമിക്കും. അത്തരക്കാരെ അകറ്റി നിർത്തുക.   
രഹസ്യവും പരസ്യവുമായ കുറെയേറെ ബുദ്ധിമുട്ടുകളെ ഈ വർഷം നേരിടേണ്ടി വന്നേക്കാം.  മനഃസാന്നിധ്യം കൈവിടാതെ മുന്നേറാൻ പരിശ്രമിക്കുക.  സ്വത്ത് സംബന്ധിയായ കേസുകൾ ഗുണകരമായ വഴിത്തിരിവിൽ എത്തിച്ചേരുന്നതിനുള്ള സാധ്യത ഈ വർഷം ഉണ്ടാകാം.  ഭംഗിയും കൗതുകവുമുള്ള ചില വസ്തുക്കൾ അപ്രതീക്ഷിത സമ്മാനമായി ലഭിക്കാം. പല കാര്യങ്ങളും പാതിവഴിയിൽ ഉപേക്ഷിക്കുന്ന ശീലം നിങ്ങ ൾക്കുണ്ട്.  അതു മാറ്റാൻ ഈ വർഷം ശ്രമിക്കുന്നതു നേട്ടമാണ്. കുടുംബത്തിന്റെ ചുമതലകൾ ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകും. എല്ലാ കാര്യത്തിലും കൂടുതൽ അടുക്കും ചിട്ടയും പുലർത്താൻ ശ്രമിക്കുക.

ദോഷപരിഹാരം: ഇത്തി മൂന്നെണ്ണം നട്ടുപിടിപ്പിച്ച് വ ളർത്തുക.

അത്തം

വസ്തു സംബന്ധിയായി ഉണ്ടായിരുന്ന മാനസിക വിഷമങ്ങൾ പരിഹരിക്കാൻ സാധിക്കുന്ന വിഷുവർഷമാണ് വരുന്നത്. തൊഴിൽരംഗത്ത് ഉയരുന്നതിനുള്ള അവസരങ്ങൾ ലഭിക്കും. സത്യവും ധർമവും  കൈവിട്ടുകൊണ്ടുള്ള ഒരു പ്രവൃത്തിയിലും ഏർപ്പെടാതെ ശ്രദ്ധിക്കുക. കുടുംബ അന്തരീക്ഷത്തിൽ നിലനിന്നിരുന്ന കലഹങ്ങൾ പരിഹരിക്കുന്നതിന് സാധിക്കുന്ന വർഷമാണിത്. പല കാര്യങ്ങളിലും  ധീരമായ  തീരുമാനങ്ങൾ എടുക്കാൻ ഈ വർഷം സാധിക്കും. വിലപ്പെട്ട േരഖകളിൽ  ഒപ്പു വയ്ക്കേണ്ട  സാഹചര്യത്തിൽ  കൂടുതൽ ജാഗ്രത പുലർത്തുക. തൊഴിൽമേഖലയിൽ നിന്നു കൂടുതൽ വരുമാനം ഉണ്ടാക്കാൻ കഴിയും.  
വിവാഹാലോചന സംബന്ധിച്ച് കുറച്ചു നാളായി നിന്നിരുന്ന അവ്യക്തതകൾ പരിഹരിക്കാൻ സാധിക്കും. ചുറ്റുപാടുകൾ നോക്കാതെ സംസാരിക്കുന്ന ശീലം ഉ ണ്ടെങ്കിൽ  നിയന്ത്രിക്കുക.  ഇല്ലെങ്കിൽ കുടുംബജീവിതത്തെ തന്നെ അത് പ്രതികൂലമായി ബാധിച്ചേക്കാം.  ചെറിയ കാര്യങ്ങൾക്കു  തന്നെ നിരാശ ബാധിക്കുന്ന സ്വഭാവരീതി മാറ്റാൻ ശ്രമിക്കുക.  ആരും അറിയാതെ അൽപം പണം സമ്പാദിച്ചു വയ്ക്കാൻ ശ്രമിക്കുക. അത്യാവശ്യ ഘട്ടങ്ങളിൽ സാധ്യതകൾ എല്ലാം  ഉണ്ടെങ്കിലും  പണം ലഭിക്കാത്ത സാഹചര്യം ഉണ്ടാകും. നിയന്ത്രണമില്ലാത്ത ജീവിതചര്യകൾ മാറ്റാൻ ശ്രമിക്കുക. മാനസികമായി അലട്ടിയിരുന്ന  പ്രശ്നങ്ങൾക്ക് പരിഹാരം  കാണാൻ കഴിയും.   ഗൃഹനിർമാണം ആരംഭിക്കാൻ  ആഗ്രഹിക്കുന്നവർക്ക് അനുകൂല ഫലം പ്രതീക്ഷിക്കാം.

ദോഷപരിഹാരം: അമ്പഴം  രണ്ടെണ്ണം നട്ടുപിടിപ്പിച്ച് പ രിപാലിക്കുക.

