Tuesday 12 November 2019 03:10 PM IST : By സ്വന്തം ലേഖകൻ

‘ഉറ്റസുഹൃത്തിന്റെ വിവാഹത്തിൽ വളരെയധികം സന്തോഷിച്ചാൽ!’; പനിക്കിടക്കയിലായി ദീപിക പദുകോൺ

deepika-weddd

രൺവീർ - ദീപിക ജോഡികളെ കണ്ടാൽ ഇവരുടെ വിവാഹം കഴിഞ്ഞോ എന്നു അതിശയിച്ചു പോകുന്നവരുണ്ട്. അത്രയ്ക്ക് കുട്ടിത്തത്തോടെയാണ് ഇരുവരും പൊതുയിടങ്ങളിൽ പെരുമാറാറുള്ളത്. ഈ വരുന്ന നവംബർ 14 ന് ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനുളള ഒരുക്കത്തിലാണ് രൺവീറും ദീപികയും. എന്നാൽ ആഘോഷം അടുത്തുവരുമ്പോഴേക്കും പനിക്കിടക്കയിൽ ആയിരിക്കുകയാണ് ദീപിക പദുകോൺ.

ബെംഗളൂരുവിൽ നടന്ന അടുത്ത സുഹൃത്തിന്റെ വിവാഹത്തിൽ ദീപികയും ഭർത്താവ് രൺവീർ സിങ്ങും പങ്കെടുത്തിരുന്നു. ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്. അതിനിടയിലാണ് താനിപ്പോൾ പനി ബാധിച്ച് കിടപ്പിലായെന്നുളള വിവരം പങ്കുവച്ച് ദീപിക കുറിപ്പിട്ടത്. "നിങ്ങളുടെ ഉറ്റസുഹൃത്തിന്റെ വിവാഹത്തിന് ‌നിങ്ങൾ‌ വളരെയധികം സന്തോഷിച്ചാൽ!" എന്ന കുറിപ്പിനൊപ്പം വായിൽ തെർമോമീറ്റർ ഇമോജിയും വച്ചുള്ള ചിത്രമാണ് ദീപിക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

deepika-padukone-2

കഴിഞ്ഞ വർഷം ഇറ്റലിയിൽ നവംബർ 14 നായിരുന്നു ഇരുവരുടെയും വിവാഹം. ‘83’ എന്ന ചിത്രത്തിലാണ് ഇരുവരും വിവാഹശേഷം ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. 1983 ൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് നേടിയതിനെ കുറിച്ചുളളതാണ് സിനിമ. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ വേഷത്തിലാണ് രൺവീർ ചിത്രത്തിലെത്തുന്നത്. കപിൽ ദേവിന്റെ ഭാര്യ റോമിയുടെ വേഷമാണ് ദീപികയ്ക്ക്.

Tags:
  • Bollywood
  • Movies