ളുമ്പിയ കണ്ണുകളും വിടര്‍ന്ന പുഞ്ചിരിയും നിറഞ്ഞ മുഖവുമായി അഗസ്ത്യ ഓടിയെത്തി. രണ്ടു ദിവസം അമ്മയെ പിരിഞ്ഞിരുന്നതിന്റെ സങ്കടവും ആദ്യമായി വാവയെ കണ്ടതിന്റെ സന്തോഷവും അവനുണ്ട്. വേഗം തന്നെ കുഞ്ഞനിയനെ മടിയിൽ വച്ചു വലിയ ചേട്ടനായി ഗമയിൽ ഒരു നോട്ടം. തന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനവും സന്തോഷവും നിറഞ്ഞ നിമിഷമായിരുന്നു അതെന്നു പറയുന്നു സംവൃത സുനിൽ.
‘‘ഫെബ്രുവരി 20 നാണ് വാവ, ഞങ്ങളുടെ രൂദ്ര, ജനിച്ചത്. ഫെബ്രുവരി 21 നാണ് അഗസ്ത്യയ്ക്ക് അഞ്ചു വയസ്സു തികഞ്ഞതും. അച്ഛയും അമ്മയും കൊടുത്ത പ്രെഷ്യസ് ബർത്‍േഡ ഗിഫ്റ്റ് ആണ് രൂദ്ര എന്നാണവന്‍ പറയുന്നത്.’’ അമേരിക്കയിലെ നോർത്ത് കാരലീനയിലെ വീട്ടിലിരുന്ന് സംവൃത പ റയുന്നു.
അമ്മയുടെ സ്നേഹം ഷെയർ ചെയ്തു പോകുന്നതിൽ അഗസ്ത്യയ്ക്കു വിഷമമുണ്ടോ?
സത്യത്തില്‍ എനിക്കു ടെൻഷൻ ഉണ്ടായിരുന്നു. ഇ ത്രകാലം അഗസ്ത്യയെ ഒറ്റയ്ക്കു കൊഞ്ചിച്ചു വ ളർത്തീട്ട് പുതിയ ആളു വരുമ്പോ എന്താ സംഭവിക്കുകയെന്ന്... ഇവിടെ ആറാം മാസത്തെ സ്കാനിങ്ങിൽ കുട്ടി ആണാണോ പെണ്ണാണോ എന്നു പറയും. ബേബി ബോയ് ആണെന്നറിഞ്ഞപ്പോഴേ അഗസ്ത്യ വളരെ എക്സൈറ്റഡ് ആയിരുന്നു. അവനാണ് രൂദ്രയെ ‘രൂറു’ എന്നു വിളിച്ചു തുടങ്ങിയത്. ഇ പ്പോള്‍ രൂറൂന്റെ കാര്യങ്ങൾ ചെയ്യാനും ഡയപ്പർ മാറ്റാനും എല്ലാം സഹായിക്കും. സ്നേഹം വന്നാൽപ്പിന്നെ ഉമ്മ വച്ചു ശരിയാക്കും. രൂറൂനും ചേട്ടന്റെ ശബ്ദം കേൾക്കുമ്പോൾത്തന്നെ അറിയാം. എത്ര മോശം മൂഡിലാണെങ്കിലും അഗസ്ത്യ ഒന്നു കൊഞ്ചിച്ചാൽ ആള് ഹാപ്പിയാണ്. ഇപ്പഴേ നല്ല കൂട്ടുകാരാണ് രണ്ടും.
അമേരിക്കയിലാണല്ലോ രണ്ടു കുട്ടികളും ജനിച്ചത്. അ വിടുത്തെ ആശുപത്രി രീതികൾ എങ്ങനെയാണ്?
ഇവിടെ ഡേറ്റ് ആയാലും ഇല്ലെങ്കിലും പെയിൻ വന്നാലേ ആശുപത്രിയിൽ ചെല്ലാൻ പറ്റൂ. കഴിയുന്നതും നോർമൽ ഡെലിവറി ആക്കാൻ നോക്കും. അഗസ്ത്യ ഉണ്ടായതു കലിഫോർണിയയിലാണ്. അന്ന് ഡെലിവറിയുടെ അവസാന നിമിഷം കുഞ്ഞിന് ഹാർട്ട്റേറ്റ് കുറഞ്ഞു. അപ്പോൾ സിസേറിയൻ ചെയ്തെടുക്കേണ്ടി വന്നു. അന്ന് ജനറൽ അനസ്തേഷ്യ ആയിരുന്നു. അതുകൊണ്ട് അവൻ ഉണ്ടായ നിമിഷം ഒന്നും അറിയാ ൻ പറ്റിയില്ല. രൂദ്രയുടേതും സീസേറിയന്‍ ആയിരുന്നെങ്കിലും ലോക്കൽ അനസ്തേഷ്യ ആണു തന്നത്. അതുകൊണ്ട് അ വനെ പുറത്തേക്കെടുത്ത നിമിഷം ശരിക്കും ആസ്വദിച്ചു. ജനിച്ചയുടൻ തന്നെ കുഞ്ഞിനെ അമ്മയോടു ചേർത്തു സ്കിന്‍ ടു സ്കിൻ വയ്ക്കുന്ന പതിവുണ്ടിവിടെ.
വിശദമായ വായന വനിത ഡിസംബർ ആദ്യ ലക്കത്തിൽ