ചിത്തിര

തടസ്സങ്ങളെ അതിജീവിച്ച് മുന്നോട്ട് പോകാൻ ശ്രദ്ധിക്കുക. അത്  ഈ വിഷുവർഷം നിങ്ങൾക്ക് പ്രയോജനം നൽകും.  ചെറിയ കാര്യത്തിന് തന്നെ ആശങ്ക ഉണ്ടാകുന്ന സ്വഭാവരീതി നിങ്ങൾക്കുണ്ട്. അത്  മാറ്റാൻ പരിശ്രമിക്കുക. മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ അധികം ഇടപെടാതിരിക്കാൻ ശ്രമിക്കുക. സംഘടനാ  തലത്തിൽ പ്രവർത്തിക്കുന്നവർക്ക് കൂടുതൽ ഉയർച്ച ഉണ്ടാകാം. തർക്ക വിഷയങ്ങളിൽ വിജയം കൈവരിക്കാൻ നിങ്ങൾക്കു സാധിക്കും. മറ്റുള്ളവർക്കു വേദന ഉളവാക്കുന്നതും ദ്രോഹപരവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. എല്ലാവരെയും അന്ധമായി   വിശ്വസിക്കാതിരിക്കാൻ നോക്കുക.  തൊഴിൽമേഖല കൂടുതൽ പുഷ്ടിപ്പെടും.  വസ്തു വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ നേട്ടങ്ങൾ പ്രതീക്ഷിക്കാം.  കുടുംബജീവിതം കുറേക്കാലമായി അസ്വസ്ഥമാക്കിയിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയും.   
പുതിയ വ്യവസായം തുടങ്ങാൻ   ആഗ്രഹിക്കുന്നവർക്ക്  അപ്രതീക്ഷിത തടസ്സങ്ങൾ വർധിക്കും.  ആതുര ശുശ്രൂഷാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കുന്നതിന് സാധിക്കും. എടുത്തു ചാട്ടം കുറയ്ക്കാൻ പരിശ്രമിക്കുക. കുറേക്കാലമായി ജോലി സംബന്ധിച്ചുള്ള ശ്രമങ്ങൾ തടസ്സത്തിൽ കലാശിച്ചിരുന്നവർക്ക് പ്രതീക്ഷയ്ക്കു വക നൽകുന്ന വർഷമാണ്.  മോശം സുഹൃദ്ബന്ധങ്ങളിൽ പെടാതെ ശ്രദ്ധിക്കുക.

ദോഷപരിഹാരം: കൂവളം നാലെണ്ണം വീടിനു സമീപം നട്ടുപിടിപ്പിച്ച് പരിപാലിക്കുക.

ചോതി

കലാ–കായിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അഭിമാനകരമായ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്ന  വിഷുവർഷമാണ് വരാൻ പോകുന്നത്. മറ്റുള്ളവരോട്  അഹിതമായോ  പിണങ്ങുന്ന തരത്തിലോ കഴിവതും സംസാരിക്കാതിരിക്കാൻ ശ്രമിക്കുക. പൊതുവേ നയപരമായ സമീപനം സ്വീകരിക്കുക. സഹായം അഭ്യർഥിച്ച് ആരെത്തിയാലും അവരെ സഹായിക്കുന്ന രീതി നിങ്ങൾക്കുണ്ട്. അർഹിക്കുന്ന കൈകളിൽത്തന്നെയാണോ സഹായം എത്തുന്നത് എന്ന് ശ്രദ്ധിക്കുക. ഏതു കാര്യത്തെയും നിഷ്പക്ഷമായി വിലയിരുത്താൻ ശ്രമിക്കുക. വിപരീത പരിസ്ഥിതികളിൽ  മനസ്സ് പതറുന്ന സ്വഭാവരീതി മാറ്റാൻ  ഉതകുന്ന പരിശ്രമങ്ങൾ നടത്തുക.
 മിക്കപ്പോഴും മറ്റുള്ളവരുടെ  പിന്തുണ ആഗ്രഹിക്കുന്ന ശീലം  നിങ്ങളിലുണ്ട്. സ്വന്തം കാലിൽ നിൽക്കുവാനായി  പരിശ്രമിക്കേണ്ടത് ഈ വർഷം അത്യാവശ്യമാണ്.  മുൻപ് പരാജയപ്പെട്ട ചില പ്രവർത്തനങ്ങളിൽ സ്ഥിരചിത്തതയോടെ ഇടപെട്ടാൽ തീർച്ചയായും വിജയം ലഭിക്കും. നിർമാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന  ആളുകൾക്ക് കുറച്ചുനാളായി ഉണ്ടായിരുന്ന അസ്വസ്ഥതകളും തടസ്സങ്ങളും ഒരു പരിധി വരെ  മാറിക്കിട്ടുന്നതിന് ഈ വർഷം ഇടയുണ്ട്.  ജോലിയുമായി ബന്ധപ്പെട്ട് കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം  ലഭിക്കും.  പെട്ടെന്നുള്ള ആവേശത്തിൽ വാഗ്ദാനങ്ങൾ നൽകാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് വിചാരിക്കാത്ത ഫലങ്ങൾക്ക് കാരണമാകും.

ദോഷപരിഹാരം: നീർമരുത് രണ്ടെണ്ണം നട്ടുപിടിപ്പിച്ച് പരിപാലിക്കുക.

വിശാഖം

വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്ന വിഷുവർഷമാണിത്. സത്യപ്രിയർ ആയതു കാരണം ഉള്ളു മറച്ചു വയ്ക്കാതെ എല്ലാ കാര്യങ്ങളും  ചുറ്റുമുള്ളവരോട്  പറയുന്ന സ്വഭാവരീതി നിയന്ത്രിക്കാൻ  നോക്കുക. ഇത്  ശത്രുത ക്ഷണിച്ചു വരുത്തും.  ഉന്നത വിദ്യാഭ്യാസത്തിനു ശ്രമിക്കുന്നവർക്ക് അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം.  നിർബന്ധ ബുദ്ധി അൽപം   കൂടുതലാണ്.  അത്  നിയന്ത്രിക്കാൻ  ശ്രമിക്കുന്നത് കാര്യവിജയത്തിനു വഴിയൊരുക്കും.  
മാനസിക സമ്മർദങ്ങൾ കുറയ്ക്കാനെന്ന വ്യാജേന ലഹരിക്ക് അടിപ്പെടാതിരിക്കാൻ ശ്രമിക്കുക.  അധ്യാപക വൃത്തിയിൽ ഉള്ളവർക്ക് ശോഭിക്കാൻ കഴിയും.  ചെറിയ എതിർപ്പുകളുണ്ടായാൽപോലും പ്രവർത്തനം  നിർത്താൻ നിങ്ങൾ ശ്രമിക്കാറുണ്ട്. അത്തരം രീതികൾ നിയന്ത്രിക്കുക. സാഹസികമായ കർമങ്ങൾ ചെയ്യാതിരിക്കാൻ ഈ വർഷം ശ്രമിക്കുക.  കലാകാരന്മാർക്ക് അവസരങ്ങൾ വർധിക്കും.  മറ്റുള്ളവരുടെ കാര്യങ്ങളിൽ അമിതമായി ഇടപെടാതിരിക്കാൻ ശ്രമിക്കുക. വിദേശത്ത് തൊഴിലിനു ശ്രമിക്കുന്നവർക്ക് ഈ വർഷം സന്തോഷകരമായ അനുഭവം ഉണ്ടാകാം. വാഹന ഉപയോഗത്തിൽ കൂടുതൽ ശ്രദ്ധ പുലർത്താൻ ശ്രമിക്കുക. ഒന്നിലധികം ഉത്തരവാദിത്തങ്ങൾ ഒരുസമയം ഏറ്റെടുക്കാതിരിക്കാൻ ശ്രമിക്കുക.  അസാധ്യം എന്നു വിചാരിക്കുന്ന കാര്യങ്ങൾ നടന്നു കിട്ടും.

