Tuesday 06 February 2024 03:11 PM IST : By സ്വന്തം ലേഖകൻ

2024 ലിയോ രാശിക്കാർക്കു ഗുണകരമായ വർഷമോ? കർമമേഖലയിലും സാമ്പത്തികരംഗത്തും നേട്ടങ്ങളുണ്ടാകുമോ?

leo-peringodu

സാമാന്യഫലം

പൂർവിക സ്വത്ത് രേഖാമൂലം ലഭിക്കും. യോഗ, പാചകം, നീന്തൽ, നൃത്തം എന്നിവയിൽ പരിശീലനം, മാധ്യമങ്ങളിൽ ശോഭിക്കൽ, സർക്കാരിൽ നിന്നു ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കൽ, ഉദ്യോഗക്കയറ്റം മൂലം അധികാര പരിധിയും ഉത്തരവാദിത്തങ്ങളും വർധിക്കൽ എന്നിവയ്ക്കു ലക്ഷണമുണ്ട്.

വിശേഷ സ്ഥാനമാന പ്രാപ്തി, സന്താനസൗഭാഗ്യം, കൃഷി ഗുണം, നാൽക്കാലി നാശം, വിദേശയാത്ര നീട്ടിവെയ്ക്കൽ, ചെറിയ ശസ്ത്രക്രിയ, നികുതി വകുപ്പുകളുമായി തർക്കം എന്നിവയ്ക്കു സാധ്യത. ഗൃഹപരിഷ്കാരം, വസ്തുവാഹന ലബ്ധി എന്നിവ ഫലമാകുന്നു.

വർഷഫലം

ജനുവരി – ഫെബ്രുവരി: ഈ മാസങ്ങളിൽ ധനാഗമം, ഉദ്യോഗക്കയറ്റം, സർക്കാർ ആനുകൂല്യം ലഭിക്കൽ, രോഗവിമുക്തി, ഉത്സവാഘോഷ പരിപാടികളിൽ സംബന്ധിക്കൽ എന്നിവ ഫലമാകുന്നു. കുടുംബത്തിൽ വിവാഹാഘോഷം, പുതിയ കൂട്ടുകെട്ടുകൊണ്ടു ഗുണാനുഭവം എന്നിവയ്ക്കും ലക്ഷണമുണ്ട്.

മാർച്ച് – ഏപ്രിൽ: അന്യരുടെ വാക്കു കേട്ട് അബദ്ധത്തിൽ െചന്നു ചാട ൽ, നൂതന ഗൃഹവാസം, നവീന ഗൃഹോപകരണ ലബ്ധി, പുതിയ കൂട്ടുകെട്ടുമൂലം സാമ്പത്തിക ലാഭം. ഏപ്രിൽ മാസത്തിൽ ചൂതുകളി, ഓഹരി, നിക്ഷേപ പദ്ധതികൾ എന്നിവയിൽ അമിത താൽപര്യം, കിണർ കുഴിച്ചുശുദ്ധജലം കണ്ടെത്തൽ, കടബാധ്യത നീക്കൽ എന്നിവ ഫലമാകുന്നു.

മേയ് – ജൂൺ: ഗൃഹത്തിൽ പൂജാദി കാര്യങ്ങൾ നിർവഹിക്കൽ, കലാ സാഹിത്യപ്രവർത്തനം മൂലം അംഗീകാരം ലഭിക്കൽ, പ്രശസ്തി വർധിക്കൽ, തെരഞ്ഞെടുപ്പിൽ വിജയം, ലഹരി പദാർഥങ്ങളോടു വൈമുഖ്യം, ആത്മീയ വിഷയങ്ങളിൽ താൽപര്യം, ഭാഗ്യക്കുറി ലഭിക്കൽ, സുഖ ചികിത്സ നടത്തുക എന്നിവയ്ക്കു ലക്ഷണമുണ്ട്.