ദോഷപരിഹാരം: വയ്യങ്കത വൃക്ഷം ഒരെണ്ണം നട്ടു പിടിപ്പിച്ച് പരിപാലിക്കുക.

അനിഴം

കുറേക്കാലമായി മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹങ്ങൾ സാധിച്ചെടുക്കാൻ ഈ വിഷുവർഷം ഇടയാകും. വിവാഹസംബന്ധിയായ കാര്യങ്ങളിൽ തീരുമാനം എടുക്കാതെ കുറേക്കാലമായി വിഷമിച്ചു വരുന്നവർക്ക് അനുകൂലമായ സ്ഥിതി ഉണ്ടാകും. സാമുദായിക സംഘടനാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് കൂടുതൽ ഉയർച്ച ഉണ്ടാകും. അസാധ്യം എന്നു വിചാരിച്ചിരുന്ന ചില കാര്യങ്ങൾ  നടന്നുകിട്ടും. ചില ഉത്തരവാദിത്തങ്ങൾ സ്വയം ഏറ്റെടുത്ത് പ്രവർത്തിക്കാൻ സാധിക്കും.  സാമ്പത്തികമായുണ്ടായിരുന്ന ബാധ്യതകൾ കുറയ്ക്കാൻ കഴിയും.  
അശ്രദ്ധമൂലം ചില നല്ല അവസരങ്ങൾ നഷ്ടപ്പെട്ടു പോകാൻ ഇടയുണ്ട്.  സന്താനങ്ങളുടെ കാര്യത്തിൽ  കൂടുതൽ ശ്രദ്ധ പുലർത്താൻ പരിശ്രമിക്കുക. ജോലിയുമായി ബന്ധപ്പെട്ട് പുതിയ ചില സാധ്യതകൾ ഉണ്ടാകും.  ചെലവുകൾ നിയന്ത്രിക്കാൻ ശ്രമിക്കുക. സുതാര്യതയോടെയുള്ള സമീപനത്താൽ എതിർപ്പുകളെ അതിജീവിക്കാൻ കഴിയും. വിശ്വാസയോഗ്യമല്ലാത്ത  ഏത് സാഹചര്യത്തിൽ നിന്നും പിന്മാറാൻ ശ്രമിക്കുക.  പെട്ടെന്ന്  അടുത്തു കൂടി സൗഹൃദം സ്ഥാപിക്കാൻ എത്തുന്ന ആളുകളെ നിയന്ത്രിക്കുക. ജീവിതപങ്കാളിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ കഴിയും. അഗ്നിയിൽ നിന്ന്  ഉപദ്രവം  ഉണ്ടാകാൻ ഇടയുണ്ട്.  കൂട്ടുകച്ചവടങ്ങൾ  നടത്തുന്നവർക്ക് പ്രയോജനം ഉണ്ടാകും.

ദോഷപരിഹാരം: ഇലഞ്ഞി രണ്ടെണ്ണം വീടിന് ദൂരെ നട്ടുപിടിപ്പിച്ച് പരിപാലിക്കുക.

തൃക്കേട്ട


ആരോഗ്യപരമായി ഉണ്ടായിരുന്ന  പ്രശ്നങ്ങൾക്ക് അ ൽപം മാറ്റം ഉണ്ടാകുന്നതാണ് ഈ വിഷുവർഷം. അമിതമായ കായികാധ്വാനം  അൽപം കുറയ്ക്കാൻ ഈ വർഷം  ശ്രമിക്കണം. രാഷ്ട്രീയ പൊതുരംഗങ്ങളിൽ  പ്രവർത്തിക്കുന്നവർ ഏറെ എതിർപ്പുകൾ നേരിടേണ്ടി വന്നേക്കാം. എന്തു കാര്യവും സുതാര്യമായും  സമയനിഷ്ഠയോടെയും  ചെയ്തു തീർക്കാൻ  ഈ വിഷുവർഷം ശ്രമിക്കുക. ഏതു കാര്യത്തിൽ അഭിപ്രായം പറയേണ്ടി വരുമ്പോഴും  നല്ലതുപോലെ ആലോചിച്ചശേഷം മാത്രം സംസാരിക്കാൻ ശ്രദ്ധിക്കുക.  
വിദ്യാർഥികൾക്ക് അലസത വർധിക്കാൻ ഇടയുണ്ട്.  ലാഘവ ബുദ്ധിയോടെ ഒരു കാര്യവും ചെയ്യരുത്.  മേലധികാരികൾ ഏൽപിക്കുന്ന ജോലികൾ സത്യസന്ധതയോടെയും കൃത്യമായും  ചെയ്തു തീർക്കാൻ ശ്രമിക്കുക. കച്ചവടസംബന്ധമായ രഹസ്യങ്ങൾ സദസ്സുകളിൽ പറയാതിരിക്കാൻ ശ്രദ്ധിക്കുക. ചതിവ് സംഭവിക്കാൻ  ഈ വർഷം സാധ്യത കൂടുതലായി   കാണുന്നുണ്ട്.  വളരെ അടുത്തു സഹകരിച്ചിരുന്നവർ തെറ്റിദ്ധാരണയുടെ പേരിൽ അകന്നു പോകാൻ സാധ്യതയുണ്ട്.  സംസാരരീതി നിയന്ത്രിക്കുക.  പുതിയ ജോലിക്കു ശ്രമിക്കുന്നവർക്ക്  നിർണായകമായ പുരോഗതി ഉണ്ടാകും.  കോടതി കേസുകൾ ഒത്തുതീർപ്പിലൂടെ പരിഹരിക്കാൻ സാധിക്കും.  പിടിവാശിയുടെ പേരിൽ കാര്യങ്ങ ൾ നീട്ടിക്കൊണ്ടു പോകാതെ നമ്മുടെ ഭാഗത്തു നിന്നുകൂടി വിട്ടുവീഴ്ചകൾ െചയ്യാൻ ശ്രമിക്കുക.

ദോഷപരിഹാരം: വെട്ടിവൃക്ഷം രണ്ടെണ്ണം നട്ടുപിടിപ്പിച്ച് പരിപാലിക്കുക.

 

മൂലം

വിദ്യാഭ്യാസത്തിൽ ഗുണകരമായ നേട്ടങ്ങൾ ഉണ്ടാക്കുന്നതിനു സാധിക്കുന്ന വിഷുവർഷമാണ്. വിദേശത്തു ജോലി അന്വേഷിച്ച് കുറേക്കാലമായി തടസ്സങ്ങൾ നേരിട്ടു വന്നവർക്ക് നേട്ടങ്ങൾ ഉണ്ടാകും. രക്തസമ്മർദത്താലുള്ള രോഗങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത കാണുന്നു.  ആരോഗ്യ കാര്യത്തിൽ അൽപം  കൂടി  ശ്രദ്ധപുലർത്താൻ  പരിശ്രമിക്കുക. സാമ്പത്തികമായ ചില കഷ്ടനഷ്ടങ്ങൾ ഉണ്ടാകാൻ  സാധ്യത കൂടുതലാണ്.  ചെലവുകൾ നിയന്ത്രിക്കുക. ആവശ്യമില്ലാത്ത  നിക്ഷേപങ്ങളിൽനിന്നും പിന്മാറാൻ  ശ്രമിക്കുക.
ഉദ്ദേശിക്കുന്ന പല കാര്യങ്ങളും അൽപം നീട്ടി വ യ്ക്കേണ്ട സാഹചര്യം  ഉണ്ടാകാം. മനസ്സ് പതറാതെ മുന്നോട്ടു പോകാൻ ശ്രമിക്കുക. വിവാഹ കാര്യങ്ങളിൽ അനുകൂലമായ തീരുമാനം  എടുക്കാൻ സാധിക്കും.  തെറ്റിധാരണയുടെ പേരിൽ കുടുംബബന്ധത്തിൽ വിള്ളലുകൾ വീഴാതെ നോക്കുക. ഏതു തീരുമാനം എടുക്കേണ്ടി വരുമ്പോഴും അതേപ്പറ്റി നല്ലതുപോലെ ചിന്തിക്കാൻ ശ്രമിക്കുക.  ഔദ്യോഗിക ജീവിതത്തിൽ ഉയർച്ചയുമായി ബന്ധപ്പെട്ട്  നിന്നിരുന്ന തടസ്സങ്ങൾ ഒരു പരിധി വരെ മാറിക്കിട്ടും. മുടങ്ങിക്കിടന്ന പല പദ്ധതികളും  പൂർത്തിയാക്കാൻ സാധിക്കും. സർക്കാരിൽ നിന്നു മികച്ച ആനുകൂല്യങ്ങൾ  ഈ വർഷം  പ്രതീക്ഷിക്കാം.  മത്സരപരീക്ഷകളെ  അഭിമുഖീകരിക്കാൻ  പോകുന്നവർ സാധാരണ ഗതിയിലുള്ള തയാറെടുപ്പിനേക്കാൾ അൽപം കൂടി പരിശ്രമം നടത്തുക.

ദോഷപരിഹാരം: വെള്ള ൈപൻ വീടിന്റെ ഏതെങ്കിലും ദിക്കിൽ നട്ടുപിടിപ്പിച്ച് പരിപാലിക്കുക.


പൂരാടം

സാമ്പത്തികമായി കൂടുതൽ അഭിവൃദ്ധി പ്രാപിക്കുന്നതിനു സാധിക്കുന്ന വിഷുവർഷമാണ് വരാൻ പോകുന്നത്.  കുടുംബജീവിതത്തിൽ കുറേക്കാലമായി ഉണ്ടായിരുന്ന അസ്വാരസ്യങ്ങൾ പരിഹരിക്കുന്നതിനു  സാധിക്കും. ഏർപ്പെടുന്ന കാര്യങ്ങളിൽ എല്ലാം ആദ്യം  അൽപം പരാജയം ഉണ്ടായേക്കാം. ഔദ്യോഗിക രംഗത്തെ അസ്വസ്ഥതകൾ അൽപം വർധിക്കും. സഹപ്രവർത്തകരുമായി നല്ല ബന്ധം സ്ഥാപിച്ച്  മുന്നേറാൻ ശ്രമിക്കുക.  
അപവാദങ്ങൾ കേൾക്കാൻ സാധ്യതയുള്ളതിനാ ൽ പെട്ടെന്ന് അടുത്തുകൂടി സൗഹൃദം സ്ഥാപിക്കാൻ എത്തുന്നവരെ  അകറ്റി നിർത്തുക.  കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് മികച്ച അവസരങ്ങൾ വന്നുചേരും.  ജാമ്യം നിൽക്കുന്നതുപോലെയുള്ള കാര്യങ്ങളിൽ നിന്നും അകന്നു നിൽക്കാൻ  ശ്രമിക്കുക. നീതിയുക്തമല്ലാത്ത സംസാരരീതി നല്ല അവസരങ്ങൾ ലഭിക്കാനുള്ള സാഹചര്യങ്ങൾ നഷ്ടപ്പെടുത്തും. അർഹമായ ചില സ്വത്തുക്കൾ ലഭിക്കുന്നതിനായി നിയമപരമായ പോരാട്ടം നടത്തേണ്ടി വന്നേക്കാം. പുതിയ സംരംഭങ്ങ ൾക്കായി പണം മുടക്കാൻ ആഗ്രഹിക്കുന്നവർ വിദഗ്ധ ഉപദേശവും നിർദേശവും സ്വീകരിക്കാൻ ശ്രദ്ധിക്കുക.  ഉദ്ദേശിച്ച രീതിയിൽ ഉപരിപഠനം നടത്തുന്നതിന് അൽപം  തടസ്സവും  താമസവും ഉണ്ടാകും.  ആത്മാർഥമായി പ്രവർത്തിച്ചാൽ അത് പുതിയ ചില അവസരങ്ങൾ ലഭിക്കുന്നതിന് ഇടയാക്കും. അതിരുകടന്ന ആത്മവിശ്വാസം മൂലം ചില അബദ്ധങ്ങൾ സംഭവിക്കാൻ ഇടയുണ്ട്.