ജൂലൈ – ഓഗസ്റ്റ്: സുഹൃത്തിന്റെ വിയോഗ ദുഃഖം, ശത്രുശല്യം, ശയനസുഖം, മൃഗങ്ങളിൽ നിന്നു ശല്യം, നിശ്ചയിച്ച വിവാഹം വേണ്ടെന്നു വയ്ക്കുക, ജലയാത്ര, പ്രകൃതിക്ഷോഭം മൂലം ധനനഷ്ടം ഭവിക്കൽ, പുത്രസൗഖ്യം, ഓഗസ്റ്റിൽ സർക്കാരിൽ നിന്നു ലഭിക്കേണ്ട കുടിശ്ശിക ലഭിക്കൽ, ആശുപത്രി വാസം, തിരഞ്ഞെടുപ്പിൽ പരാജയം, വ്യവസായ മാന്ദ്യം. സെപ്റ്റംബറിൽ വിദേശസഞ്ചാരം, സുഹൃദ് സംഗമം, ചെറിയ ജോലി ലഭിക്കൽ, ദേഹക്ഷതം, വഞ്ചനയ്ക്ക് പാത്രമാകൽ എന്നിവ പ്രതീക്ഷിക്കാം.

സെപ്റ്റംബർ – ഒക്ടോബർ : ഈ മാസങ്ങളിൽ വിദ്യാപ്രാപ്തി, വ്യവഹാര വിജയം, ഭൂമി വിൽപനയിൽ അമിതലാഭം, കടബാധ്യത തീർക്കാ ൻ കഴിയൽ, സ്ത്രീകളിൽ വിഷാദരോഗം, ദന്തരോഗം, മുടികൊഴിച്ചിൽ, സന്ധി വേദന എന്നിവ പിടിപെടൽ എന്നിവ ഫലമാകുന്നു.

നവംബർ – ഡിസംബർ: നവംബറിൽ പുണ്യദേവാലയ സന്ദർശനം, ഡിസംബറിൽ നീർവീഴ്ച, അയൽക്കാരിൽ നിന്നു ശല്യം, പ്രണയസാഫല്യം, ബന്ധുജനങ്ങൾ ഒന്നിക്കൽ എന്നിവയ്ക്കു ലക്ഷണം കാണുന്നു.

രാശി സ്വഭാവം

ലക്ഷ്യം നേടാൻ കഠിനപ്രയത്നം ചെയ്യാൻ മടിയില്ല ലിയോ രാശിക്കാർക്ക്. പാചകം, സംഗീതം, നിയമം എ ന്നീ മേഖലകളിൽ ശോഭിക്കും. നേതൃപാടവം ഉള്ള ഇവർ ഉന്നതപദവികളിൽ തിളങ്ങും. ഏതു മേഖലയിൽ ആയാലും ശത്രുശല്യം നേരിടേണ്ടി വരാം. നയപരമായി ആധിപത്യം ഉറപ്പിക്കുന്നവരാകും.

വിവരങ്ങൾക്ക് കടപ്പാട്:

പെരിങ്ങോട് ശങ്കരനാരായണൻ

ജ്യോതിശാസ്ത്ര പണ്ഡിതൻ, ആധ്യാത്മിക പ്രഭാഷകൻ, ഹസ്തരേഖാ വിദഗ്ധൻ,

ആകാശവാണി അംഗീകൃത നാടകനടൻ, റിട്ട. ഡിവിഷനൽ എൻജിനീയർ

(ബിഎസ്എൻഎൽ) എന്നീ നിലകളിൽ പ്രശസ്തൻ. പ്രഥമ മുരളി പുരസ്കാരം,

ജ്യോതിഭൂഷൺ, ജ്യോതിഷ കേസരി, ജ്യോതിഷ ചക്രവർത്തി, ലണ്ടൻ കൊളറോ‍ഡോ യൂണിവേഴ്സിറ്റിയുടെ അംബാസഡർ ഒഫ് അസ്ട്രോളജി തുടങ്ങി നിരവധി

പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. തൃശൂർ വടക്കുംനാഥ ക്ഷേത്രം, ഗുരുവായൂർ

അമ്പലത്തിലെ ഗണപതി ക്ഷേത്രം, മമ്മിയൂർ മഹാദേവ ക്ഷേത്രം, െബംഗളൂരു ജലഹല്ലി അയ്യപ്പക്ഷേത്രം, ചോറ്റാനിക്കര, പഴയന്നൂർ, കാഞ്ചീപുരം, തെച്ചിക്കോട്ടുകാവ് തുടങ്ങി ആയിരത്തിലധികം ക്ഷേത്രങ്ങളിലെ ദേവപ്രശ്നങ്ങളിൽ പങ്കെടുത്തു.