ദോഷപരിഹാരം: വഞ്ചിമരം വീടിന് ദോഷമാകാത്ത അകലത്തിൽ നട്ടുപിടിപ്പിച്ച് വളർത്തുക.

 

ഉത്രാടം

കുറേക്കാലമായി മനസ്സിനെ അലട്ടിയിരുന്ന ചില കാര്യങ്ങളിൽ നിന്നും  മോചനമുണ്ടാകുന്നതിന്  ഇടയായി  തീരുന്ന വിഷുവർഷമാണിത്. അൽപം യാത്രാക്ലേശ വും ചുമതലയും വർധിക്കുന്ന രീതിയിൽ ജോലിയിൽ മാറ്റം  ഉണ്ടാകാൻ  സാധ്യതയുണ്ട്.  ഊഹക്കച്ചവടം പോലെയുള്ള കാര്യങ്ങളിൽ  സാമ്പത്തിക നഷ്ടം  ഉണ്ടാകാതെ നോക്കുക.  സാമ്പത്തിക ബുദ്ധിമുട്ടുകൾ അതിജീവിക്കാൻ ബദൽ മാർഗങ്ങൾ തേടാൻ ശ്രമിക്കുക.  പരീക്ഷകളെ  നേരിടാൻ തയാറെടുക്കുന്നവർ ആത്മവിശ്വാസം  നഷ്ടപ്പെടാതെ പരിശ്രമിക്കുക.  
ചെയ്യാത്ത ചില കുറ്റങ്ങളുടെ പേരിൽ ആരോപണം ഉണ്ടാകാൻ ഇടയുണ്ട്. അത്തരം കാര്യങ്ങളിൽ ‍ മനസ്സ് പതറാതെ നോക്കുക.  വ്യവസ്ഥകൾക്കെതിരെ പ്രവർത്തിക്കാൻ തയാറാകാത്തതിനാൽ കൂട്ടുേചർന്നുള്ള സംരംഭങ്ങളിൽ അസ്വാരസ്യങ്ങൾ ഉണ്ടാകും. സമ്മാന പദ്ധതികൾ പോലെയുള്ള കാര്യങ്ങളിൽ നിന്നു നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കും. പ്രവൃത്തി മേഖലയിലെ  പോരായ്മകൾ മനസ്സിലാക്കി തിരുത്താൻ ശ്രമിക്കുക. വിമർശനങ്ങളെ  അതിന്റേതായ അർഥത്തിൽ  ഉൾക്കൊള്ളാൻ ശ്രമിക്കുക. ഉപകാരം  കൈപ്പറ്റിയവരിൽ നിന്നു തന്നെ  ഉപദ്രവങ്ങൾ വന്നുചേരാൻ ഇടയുണ്ട്. അനുഭവങ്ങളിൽ നിന്നു പാഠമുൾക്കൊണ്ട് പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുക. ചില പ്രത്യേക സാഹചര്യങ്ങളാൽ കുടുംബത്തിൽ നിന്നു മാറിത്താമസിക്കേണ്ട സ്ഥിതി ഉണ്ടാകാം.  ആവശ്യമില്ലാതെയുള്ള ഉൾഭീതി ഒഴിവാക്കുക.

ദോഷപരിഹാരം: പ്ലാവ് ഓരോന്ന്  വീടിന്റെ വടക്ക്, തെക്ക്,പടിഞ്ഞാറ് ഭാഗങ്ങളിൽ നട്ടുപിടിപ്പിച്ച് വളർത്തുക.

 

തിരുവോണം

 

ദാമ്പത്യജീവിതത്തിൽ സന്തോഷകരമായ അനുഭവങ്ങൾ പ്രതീക്ഷിക്കാവുന്ന വിഷുവർഷമാണിത്. ഏത് സാമ്പത്തിക ഇടപാടിലും കണിശത പുലർത്താൻ ശ്രമിക്കുക.  വ്യാപാര രംഗം കൂടുതൽ വിപുലീകരിക്കുന്നതിനു സാധിക്കും. തൊഴിൽരംഗത്ത് മുമ്പത്തേക്കാൾ കൂടുതൽ ബുദ്ധിസാമർഥ്യം പ്രകടിപ്പിക്കാൻ ശ്രമിക്കുക. ദീർഘദൂര യാത്രയിൽ വിലപിടിച്ച സാധനങ്ങൾ ന ഷ്ടപ്പെടാൻ സാധ്യതയുണ്ട്. കൂടുതൽ ജാഗ്രത പുലർത്തുക. നിർമാണ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്കു മുടങ്ങിക്കിടക്കുന്ന പദ്ധതികൾ മുഴുമിപ്പിക്കാൻ കഴിയും.
 സന്താനങ്ങളെക്കൊണ്ട് മനസ്സിന് സന്തോഷം ഉളവാകുന്ന അനുഭവങ്ങൾ പ്രതീക്ഷിക്കാം. നിശ്ചയിച്ചുറപ്പിച്ച ചില തീരുമാനങ്ങളിൽ നിന്നു വ്യതിചലിക്കേണ്ട സാഹചര്യം ഉണ്ടാകാം. സ്വന്തം ചുമതലകൾ മറ്റുള്ളവരെ ഏൽപിക്കുന്നതിൽ നിന്നു പരമാവധി മാറിനിൽക്കാൻ ശ്രമിക്കണം. സംസാരരീതി മറ്റുള്ളവർ തെറ്റിദ്ധരിക്കുന്നതിന് സാധ്യതയുള്ളതിനാൽ കഴിവതും മിതത്വം പാലിക്കാൻ ശ്രമിക്കുക.  ഗൃഹനിർമാണം ആഗ്രഹിച്ച് കുറേക്കാലമായി നടക്കാതെ ബുദ്ധിമുട്ടിലായവർക്ക് ആഗ്രഹപൂർത്തീകരണത്തിന്  സാധ്യതയുണ്ട്. സഹോദരങ്ങളിൽ നിന്നോ സഹോദരസ്ഥാനീയരിൽ നിന്നോ ധനലാഭം പ്രതീക്ഷിക്കാം.  ഉദരസംബന്ധമായ ചില രോഗങ്ങൾ ബാധിക്കാം. ഭക്ഷ്യവിഷബാധയേൽക്കാതിരിക്കാൻ ശ്രദ്ധ പുലർത്തുക.

ദോഷപരിഹാരം: എരിക്ക്, വീടിന്റെ തെക്ക് കിഴക്കേ മൂലയിലോ പടിഞ്ഞാറോ നട്ടുപിടിപ്പിച്ച് പരിപാലിക്കുക.

 


അവിട്ടം

വിദ്യാഭ്യാസരംഗത്ത്  കൂടുതൽ  ഉയർച്ച  സാധ്യമാകുന്ന വർഷമാണ്. സന്താനദുഃഖത്താൽ വിഷമം അനുഭവിക്കുന്നവർക്ക് സന്തോഷിക്കാൻ  ഇടനൽകുന്ന വർഷമാണിത്. രാഷ്ട്രീയ പൊതുരംഗത്തുള്ളവർക്ക് അത്ര സുഖകരമായ സമയമല്ല.  ലഹരിപദാർഥങ്ങൾ അമിതമായി ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക.  ആരോഗ്യപരമായ കുറെ ബുദ്ധിമുട്ടുകൾക്കു  സാധ്യതയുള്ള വർഷമാണ്. ഔദ്യോഗിക ജീവിതത്തിൽ കൂടുതൽ ഉയർച്ച ഉണ്ടാകാൻ ഇടയുള്ള വർഷവുമാണ്.  
പ്രൗഢി നിറഞ്ഞ ജീവിതത്തോട് കൂടുതൽ ഇഷ്ടം ഉള്ളതിനാൽ ചെലവുകൾ അനിയന്ത്രിതമാകാം. അനാവശ്യ ആശങ്കകൾ ഒഴിവാക്കാം. സാമ്പത്തികമായ എ ല്ലാ ഇടപാടുകളും നിയന്ത്രിക്കുക. മേലധികാരികൾ ചില പ്രത്യേക ദൗത്യങ്ങൾ ഏൽപിക്കാൻ ഇടയുണ്ട്.  അവ സത്യസന്ധതയോടെയും  കൃത്യമായും  ചെയ്തു തീർക്കാൻ ശ്രമിക്കുക. ആരെയും സഹായിക്കാൻ നല്ല മനസ്സ് നിങ്ങൾക്കുണ്ടാകും. അതുകൊണ്ട് അർഹിക്കുന്ന കരങ്ങളിലാണോ ഈ സഹായങ്ങൾ എത്തുന്നത് എന്ന് നോക്കുക. വരുംവരായ്കകളെപ്പറ്റി നല്ലതുപോലെ ചിന്തിച്ചു മാത്രം പ്രവർത്തിക്കുക. സഹോദരങ്ങളിൽ നിന്നുള്ള ആനുകൂല്യം കുറയാൻ സാധ്യതയുള്ള വർഷമാണ്. ഏതു കാര്യത്തിൽ അഭിപ്രായം പറയുമ്പോഴും  നല്ലതുപോലെ ആലോചിക്കാൻ ശ്രമിക്കുക.  കഴിവതും ആരെയും പിണ‌ക്കാതെ സ്വന്തം കാര്യം നേടാൻ ശ്രമിച്ചാൽ ഉയർച്ച ഉണ്ടാകും.

ദോഷപരിഹാരം: വഹ്നി (വന്നി) വീടിന്റെ പടിഞ്ഞാറു  ഭാഗത്ത് ഒരെണ്ണം നട്ടുപിടിപ്പിച്ച് പരിപാലിക്കുക.

 

 


ചതയം

 

ധനപരമായി പൊതുവേ അനുകൂലമായ വിഷുവർഷമാണ് വരാൻ പോകുന്നത്. സങ്കീർണമായ പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സാധിക്കും.  ജീവി തത്തിൽ എപ്പോഴും ഉയർച്ചതാഴ്ചകൾ ഉണ്ടാകാം. പ രാജയങ്ങൾ ചിലപ്പോഴൊക്കെ സംഭവിക്കുമ്പോൾ  പതറാതിരിക്കാൻ ശ്രമിക്കുക.  ഉന്നതമായ ജോലിയിൽ ഇ രിക്കുന്നവർക്കു കൂടുതൽ ശോഭിക്കാൻ ഈ വർഷം സാധിക്കും. കുഴപ്പംപിടിച്ച കാര്യങ്ങളിൽ മധ്യസ്ഥതയ്ക്ക്  പോകരുത്. ആത്മീയമായ ചില യാത്രകൾ ആവശ്യമാകും. ആത്മീയമായ സംഘടനകളുടെ നേതൃത്വം വഹിക്കേണ്ടിവരും. മറ്റുള്ളവരോട് മയമില്ലാതെ രൂക്ഷമായി പെരുമാറുന്ന സ്വഭാവം നിയന്ത്രിക്കുക.  അത് ഔദ്യോഗിക ജീവിതത്തെപ്പോലും പ്രതികൂലമായി ബാധിച്ചേക്കാം.  നീതിക്കും ന്യായത്തിനും നിരക്കാത്ത പ്രവൃത്തികളിൽ  ഇടപെടാൻ ശ്രമിക്കരുത്.  കൂടുതൽ വിശ്വസിച്ചവരിൽ നിന്നു തന്നെ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ ഇടയുണ്ട്.  
ദേഷ്യത്തിൽ പറയുന്ന ചില കാര്യങ്ങൾ  വിവാദങ്ങളായി മാറാനുള്ള സാധ്യത കാണുന്നുണ്ട്. സ്ഥിരപരിശ്രമംകൊണ്ട് ഉയർച്ചയിൽ  എത്തിച്ചേരാൻ ഈ വർഷം നിങ്ങൾക്ക് സാധിക്കും.  സമൂഹത്തിന് ഉപകാരപ്പെടുന്ന കാര്യങ്ങൾക്കു കൂടി പ്രാധാന്യം നൽകാൻ ശ്രമിക്കുക.  ഏതുകാര്യവും വേണ്ടതുപോലെ തിര‍ഞ്ഞെടുക്കാനുള്ള കർമകുശലത നിങ്ങൾക്കുണ്ട്.  അത് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രദ്ധിക്കുക.

ദോഷപരിഹാരം: കടമ്പ് വൃക്ഷം രണ്ടെണ്ണം   നട്ടുപിടിപ്പിച്ച് പരിപാലിക്കുക.  തെക്ക് ഭാഗം ഏറെ ഉത്തമം.

പൂരുരുട്ടാതി

നിയമക്കുരുക്കിൽപെട്ടു കിടന്ന പല പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന്  ഈ  വിഷുവർഷം സാധിക്കും. ഏതു കാര്യം  ചെയ്യുമ്പോഴും  അടുക്കും ചിട്ടയും  പാലിക്കാൻ ഈ വർഷം ശ്രമിക്കുക. വരവു ചെലവുകൾ എഴുതി സൂക്ഷിക്കാൻ ശ്രദ്ധിക്കുക. ചില  ആരോഗ്യപരമായ പ്രശ്നങ്ങൾ ബാധിക്കാൻ ഇടയുള്ള വർഷമാണ്.  െചറുതായി രോഗം  തോന്നുമ്പോൾത്തന്നെ മതിയായ ചികിത്സ തേടാൻ ശ്രമിക്കുക.  വിദേശത്തു പോകാൻ ആഗ്രഹിച്ച് സാങ്കേതികമായി തടസ്സം നേരിട്ടു വരുന്നവർക്ക് ആഗ്രഹസാഫല്യം  ഈ  വർഷം  ഉണ്ടാകും.
വസ്തു,  കുടുംബ തർക്കങ്ങൾ രമ്യമായി പരിഹരിക്കാൻ കഴിയും.  വളർത്തുമൃഗങ്ങൾ മൂലമോ  ഇഴജന്തുക്കളിൽ നിന്നോ ദുഃഖം ഉണ്ടാകാൻ  ഇടയുള്ളതിനാൽ  ശ്രദ്ധ പുലർത്തുക. തെറ്റിധാരണയുടെ പേരിൽ ചില സുഹൃത്തുക്കൾ പിണങ്ങാൻ  ഇടയുണ്ട്.  മുൻനിശ്ചയപ്രകാരം ചില കാര്യങ്ങൾ പൂർത്തിയാക്കാൻ സാധിക്കാതെ വന്നേക്കാം.  സർക്കാരിൽ  നിന്നോ ഉന്നത അധികാരമേഖലയിൽ നിന്നോ മെച്ചപ്പെട്ട സഹകരണം പ്രതീക്ഷിക്കാം.  വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കൂടുതൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം. നിർബന്ധ ബുദ്ധിമൂലം  കുടുംബ അന്തരീക്ഷത്തിൽ അൽപം അസ്വസ്ഥതകൾ സംഭവിക്കാം. വിനോദ സ‍ഞ്ചാര മേഖലയിൽ ഉള്ളവർക്കു അനുകൂല ഫലങ്ങൾ ഉണ്ടാകും.

ദോഷപരിഹാരം: മാവ് മൂന്നെണ്ണം  വീടിന് ദോഷമാകാത്ത  അകലത്തിൽ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുക.

ഉത്രട്ടാതി

നിർമാണ മേഖലയിലെ പ്രതിസന്ധികൾ ഒരുപരിധി വരെ പരിഹരിക്കുന്നതിന്  സാധിക്കുന്ന വർഷമാണിത്.  സന്താനത്തെക്കൊണ്ട് മനസ്സിനു വേദന ഉണ്ടാകുന്ന സംഭവങ്ങൾ ഉണ്ടാകാനിടയുണ്ട്. അപവാദങ്ങൾക്കു സാധ്യത വളരെ കൂടുതലാണ്. ചതിക്കുഴിയൊരുക്കി പെട്ടെന്ന് അടുത്തുകൂടുന്നവരെ ശ്രദ്ധിക്കുക. നഷ്ടക്കച്ചവടങ്ങളിൽ നിന്നു യുക്തിപൂർവം പിന്മാറാൻ ഈ വിഷുവർഷം  സാധിക്കും.  
പാരമ്പര്യമായ വ്യവസായങ്ങൾ  വിപുലീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ വർഷമാണത്. ഭൂമി വിൽക്കാൻ ആഗ്രഹിച്ച് കുറേക്കാലമായി തടസ്സം നേരിട്ടവർക്ക് അനുകൂലഫലം പ്രതീക്ഷിക്കാം. ഒന്നിലധികം പ്രവർത്തനങ്ങളിൽ ഒരേസമയം ഏർപ്പെടാതിരിക്കാൻ  ഈ വർഷം ശ്രമിക്കുക.  അപ്രതീക്ഷിതമായുണ്ടാകുന്ന  ചെലവുകൾ കുടുംബപശ്ചാത്തലത്തെ  അസ്വസ്ഥമാക്കാൻ  ഇടയുണ്ട്.  മാതാപിതാക്കൾക്ക് ആകസ്മികമായുണ്ടാകുന്ന ബുദ്ധിമുട്ടുക ൾമൂലം മനോവേദന അനുഭവപ്പെടാം. നിസ്സാര കാര്യങ്ങൾക്കു മറ്റുള്ളവരോടു പിണങ്ങുന്ന സ്വഭാവം നിയന്ത്രിക്കാൻ ശ്രമിക്കുക. വിദ്യാർഥികൾക്ക്  ചീത്ത കൂട്ടുകെട്ടുകളെ   തുടർന്നുള്ള ബുദ്ധിമുട്ടുകളും പഠനത്തിൽ തടസ്സവും പ്രതീക്ഷിക്കാം. ദീർഘവീക്ഷണത്തോടെ മാത്രം പണം നിക്ഷേപിക്കാൻ  ശ്രമിക്കുക. വെട്ടിത്തുറന്നുള്ള സംസാരരീതി നിങ്ങൾക്കുണ്ടെങ്കിൽ നിയന്ത്രിക്കാ ൻ ശ്രമിക്കുക. പ്രവൃത്തിമേഖലയിൽ  മാറ്റങ്ങൾക്കു സാധ്യതയുണ്ട്.

ദോഷപരിഹാരം: കരിമ്പന ഒരെണ്ണം ഏതെങ്കിലും  ദിക്കിൽ നട്ടുപിടിപ്പിക്കുന്നതു ഗുണകരമാണ്.

 

രേവതി

മത്സരങ്ങളിലും പരീക്ഷകളിലും മികച്ച േനട്ടം ഉണ്ടാക്കാൻ  ഈ വിഷുവർഷം കഴിയും.  സന്താനങ്ങളുടെ  കാര്യത്തിൽ ചില നിർണായകമായ തീരുമാനങ്ങൾ എടുക്കുന്നതിനു സാധിക്കും. കയറ്റുമതിയുമായി ബ ന്ധപ്പെട്ട കച്ചവടം  നടത്തുന്നവർക്ക് പ്രയോജനകരമായ നേട്ടം  ഉണ്ടാക്കാം. ഏത് ജോലിയും   ഉത്തരവാദിത്തത്തോടെ ചെയ്യാൻ ശ്രമിക്കുക.  ആദ്യമായി പരിചയപ്പെടുമ്പോൾ തന്നെ ആരെയും അന്ധമായി വിശ്വസിക്കാതിരിക്കാൻ നോക്കുക.  ജനപ്രതിനിധികൾക്ക് ഏറെ പ്രയോജനകരമായ  നേട്ടങ്ങൾക്കു സാധ്യത. വളരെക്കാലമായി അകന്നുകഴിയുന്ന ചിലരുമായി യോജിപ്പിൽ എത്തിച്ചേരും. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിൽ ഇടപെടാതിരിക്കാനും അഭിപ്രായം പറയാതിരിക്കാനും ശ്രദ്ധിക്കുക.  
ഊഹക്കച്ചവടത്തിൽ പണം നിക്ഷേപിക്കുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തുക. മറ്റുള്ളവരുടെ നിർബന്ധത്തിനു വഴങ്ങി ഒരു കാര്യവും പ്രവർത്തിക്കരുത്.  ഗൃഹനിർമാണ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കും.  അസ്ഥിരമായ ചിന്താഗതികളോടെയുള്ള നിങ്ങളുടെ സ്വഭാവരീതി മാറ്റാൻ പരിശ്രമിക്കുക.  അസാധ്യം  എന്നു കരുതി മനസ്സുകൊണ്ടു പോലും ഉപേക്ഷിച്ചിരുന്ന ചില കാര്യങ്ങൾ നടന്നുകിട്ടും. അധികമായുള്ള  ചെലവുകൾ നിയന്ത്രിക്കാൻ ശ്രമിക്കുക.  സുതാര്യതയോടെ മുന്നേറിയാൽ എതിർപ്പുകളെെയല്ലാം അതിജീവിക്കാൻ  ഈ വർഷം സാധിക്കും.

ദോഷപരിഹാരം: ഒരു ഇരിപ്പ (ഇലിപ്പ) മരം വീടിന്റെ വടക്ക് ഭാഗത്തോ പടിഞ്ഞാറ് ഭാഗത്തോ നട്ടുപിടിപ്പിച്ചു  പരിപാലിക്കുന്നത് പ്രയോജനകരമാണ്.

ജ്യോതിഷ പണ്ഡിതൻ ഹരി പത്തനാപുരം:- പാരമ്പര്യ ജ്യോതിഷകുടുംബാംഗമായ ഹരി പത്തനാപുരം അച്ഛന്‍ േഗാപാലന്‍ െെവദ്യരുെട ശിക്ഷണത്തില്‍ ജ്യോതിഷ പഠനം തുടങ്ങി. തുടര്‍ന്നു സംസ്കൃത േകാളജില്‍ നിന്നു േജ്യാതിഷം അഭ്യസിച്ചു. വിവിധ മാധ്യമങ്ങളില്‍ ജ്യോതിഷപംക്തികള്‍ െെകകാര്യം ചെയ്യുന്നു. ജ്യോതിഷസംബന്ധമായ നിരവധി ലേഖനങ്ങളും പുസ്തകവും എഴുതിയിട്ടുണ്ട്.